കുറച്ച് കാലങ്ങൾക്ക് മുൻപ് സമൂഹ മാധ്യമങ്ങളിൽ ഏറെ വൈറലായ ഒരു വീഡിയോ ഉണ്ടായിരുന്നു. ”ഇത് ഇവിടത്തെ കൊച്ചിന് സ്‌കൂളിൽ കൊണ്ട് പോകാൻ ഉണ്ടാക്കിയതാ…കൊറച്ച് മോനും കഴിച്ചോ”….
എന്ന അടികുറിപ്പോടെയായിരുന്നു ആ വീഡിയോയും, ചിത്രങ്ങളും സമൂഹ മാധ്യമങ്ങളിൽ പങ്കുവെക്കപ്പെട്ടത്. ‘ജോൺ ലൂതറെ’ന്ന സിനിമയുടെ ചിത്രീകരണത്തിൻ്റെ ഭാഗമായി വാഗമണിലെത്തിയ സന്ദർഭത്തിൽ ജയസൂര്യയാണ് കേരളത്തിൽ ഒന്നാകെ വലിയ രീതിയിൽ ചർച്ചചെയ്യപ്പെട്ട ആ വീഡിയോ പങ്കുവെച്ചത്. സിനിമയുടെ ഷൂട്ടിങ്ങ് കഴിഞ്ഞ് മടങ്ങവേ താരം സമീപ പ്രദേശത്തുള്ള ഒരു കുഞ്ഞു ഹോട്ടലിൽ ഭക്ഷണം കഴിക്കാൻ കയറിയതായിരുന്നു.
അപ്പോൾ കൊച്ചു മകനായി ഉണ്ടാക്കി വെച്ച ഭക്ഷണത്തിൽ നിന്നൊരു പങ്ക് ആ ഹോട്ടലിലെ വല്ല്യമ്മ നടന് നൽകുകയായിരുന്നു. സ്‌നേഹത്തോടെയും, വളരെ കരുതലോട് കൂടെയും അവർ ഭക്ഷണം വിളമ്പുന്ന ചിത്രമായിരുന്നു ജയസൂര്യ തൻ്റെ സമൂഹ മാധ്യമ അകൗണ്ടിൽ പങ്കുവെച്ചത്. ചിത്രം പങ്കുവെച്ച് നിമിഷ നേരത്തിനുള്ളിൽ തന്നെ വൈറലായി മാറുകയായിരുന്നു. വർഷങ്ങളായി വാഗമണ്ണിൽ കട നടത്തി വരുന്ന കുടുംബമായിരുന്നു അവരുടേത്. വാഗമണ്ണിൽ ഷൂട്ടിങ്ങിനായി എത്തുന്ന ജയസൂര്യ സ്ഥിരം കയറുന്ന കട കൂടിയാണ് ഇവരുടേത്. ‘എന്നാ ഉണ്ടെടാ ഉവ്വേയെന്ന’ ചോദ്യവുമായി അദ്ദേഹത്തോട് കുശലം പറഞ്ഞ് വല്ല്യമ്മ അദ്ദേഹത്തിനായി ആദ്യം വിളമ്പിയത് ഇഡലിയും, സാമ്പാറുമായിരുന്നു.
പിന്നീട് അവർക്ക് വീട്ടാവശ്യത്തിന് ഉണ്ടാക്കിയ ബീഫ് കറിയും കൂടെ അവർ നൽകുകയായിരുന്നു. ജയസൂര്യയ്ക്ക് അത് വല്ലാതെ ഇഷ്ടമാവുകയും ചെയ്തു. അപ്പോഴാണ് ഇത് ഇവിടുത്തെ മോന് സ്കൂളിൽ കൊണ്ടുപോകാൻ ഉണ്ടാക്കിയതാണ് മോനും കഴിച്ചോ എന്ന നിഷ്കളങ്കമായ മറുപടി വല്ല്യമ്മ നൽകിയത്. യഥാർത്ഥത്തിൽ ജയസൂര്യ നടനാണ് എന്ന കാര്യവും, കേരളം ഒന്നാകെ അദ്ദേഹം അറിയപ്പെടുന്ന താരമാണ് എന്നതും അവർക്ക് അറിയില്ലായിരുന്നു. തുടർന്ന് ആ വല്ല്യമ്മയെയും കൊച്ചു മക്കളെയും കൂടെയിരുത്തി അവർക്കൊപ്പം ഭക്ഷണം കഴിച്ച് അവരെയും കഴിപ്പിച്ച്, ഫോട്ടോ എടുത്തതിന് പിന്നാലെയാണ് താരം മടങ്ങിയത്. ഇറങ്ങാൻ നേരം വല്യമ്മയ്ക്ക് അദ്ദേഹം നന്ദി പറഞ്ഞാണ് അദ്ദേഹം അവിടെ നിന്നും പോയത്.
ഒട്ടും താര ജാഡയില്ലാതെ പെരുമാറിയ ജയസൂര്യയ്ക്കും, വളരെ നിഷ്കളങ്കമായി സംസാരിച്ച വല്യമ്മയെയും അഭിനന്ദിച്ചു കൊണ്ടും നിരവധി പേർ രംഗത്തെത്തിയിരുന്നു. സോഷ്യൽ മീഡിയയിൽ ഒന്നാകെ വൈറലായ അമ്മൂമ്മയെയും, കടയെയും തേടി നിരവധി പേരാണ് നിത്യേന ഇവിടെ വന്നു പോവാറുള്ളത്. വാഗമണ്ണിലേയ്ക്ക് പോകുന്ന ഏതൊരാളും ഇപ്പോൾ ഇവിടെ കയറുകയും, രുചികരമായ ഭക്ഷണം കഴിച്ചതിന് പിന്നാലെയാണ് മടങ്ങുന്നതും. നിരവധി യൂട്യൂബേർസും അവരെ തേടി ഇവിടെ എത്താറുണ്ട്. അമ്മൂമ്മയെക്കുറിച്ച് ഒരു യൂട്യൂബർ പങ്കുവെച്ച വീഡിയോയാണിപ്പോൾ ശ്രദ്ധേയമാകുന്നത്.

0 Comments