അഭിനയ മികവിലൂടെ പ്രേക്ഷക ഹൃദയങ്ങളെ കീഴടക്കി ഒരു കാലത്ത് മലയാള സിനിമകളിൽ നിറ സാന്നിധ്യമായി മാറിയ ചില നടിമാരുണ്ട്. പെട്ടെന്ന് ഒരു നിമിഷം പല കാരണങ്ങൾ കൊണ്ടും ചെറിയ ഇടവേളയെടുത്തോ അല്ലെങ്കിൽ സിനിമ പാടെ ഉപേക്ഷിച്ചോ സ്വകാര്യ ജീവിതത്തിൽ മാത്രം മുഴുകിയിരിക്കുന്നു അവർ.
ഈ നടിമാർ എവിടെയാണ് എന്തു ചെയ്യുകയാണ് എന്നറിയാൻ വർഷങ്ങൾക്ക് ശേഷം ആരാധകർക്ക് അറിയാൻ താല്പര്യമുണ്ടാവും. സിനിമകളിലും സീരിയലുകളിലും ബാലതാരമായും അല്ലാതെയും പ്രേക്ഷക ഹൃദയങ്ങളിൽ ചേക്കേറിയ നടിയാണ് സജിത ബേട്ടി. സൗന്ദര്യം കൊണ്ടും അഭിനയം കൊണ്ടും ആരാധകരുടെ മനം കവർന്നു. വില്ലത്തിയായും സഹ നടിയായും എല്ലാം താരം തിളങ്ങി. മിസ്റ്റർ ആൻഡ് മിസ്സിസ് എന്ന ചിത്രത്തിലൂടെയാണ് സിനിമയിലേക്ക് താരം ചുവടു വെക്കുന്നത്. ശ്രീകൃഷ്ണ പുരത്തെ നക്ഷത്ര തിളക്കം എന്ന സിനിമയിലും ബാല താരമായി അഭിനയിച്ചു. നാദിയ കൊല്ലപ്പെട്ട രാത്രി, തെങ്കാശി പട്ടണം, ഊമ പെണ്ണിന് ഉരിയാട പയ്യൻ, റെഡ് സല്യൂട്ട്, മിസ്റ്റർ മരുമകൻ, ടു കൺട്രീസ് തുടങ്ങിയ ചിത്രങ്ങളിൽ വിവിധ വേഷങ്ങളിലായി അഭിനയിച്ചു.
മലയാളത്തിൽ നാൽപതിലധികം സീരിയലുകളിൽ അഭിനയിച്ചു ശ്രദ്ധ നേടി. മിനിസ്‌ക്രീനിലും ബിഗ് സ്ക്രീനിലും സജീവമായി തന്നെ താരം തുടർന്നു. പെട്ടെന്ന് ഒരു നിമിഷമാണ് താരം അഭിനയ ലോകത്തു നിന്നും അപ്രത്യക്ഷമായത്. അതും ഒരുപാട് നാളൊന്നുമായില്ല. സിനിമയിലേക്കുള്ള തന്റെ തിരിച്ചു വരവിനെ കുറിച്ച് പറഞ്ഞിരുന്നു. സിനിമ പൂർണമായും താൻ ഉപേക്ഷിച്ചില്ല. നല്ല കഥാപാത്രങ്ങളെ ലഭിച്ചാൽ സിനിമയിൽ തിരിച്ചെത്തുമെന്നു താരം പറയുന്നു. മകൾ ജനിച്ചതോടു കൂടിയാണ് ഒരു ഇടവേള എടുത്തത്. താൻ അഞ്ചു മാസം ഗർഭിണിയായത് വരെ സിനിമയിൽ തന്നെ ഉണ്ടായിരുന്നു. ഇപ്പോൾ മകളുടെ പുറകെ തന്നെയാണ്. ഭയങ്കര തിരക്കാണ്. മകളുടെ കാര്യങ്ങൾ ശ്രദ്ധിക്കണം. ഒന്നിനും സമയം കിട്ടുന്നില്ല. താരത്തിന്റെ ഭർത്താവിന്റെ പേര് ക്ഷമാസ് എന്നാണ്. ഒരു ബിസിനസസുകാരനാണ് അതുകൊണ്ട് തന്നെ ബിസിനസ് സംബന്ധമായ കാര്യങ്ങൾക്ക് അദ്ദേഹത്തിന് പുറത്തു പോകേണ്ടി വരും. അപ്പോൾ മകൾ തനിച്ചാവും. മകൾക്ക് കുറച്ച് വലുതാവട്ടെ എന്ന് വിചാരിച്ചു.
ഗ്ലാമർ വേഷങ്ങളിൽ എല്ലാം തിളങ്ങിയ താരത്തിന്റെ പർദ്ദ ധരിച്ചുള്ള ചിത്രങ്ങളെല്ലാം വൈറൽ ആയിരുന്നു. പണ്ടു മുതലേ പർദ്ദ ധരിക്കാറുണ്ടായിരുന്നു എന്ന് താരം പറഞ്ഞു. ഇപ്പോഴും അത് തുടരുന്നു. ഉറുതു മുസ്ലിം സമുദായത്തിൽ ജനിച്ചു വളർന്ന സജിത ബേട്ടി അവരുടെ വിശ്വാസങ്ങളിൽ ഉറച്ചു വിശ്വസിക്കുന്നു. എന്നാൽ സിനിമകളിലും സീരിയലുകളിലും തനിക്ക് അത് ബാധകമല്ല എന്ന് താരം പറയുന്നു. ഇപ്പോഴിതാ വിവാഹ വാർഷിക ആഘോഷത്തിന്റെ സന്തോഷം പങ്കുവെച്ചിരിക്കുകയാണ് സജിത ബേട്ടിയുടെ ഭർത്താവ് ഷമാസ്. തങ്ങളുടെ പത്താം വിവാഹ വാർഷികമാണ്. മകൾക്കും സജിത ബേട്ടിക്കുമൊപ്പമുള്ള ചിത്രം പങ്കു വെച്ചാണ് ഈ വിശേഷ ദിനത്തെ കുറിച്ച് ക്ഷമാസ് അറിയിച്ചത്. ഇസ ഫാത്തിമ ഷമാസ് എന്നാണ് ഇരുവരുടെയും മകളുടെ പേര്. ചിത്രങ്ങൾ പങ്കുവെച്ചതോടെ നിരവധി പേർ ആശംസകളുമായി എത്തി.

0 Comments