ബോംബാക്രമണത്തില്‍ പോലും തകരില്ല, സൈന്യത്തിന് മെയ്ഡ് ഇന്‍ ഇന്ത്യ കവചിത വാഹനം കൈമാറി മഹീന്ദ്ര

 

ബോംബാക്രമണത്തില്‍ പോലും തകരില്ല, സൈന്യത്തിന് മെയ്ഡ് ഇന്‍ ഇന്ത്യ കവചിത വാഹനം കൈമാറി മഹീന്ദ്രഇന്ത്യയിലെ ജനപ്രിയ വാഹന നിർമാതാക്കളായ മഹീന്ദ്രയുടെ അനുബന്ധ കമ്പനിയായ മഹീന്ദ്ര ഡിഫൻസ് സിസ്റ്റംസ് വികസിപ്പിച്ച കവചിത വാഹനമായ ആർമഡോ ഇന്ത്യൻ സൈന്യത്തിന് കൈമാറി.

 മഹീന്ദ്ര ആൻഡ് മഹീന്ദ്ര ഗ്രൂപ്പ് ചെയർമാനായ ആനന്ദ് മഹീന്ദ്രയാണ് ഈ അഭിമാന നിമിഷം സാമൂഹിക മാധ്യമങ്ങളിൽ പങ്കുവെച്ചത്. മറ്റ് സുരക്ഷാസേനകൾക്കായി മാർക്സ്മാൻ, എ.എസ്.എൽ.വി. തുടങ്ങിയ കവചിത വാഹനങ്ങൾ മഹീന്ദ്ര മുമ്പും നൽകിയിട്ടുണ്ട്.പ്രാദേശികമായി നിർമിച്ചിട്ടുള്ള രാജ്യത്തെ ആദ്യ ആർമേഡ് ലൈറ്റ് സ്പെഷ്യലിസ്റ്റ് വാഹനമാണ് ആർമഡോ എന്നാണ് ആനന്ദ് മഹീന്ദ്ര അഭിപ്രായപ്പെട്ടിരിക്കുന്നത്. രാജ്യത്തിന്റെയും നമ്മുടെ സായുധസേനയുടെയും അഭിമാനം ഉയർത്തി പിടിച്ച് നിർമിച്ചിരിക്കുന്ന വാഹനമാണിതെന്നും, രാജ്യത്ത് ആദ്യമായി ഒരുങ്ങിയ ഈ വാഹനം സൈന്യത്തിന് കൈമാറുകയാണമെന്നുമാണ് വാഹനങ്ങളുടെ ചിത്രങ്ങൾ ഉൾപ്പെ മഹീന്ദ്ര ഗ്രൂപ്പ് മേധാവിയായ ആനന്ദ് മഹീന്ദ്ര കുറിച്ചത്.ഈ വാഹനത്തിന്റെ നിർമാണത്തിന് പിന്നിൽ പ്രവർത്തിച്ച എല്ലാ വ്യക്തികളോടും നന്ദിയും കടപ്പാടും അറിയിക്കുന്നതായി ആനന്ദ് മഹീന്ദ്ര ട്വിറ്ററിൽ കുറിച്ചു. മഹീന്ദ്ര ഡിഫൻസ് സിസ്റ്റം മേധാവി എസ്.പി. ശുക്ല, സുഖ്വീന്ദർ ഹായർ തുടങ്ങിയവർക്കും അദ്ദേഹം പ്രത്യേകം നന്ദി അറിയിച്ചു. സൈന്യത്തിൽ 25 വർഷത്തെ സേവനം അനുഷ്ഠിച്ച വ്യക്തിയാണ് സുഖ്വീന്ദർ എന്നാണ് റിപ്പോർട്ട്. 2007-ലാണ് അദ്ദേഹം സർവീസിൽ നിന്ന് വിരമിക്കുന്നത് മഹീന്ദ്രയോടൊപ്പം ചേർന്ന് പ്രവർത്തനം ആരംഭിക്കുന്നത്ഡ്രൈവർ ഉൾപ്പെടെ ആറ് പേർക്ക് യാത്ര ചെയ്യാൻ സാധിക്കുന്ന വാഹനമാണ് മഹീന്ദ്ര ഒരുക്കിയ ആർമഡോ. വാഹനത്തിന്റെ അടിസ്ഥാന ഭാരവാഹക ശേഷിയായ 1000 കിലോഗ്രാമിന് പുറമെ, അധികമായി 400 കിലോഗ്രാമിന്റെ സ്റ്റോറേജ് കപ്പാസിറ്റിയും ഈ വാഹനത്തിനുണ്ട്. രഹസ്യാനേഷണ ദൗത്യങ്ങൾ, മരുഭൂമി ഉൾപ്പെടെയുള്ള പ്രദേശങ്ങളിലെ ഓപ്പറേഷനുകളും തിരച്ചിലുകളും സൈനിക പ്രതിരോധനങ്ങൾ തുടങ്ങിയവയ്ക്കെല്ലാം ഉപയോഗിക്കാൻ കഴിയുന്ന വാഹനമാണിതെന്നാണ് മഹീന്ദ്ര അവകാശപ്പെടുന്നത്.സ്ഫോടനങ്ങളെയും ഫയറിങ്ങിനെയും ചെറുക്കാനുള്ള കരുത്താണ് ഈ വാഹനത്തിന്റെ ബോഡിക്ക് നൽകിയിട്ടുള്ളത്. ഒരു സ്ഫോടനമുണ്ടായാലും വാഹനത്തിനും അതിലുള്ളവർക്ക് പരിരക്ഷ ഒരുക്കുന്നതിനായി ആർമഡോയുടെ നാല് വശങ്ങളിലും പ്രത്യേകം കവചങ്ങൾ ഒരുക്കിയിട്ടുണ്ടെന്നാണ് നിർമാതാക്കൾ അവകാശപ്പെടുന്നത്. ഇതുപോലെ ഒരു കവചിത വാഹനത്തിന് സുരക്ഷ ഒരുക്കുന്നതിനുള്ള എല്ലാ സംവിധാനങ്ങളുടെയും അകമ്പടിയോടെയാണ് ഈ വാഹനം വികസിപ്പിച്ചിരിക്കുന്നത്..

Post a Comment

0 Comments