പറമ്പിക്കുളംആളിയാര്‍ കരാര്‍ പ്രകാരം കേരളത്തിന് അര്‍ഹമായ വെള്ളം നല്‍കിയില്ലെങ്കില്‍ തൂണക്കടവ് അണക്കെട്ടില്‍ കുത്തിയിരിക്കുമെന്ന മന്ത്രി കെ.കൃഷ്ണന്‍കുട്ടി. ഭരണതലത്തിലെ ചര്‍ച്ചകള്‍ക്കൊടുവില്‍ കേരളത്തിലേക്ക് വെള്ളം തുറന്നുവിട്ട് തമിഴ്‌നാട്. തന്റെ മണ്ഡലമായ ചിറ്റൂര്‍ മേഖല കടുത്ത വരള്‍ച്ചയിലേക്കു നീങ്ങിയതോടെയാണു മന്ത്രി തൂണക്കടവ് അണക്കെട്ടില്‍ കുത്തിയിരിക്കുമെന്ന് ഭീക്ഷണിമുഴക്കിയത്.
നേരത്തെ പല തവണ വെള്ളം ആവശ്യപ്പെട്ടു തമിഴ്‌നാടിനു കത്തു നല്‍കിയിരുന്നെങ്കിലും നടപടി ഉണ്ടായില്ല. പറമ്പിക്കുളം, തൂണക്കടവ് അണക്കെട്ടുകളിലെ ഷട്ടര്‍ അറ്റകുറ്റപ്പണി ഉന്നയിച്ചാണു തമിഴ്‌നാട് ആളിയാറില്‍ നിന്നു ചിറ്റൂര്‍പ്പുഴയിലേക്കുള്ള ഒഴുക്കു നിയന്ത്രിച്ചിരുന്നത്ഇന്നലെ രാവിലെ പറമ്പിക്കുളം തൂണക്കടവ് അണക്കെട്ടിലെത്തിയ മന്ത്രി തമിഴ്‌നാട് ചീഫ് എന്‍ജിനീയറെ വിളിച്ചു വെള്ളം കിട്ടാതെ നാട്ടിലേക്കു പോകാനാകില്ലെന്നും നാട്ടുകാര്‍ക്കു കുടിക്കാന്‍ പോലും വെള്ളമില്ലെന്നും അറിയിക്കുകയായിരുന്നു. തുടര്‍ന്നാണ് വെള്ളം തുറന്നുവിട്ടില്ലെങ്കില്‍ ഡാമില്‍ കുത്തിയിരിക്കുമെന്നും അദേഹം അറിയിച്ചത്. സംഭവം വിവാദമായതോടെ തമിഴ്‌നാട് അടിയന്തര ഇടപെടല്‍ നടത്തുകയായിരുന്നു.തൂണക്കടവില്‍ നിന്ന് ആളിയാര്‍ അണക്കെട്ടിലെത്തി ചിറ്റൂരിലേക്കു വെള്ളം ഒഴുക്കിയെന്ന് ഉറപ്പാക്കിയ ശേഷമാണു അദേഹം ഡാം പ്രദേശത്ത് നിന്നും മടങ്ങിയത്.സെക്കന്‍ഡില്‍ 400 ഘനയടി തോതില്‍ ചിറ്റൂര്‍ പുഴയിലേക്കു വെള്ളം എത്തിക്കാമെന്നാണു തമിഴ്‌നാടിന്റെ ഉറപ്പ്. ആളിയാര്‍ ഡാമില്‍ നിന്ന് ആളിയാര്‍ പുഴ വഴി മണക്കടവ് വിയറിലെത്തുന്ന വെള്ളം അവിടെ നിന്നാണു ചിറ്റൂര്‍പ്പുഴയുടെ തുടക്കമായ മൂലത്തറ റഗുലേറ്ററിലേക്ക് അളന്നു നല്‍കുന്നത്. മന്ത്രിക്ക് ഉറപ്പ് നല്‍കി മണിക്കൂറുകള്‍ക്കുള്ളില്‍ ചിറ്റൂര്‍പ്പുഴയിലേക്കുള്ള ജലവിതരണം നാലിരട്ടിയോളം തമിഴ്‌നാട് ഉയര്‍ത്തിയിട്ടുണ്ട്..

0 Comments