ചിപ്സും ഐസ്ക്രീമും ഓർഡർ ചെയ്തു കാത്തിരുന്ന കുടുംബത്തിനു കിട്ടിയത് ഗർഭനിരോധന ഉറകൾ. കുട്ടികൾക്കായി സ്വകാര്യ ഭക്ഷണ വിതരണ ഏജൻസി മുഖേന ചിപ്സും ഐസ്ക്രീമും ഓർഡർ ചെയ്ത ഗണപതിയിലെ ഉപഭോക്താവിനാണ് വിചിത്ര അനുഭവമുണ്ടായത്.
ശനിയാഴ്ച രാത്രിയാണു സംഭവം. വിതരണക്കാരൻ കൊണ്ടുവന്ന പാഴ്സൽ തുറന്നപ്പോൾ ഗർഭനിരോധന ഉറകളുടെ രണ്ട് പാക്കറ്റുകളാണ് കണ്ടത്. ഓർഡർ നൽകിയ ആർഎസ്പുരത്തെ സ്റ്റോറിലേക്ക് ഫോൺ ചെയ്ത് അന്വേഷിച്ചപ്പോൾ അവർ തെറ്റു സമ്മതിച്ച് മാപ്പു ചോദിക്കുകയും പണം തിരികെ നൽകാമെന്ന് അറിയിക്കുകയും ചെയ്തു. വിതരണ ഏജൻസിയും മാപ്പു ചോദിച്ചു.

0 Comments