മനസ്സിന്റെയും ശരീരത്തിന്റെയും സംഗമമാണ് സെക്സ്. പരസ്പരം മനസും ശരീരവും പങ്ക് വയ്ക്കുകയും ഹൃദയം കൊണ്ട് സംവദിക്കുകയും ചെയ്യുന്നത് ശരീരിക ബന്ധത്തിലൂടെയാണ്.
അറിയാനും അറിയിയ്ക്കാനും ഉള്ളൂ തുറന്നു സംസാരിക്കാനും കഴിയുന്നത് ശാരീരിക ബന്ധത്തിലൂടെയാണ്. എന്നാല്‍ മിക്കപ്പോഴും തങ്ങളുടെ പങ്കാളി ലൈംഗിക ബന്ധത്തിന് താൽപര്യം കാണിക്കാതിരിക്കുന്നത് പലരിലും ആശങ്ക ഉളവാക്കുന്ന കാര്യമാണ്. എന്തുകൊണ്ടാണ് തങ്ങളുടെ പങ്കാളി ഇങ്ങനെ പെരുമാറുന്നത് എന്ന് അറിയേണ്ടത് വളരെ അത്യാവശ്യമാണ്. സ്ത്രീയ്ക്കും പുരുഷനും വ്യത്യസ്ഥമായ കാരണങ്ങള്‍ ഇതിന് പിന്നില്‍ ഉണ്ട്. അത് എന്തൊക്കെയാണെന്ന് നമുക്കൊന്ന് പരിശോധിക്കാം.
മിക്ക സ്ത്രീകളിലും ലൈംഗിക ബന്ധത്തിന് താൽപര്യം നഷ്ടപ്പെടാൻ ഇടയാക്കുന്ന കാരണം ബന്ധപ്പെടുന്ന സമയത്ത് യോനിയിലുള്ള വേദനയാണ്. ശാരീരിക ബന്ധത്തോട് തന്നെ വിരക്തി ഉണ്ടാക്കാന്‍ ഇത് കാരണമായേക്കാം. പുരുഷന്മാരിൽ മിക്കപ്പോഴും ലൈംഗിക ബന്ധത്തിനുള്ള താൽപര്യക്കുറവിലേക്ക് നയിക്കുന്ന പ്രധാന കാരണം ടെസ്റ്റസ്റ്റിറോണില്‍ ഉള്ള കുറവാണ്. ചില മരുന്നുകൾ കഴിക്കുന്നതിലൂടെ ടെസ്റ്റസ്റ്റിറോണ് കുറവ് സംഭവിച്ചേക്കാം. ഇത് ലൈംഗിക ബന്ധത്തിലെ താൽപ്പര്യം ഒരു പരിധി വരെ കുറയ്ക്കുന്നു എന്നു വിദഗ്ധര്‍ പറയുന്നു.
ആർത്തവ വിരാമം മൂലം ഉണ്ടാകുന്ന ചില പ്രശ്നങ്ങളും സ്ത്രീകളിൽ ലൈംഗിക താൽപര്യം വലിയ തോതില്‍ കുറയ്ക്കുന്നു. ചില രോഗങ്ങൾക്കുള്ള മരുന്നുകൾ താല്പര്യത്തെ പ്രതികൂലമായി ബാധിക്കാറുണ്ട്. പ്രത്യേകിച്ച് ക്യാന്‍സര്‍, രക്തസമ്മര്‍ദ്ദം, പ്രമേഹം തുടങ്ങിയവയ്ക്ക് ഉപയോഗിക്കുന്ന മരുന്നുകള്‍ ലൈംഗീക വിരക്തിയിലേക്ക് നയിക്കുന്നു. കൂടാതെ ദമ്പതികൾക്കിടയിലെ പൊരുത്തക്കേടുകളും ലൈംഗികബന്ധത്തിൽ വിരക്തി ഉണ്ടാക്കാൻ കാരണമായേക്കാം. എന്തുകൊണ്ടാണ് നിങ്ങളുടെ പങ്കാളിയ്ക്ക് ലൈംഗീക ബന്ധത്തില്‍ താല്പ്പര്യം ഇല്ലാത്തതെന്ന് ചോദിച്ചു മനസ്സിലാക്കുകയാണ് വേണ്ടത്. ഒരു പരിധി വരെ പരസ്പരം തുറന്നു സംസാരിക്കുന്നതിനിലൂടെ ഇത് പരിഹരിക്കാനാവും.

 
 
0 Comments