ജിഷിനുമായി നടി വരദയുടെ വിവാഹമോചനം വാർത്ത ; ഒടുവിൽ എല്ലാ സത്യങ്ങളും വെളിപ്പെടുത്തി നടി വരദ രംഗത്ത്


 പ്രേക്ഷകർക്ക് വളരെയധികം സുപരിചിതയായ താരമാണ് വരദ. സിനിമയിലൂടെയായിരുന്നു വരദയുടെ തുടക്കം എങ്കിലും സീരിയലിൽ ആണ് താരം കൂടുതലായും ആരാധകരെ സ്വന്തമാക്കിയിരിക്കുന്നത്. 

നായികയായും വില്ലത്തിയായും എല്ലാം വലിയതോതിൽ തന്നെ കൈയ്യടി വാങ്ങുവാൻ വരദയ്ക്ക് സാധിച്ചിരുന്നു. മകന്റെ അച്ഛൻ എന്ന സിനിമയിലെ താരത്തിന്റെ പ്രകടനവും വളരെയധികം ശ്രദ്ധ നേടിയതായിരുന്നു. ഒരുപിടി മികച്ച ചിത്രങ്ങളുടെ ഭാഗമായി മാറുവാനും താരത്തിന് സാധിച്ചിട്ടുണ്ട്. ഏഷ്യാനെറ്റിൽ സംപ്രേക്ഷണം ചെയ്ത പ്രണയം എന്ന സീരിയൽ മുതലാണ് വരദയേ കൂടുതലായി ആളുകൾ ശ്രദ്ധിച്ചു തുടങ്ങുന്നത്.




തുടർന്ന് മഴവിൽ മനോരമയിൽ സംപ്രേഷണം ചെയ്ത അമല എന്ന സീരിയൽ താരത്തിന്റെ അഭിനയജീവിതത്തിൽ ഒരു കരിയർ ബ്രേക്ക് തന്നെയാണ് സൃഷ്ടിച്ചത്. പരമ്പരയിൽ വില്ലനായി അഭിനയിച്ച ജിഷിനുമായി പരിചയപ്പെടുകയും തുടർന്ന് പ്രണയത്തിലാവുകയും ഒക്കെ ആയിരുന്നു വരദ. ഇരുവരും വിവാഹം കഴിക്കുകയും ചെയ്തു. ആരാധകരുടെ പ്രിയപ്പെട്ട ജോഡിയാണ് വരദയും ജിഷിനും. ഇരുവർക്കും ഒരു മകൻ ആണ് ഉള്ളത്. വിവാഹത്തോടെ അഭിനയത്തിൽനിന്നും ചെറിയ ഇടവേളയിൽ എടുതെങ്കിലും അധികം വൈകാതെ തന്നെ വരദ ക്യാമറയ്ക്ക് മുൻപിൽ എത്തുകയും ചെയ്തിരുന്നു.




കഴിഞ്ഞ കുറച്ചു ദിവസങ്ങളായി സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്ന വാർത്തകൾ അനുസരിച്ച് ഇരുവരും തമ്മിൽ വിവാഹമോചിതരായി എന്നാണ് മനസ്സിലാക്കാൻ സാധിക്കുന്നത്. വരദയുടെ യൂട്യൂബ് ചാനലിൽ ജിഷിനെ കാണാത്തതും ജിഷിനെ കുറിച്ചുള്ള ചോദ്യങ്ങൾക്ക് വരദ നൽകാത്ത മറുപടിയും ഒക്കെയാണ് ഇത്തരം ചർച്ചകൾക്ക് ഉറവിടം ആയിരിക്കുന്നത്. ഇപ്പോൾ ഇതിനെക്കുറിച്ച് നടി അനു ജോസഫിനു നൽകിയ അഭിമുഖത്തിൽ വരദ പറയുന്ന കാര്യങ്ങളാണ് ശ്രദ്ധ നേടുന്നത്. മകൻ ഒപ്പമായിരുന്നു അനുവിന്റെ യൂട്യൂബ് ചാനലിൽ വരദ എത്തിയത്.




ഈ അഭിമുഖത്തിൽ തന്നെ യൂട്യൂബ് ചാനലിനെ കുറിച്ച് ഒക്കെ വരദ സംസാരിക്കുന്നുണ്ട്. നേരത്തെ ഫേസ്ബുക്ക് ഇൻസ്റ്റഗ്രാം ഒക്കെ ആയിരുന്നു നോക്കിയിരുന്നത്. പലപ്പോഴും വന്ന ഒരു ഫോട്ടോ ഇടും എന്നല്ലാതെ മെസ്സേജ് ഒന്നും നോക്കാറില്ലായിരുന്നു. അടുത്താണ് യൂട്യൂബ് ചാനൽ തുടങ്ങിയത്. കഴിഞ്ഞ ഒരു വർഷമായി ഒരു ചാനൽ തുടങ്ങാൻ എല്ലാവരും പറയുന്നുണ്ടായിരുന്നു. എന്നാൽ ഇപ്പോഴാണ് സമയം കിട്ടിയത്. സോഷ്യൽ മീഡിയയിൽ തന്നെക്കുറിച്ചുള്ള വാർത്തകളെക്കുറിച്ച് വരദ സംസാരിക്കുന്നു. സോഷ്യൽ മീഡിയ എടുത്തു കഴിഞ്ഞാൽ വരദ അത് പറഞ്ഞു ഇത് പറഞ്ഞു എന്നൊക്കെ കാണുന്നുണ്ട്. ഇതിനെ കുറിച്ച് എന്താണ് പറയാനുള്ളത് എന്ന് അനു ചോദിക്കുന്നു.




എനിക്ക് അതിനെക്കുറിച്ച് ഒന്നും പറയാനില്ല എന്നാണ് വരദ പറഞ്ഞത്. കഴിഞ്ഞ കുറേ ദിവസങ്ങളായി ഞാനും ഇത് കാണുന്നുണ്ട്. ഞാൻ ഒന്നും പറഞ്ഞിട്ടില്ല. എന്റെ ഗർഭം ഇങ്ങനെ അല്ല എന്ന് പറയുന്ന വരദ ഇപ്പോൾ ചേച്ചിയുടെ അടുത്ത് ആണെങ്കിലും എനിക്ക് ഒന്നും പറയാൻ ഇല്ല എന്ന് തന്നെയാണ് പറയുന്നത്. ഒരാളുടെ പേഴ്സണൽ ലൈഫിൽ ഒളിഞ്ഞു നോക്കുന്നത് തന്നെ തെറ്റാണ്. ഒളിഞ്ഞു നോക്കിയിട്ട് അറിയാൻ വയ്യാത്തത് എഴുതുന്നത് അതിലും വലിയ തെറ്റാണ്. ശരി ആയിക്കോട്ടെ തെറ്റ് ആയിക്കോട്ടെ അത് ഓരോരുത്തരുടെ പേഴ്സണൽ കാര്യമാണ്. അതേക്കുറിച്ച് ഒരു പബ്ലിക് പ്ലാറ്റ്ഫോമിൽ നമ്മളെക്കുറിച്ച് ഉള്ളതോ ഇല്ലാത്തതോ എഴുതാൻ വേറൊരാൾക്ക് സ്വാതന്ത്ര്യമില്ല. അതേസമയം ഞാൻ എന്റെ ലൈഫ് ആയി ജീവിക്കട്ടെ എന്നും വരദ പറയുന്നുണ്ട്.

Post a Comment

0 Comments