ദുൽഖർ സൽമാൻ പാൻ ഇന്ത്യൻ സ്റ്റാർ. പത്ത് വർഷം മുൻപ് അഭ്രപാളിയിലേക്ക് എത്തുമ്പോൾ ആകെ ഉള്ള സമ്പാദ്യം താര പുത്രൻ എന്ന ലേബൽ മാത്രമായിരുന്നു. സിനിമ മേഖല ദുൽഖർ എന്ന വ്യക്തിക്ക് അഭ്രഭ്യമായിരുന്നില്ല. അതിനാൽ തന്നെ ദുൽഖറിന്റെ ആദ്യ വരവിനെ ആകാംഷയോടെ ഒന്നും നോക്കി കണ്ടില്ല. പക്ഷെ പിന്നീട് ഓരോ മലയാളികളുടെയും മനസിലേക്ക് തരാം തന്റേതായ സ്ഥാനം ഉറപ്പിച്ചു.
അദ്ദേഹത്തിന്റെ സിനിമ ജീവിതത്തിലെ പത്ത് വർഷം പൂർത്തീകരിക്കുമ്പോൾ ഏറെ അനുഭവങ്ങൾ പങ്ക് വെക്കുകയാണ് താരം.പത്ത് വർഷത്തിനിപ്പുറം തിരിഞ്ഞു നോക്കുബോൾ ഇങ്ങനെ എല്ലാം സംഭവിക്കും എന്ന് ഞാൻ ഒരിക്കലും കരുതിയില്ല. എന്നാൽ വലിയ സ്വീകര്യത ഉള്ള നടനാകാൻ ആഗ്രഹിച്ചിരുന്നു എന്നും തുറന്ന് പറയുന്നു ദുൽഖർ. ഒറ്റിറ്റി പ്ലേ എന്ന ചാനലിന് നൽകിയ അഭിമുഖത്തിലാണ് ദുൽഖർ ഇക്കാര്യം പറഞ്ഞത്.
എല്ലാവരുടെ ജീവിതത്തിലും രക്ഷിതാക്കൾ സ്വീതീനം ചുമത്തിയത് പോലെ എന്റെ ജീവിതത്തിലും മമ്മൂട്ടിക്ക് വലിയൊരു പങ്ക് ഉണ്ട്. ഏതൊരു മക്കളും ഏതെങ്കിലും വിധത്തിൽ അച്ചനെ അനുകരിക്കാൻ ആഗ്രഹിക്കുന്നവരാണ്. അത് എല്ലായിപ്പോഴും അവരുടെ കരിയർ പാത തിരഞ്ഞെടുക്കുന്നതിൽ മാത്രം ആകില്ല.അവരുടെ മൂല്യങ്ങൾ, സ്വാഭാവ വിശേഷങ്ങൾ അല്ലേൽ അവർ സ്വായം എങ്ങനെ പെരുമാറുന്നു അങ്ങനെ പലതിനേം കുറിച്ചായിരിക്കാം. അങ്ങനെ എന്റെ ജീവിതത്തിലും സംഭവിച്ചിട്ടുണ്ട്. സമൂഹത്തിൽ മാത്രമല്ല കുടുംബങ്ങൾക്കുള്ളിലും വലിയ ബഹുമാനം ഉള്ള ആളാണ് വാപ്പിച്ചി. അതിനാൽ അദ്ദേഹത്തെപ്പോലെ ഒരാളാകാൻ ഞാനും ആഗ്രഹിച്ചു. ഇനിയും കൂടുതൽ സിനിമകൾ ചെയ്യാൻ ഞാൻ ആഗ്രഹിക്കുന്നു. കഥാപാത്രത്തേക്കാൾ വലുതാണ് സിനിമയെന്ന് വിഷ്വസിക്കുന്നു. ഞാൻ യാത്രയെ ഒരുപാട് ഇഷ്ടപ്പെടുന്ന ഒരാളാണ്. എന്നാൽ എന്റെ മാതാപിതാക്കൾ പ്രോടക്ടിവ് ആയതിനാൽ അതിന് അവസരം ലഭിച്ചില്ല. നീലാകാശം, പച്ചക്കടൽ, ചുവന്ന ഭൂമി, എന്ന സിനിമയുമായി സമീറിക്ക എന്നെ സമീപിച്ചപ്പോൾ ഞാൻ പറഞ്ഞത് ഞാൻ ഇന്നും ഓർകുന്നുണ്ട്.
എനിക്ക് വളരെ പ്രൊട്ടക്റ്റീവ് ആയിട്ടുള്ള മാതാപിതാക്കളാണ് ഉള്ളത്. ഞാൻ ഒരു മോട്ടോർ സൈക്കിളിൽ കയറുന്നത് പോലും അവർക്ക് പേടിയാണ്. ഞാൻ പുറത്താണെങ്കിൽ മടങ്ങി വരുന്നയിടം വരെ അവർക്ക് സമാധാനം ഉണ്ടാകില്ല. സോളോ റൈഡർമാരുടെ നിരവധി പുസ്തകങ്ങൾ ഞാൻ വായിച്ചിട്ടുണ്ട്. എന്നാൽ എന്റെ ജോലിയെ യാത്ര ചെയ്യാൻ കിട്ടുന്ന വലിയ അവസരമായി ഞാൻ കാണുന്നു. ഇതായിരുന്നു താരത്തിന്റെ വാക്കുകൾ
0 Comments