ഏഷ്യാനെറ്റിൽ സംപ്രേഷണം ചെയ്യുന്ന പരമ്പരയാണ് സാന്ത്വനം. ഏഷ്യാനെറ്റിൽ സംപ്രേഷണം ചെയ്യുന്ന സീരിയലുകളിൽ ഏറ്റവും കൂടുതൽ റേറ്റിങ് ലഭിക്കുന്നതും സാന്ത്വനം സീരിയൽ തന്നെയാണ്.
തമിഴിൽ സംപ്രേഷണം ചെയ്യുന്ന പാണ്ടിയൻ സ്റ്റോഴ്സ് എന്ന സീരിയലിന്റെ മലയാളം റീമേക്കാണ് സാന്ത്വനം. സാന്ത്വനം നിർമ്മിക്കുന്നത് ചിപ്പി രഞ്ജിത് ആണ്. പ്രധാന വേഷത്തിൽ ചിപ്പി പരമ്പരയിൽ എത്തുകയും ചെയ്യുന്നുണ്ട്. പരമ്പരയിലെ താരങ്ങളെല്ലാം തന്നെ ആരാധകരുടെ ഹൃദയത്തിൽ സ്ഥാനം നേടുവാൻ സാധിച്ചിട്ടുള്ളവരാണ്. പരമ്പരയിൽ വളരെയധികം ശ്രദ്ധ നേടുന്ന ഒരു താരമാണ് ഗോപിക അനിൽ അവതരിപ്പിക്കുന്ന അഞ്ജലി എന്ന കഥാപാത്രം. ഈ കഥാപാത്രത്തിന്റെ അമ്മയായി എത്തുന്നത് ദിവ്യ ബിനുവാണ്. ദിവ്യ അവതരിപ്പിക്കുന്ന ഈ കഥാപാത്രം ഒരു വില്ലത്തിയായി ആണ് പ്രത്യക്ഷപ്പെടുന്നത്. മിനിസ്ക്രീൻ പ്രേക്ഷകർക്ക് സുപരിചിതയായ താരമാണ് ദിവ്യ.
ബിഗ് സ്ക്രീനിലും തന്റെ ശബ്ദം കൊണ്ട് സാന്നിധ്യം നേടിയിട്ടുണ്ട്. ശബ്ദം കൊണ്ട് മാത്രമല്ല താരം അഭിനയം കൊണ്ടും ബിഗ് സ്ക്രീനിൽ തന്റെ കഴിവ് തെളിയിച്ചിട്ടുണ്ട്. എന്നാൽ കൂടുതൽ ശ്രദ്ധ നേടിയിരുന്നത് താരം ഡബ്ബിങ് ചെയ്തിട്ടുള്ള ചിത്രങ്ങളാണ്. പ്രധാനതാരങ്ങൾക്കായിരുന്നു താരം ഡബ്ബിങ് ചെയ്തിട്ടുണ്ടായിരുന്നത്. ബാഹുബലി എന്ന ബ്രഹ്മാണ്ട ചിത്രത്തിൽ രമ്യ കൃഷ്ണ അവതരിപ്പിച്ച രാജമാതാ എന്ന കഥാപാത്രത്തിന് ശബ്ദം നൽകിയത് ദിവ്യയായിരുന്നു. അതുപോലെ ബാഗ്മതിയിൽ അനുഷ്ക്കയ്ക്ക് ശബ്ദം നൽകുവാനും ദിവ്യക്ക് സാധിച്ചിരുന്നു. സർക്കാർ കോളനി എന്ന ചിത്രത്തിൽ കൊച്ചുപ്രേമന്റെ മകളായി എത്തിയതും ദിവ്യ തന്നെയായിരുന്നു. അങ്ങനെ സിനിമയിലും തന്റെതായ ഒരു ഇടം നേടുവാൻ ദിവ്യയ്ക്ക് സാധിച്ചിട്ടുണ്ട്.
മഴവിൽ മനോരമയിൽ സംപ്രേക്ഷണം ചെയ്തിരുന്ന ആത്മസഖി എന്ന സീരിയലിലെ അവന്തിക എന്നാൽ നടിക്ക് ശബ്ദം നൽകിയിരുന്നത് ദിവ്യയായിരുന്നു. എന്നാൽ അവന്തിക പിന്നീട് ഗർഭിണി ആവുകയും ആ കഥാപാത്രത്തെ അവതരിപ്പിക്കുവാൻ നായികയെ ലഭിക്കാതെ വരികയും ചെയ്ത സാഹചര്യത്തിൽ ദിവ്യയെ അണിയറപ്രവർത്തകർ നായികയായി തീരുമാനിക്കുകയായിരുന്നു. ദിവ്യയുടെ ശബ്ദം ഏറ്റുവാങ്ങിയ പ്രേക്ഷകർ ദിവ്യയെ സ്വീകരിച്ചില്ല. വലിയ സൈബർ ആക്രമണങ്ങൾ ആയിരുന്നു ദിവ്യ നേരിടേണ്ടിവന്നത്. ആത്മസഖി എന്ന സീരിയലിലെ നന്ദിത എന്ന കഥാപാത്രമായി ദിവ്യ എത്തിയപ്പോൾ അത് ആളുകൾക്കിടയിൽ ഒട്ടും തന്നെ സ്വീകാര്യത ഉണർത്തിയില്ല എന്നതാണ് സത്യം.
അക്കാര്യത്തിൽ തനിക്ക് വേദനയുണ്ടായിരുന്നു എന്നും സോഷ്യൽ മീഡിയ തന്നെ വലിയ തോതിൽ തന്നെ സൈബർ ആക്രമണം നടത്തി എന്നും തന്നെ തുറന്നു പറയുകയും ചെയ്തു. എന്നാൽ തന്നെയത് ബാധിച്ചിട്ടില്ലന്നും, പിന്നീട് ആ കഥാപാത്രത്തിനുവേണ്ടി മുടി വളർത്തുകയും ജിമ്മിൽ പോവുകയും ചെയ്തിരുന്നു എന്നും ആണ് താരം പറയുന്നത്. ആത്മസഖി എന്ന സീരിയലിലെ ആ കഥാപാത്രത്തിന് വേണ്ടി തനിക്ക് കാര്യമായി ഒന്നും ചെയ്യാൻ സാധിച്ചില്ലന്നത് ഒരു വലിയ വേദനയാണ് മനസ്സിൽ നിലനിൽക്കുന്നത് എന്നും ദിവ്യ പറഞ്ഞിട്ടുണ്ടായിരുന്നു.

0 Comments