നടന്‍ വിനയ് ഫോര്‍ട്ട് പ്രധാന വേഷത്തിലെത്തുന്ന ചിത്രത്തില്‍ അഭിനേതാക്കളെ ആവശ്യമുണ്ട്. ചിത്രത്തിലേക്ക് അഭിനേതാക്കളെ ക്ഷണിച്ച് അണിയറപ്രവര്‍ത്തകര്‍ പരസ്യം നല്‍കി. മെയ് യില്‍ ചിത്രീകരണം ആരംഭിക്കുന്ന ചിത്രത്തിലേക്ക് എല്ലാ പ്രായത്തിലും രൂപത്തിലുമുള്ള അഭിനേതാക്കളെയാണ് വിളിച്ചിരിക്കുന്നത്.
നന്നായി അഭിനയിക്കാന്‍ കഴിയുമെന്ന വിശ്വാസമുള്ള സ്ത്രീപുരുഷന്മാരെയും കുട്ടികളെയും ആവശ്യമുണ്ടെന്ന് കാസ്റ്റിങ് കോളില്‍ പറയുന്നു.താത്പര്യമുള്ളവര്‍ filmthefamily@gmail.com എന്ന ഐഡിയിലേക്ക് വീഡിയോകളും ചിത്രങ്ങളുമടങ്ങുന്ന ബയോഡേറ്റ അയക്കണം. ഈ മാസം 15 ആണ് അവസാന തീയതി.
0 Comments