മൂന്ന് പെൺമക്കളെയും പള്ളിയിൽ വെച്ച് കെട്ടിക്കില്ലെന്ന് പറഞ്ഞു; മിശ്ര വിവാഹത്തെ കുറിച്ച് ബീന ആൻ്റണിയും മനോജും

 

മിനിസ്‌ക്രീനിലെ ഏറ്റവും മികച്ച രണ്ട് താരദമ്പതിമാരാണ് മനോജ് കുമാറും ബീന ആന്റണിയും. ഇരുവരും കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന സീരിയലുകളും ടെലിവിഷന്‍ പരിപാടികളുമൊക്കെ വലിയ ജനപ്രീതി നേടിയിട്ടുമുണ്ട്. 

രണ്ട് മതവിഭാഗങ്ങളില്‍ നിന്നും വന്ന് പ്രണയിച്ച് വിവാഹം കഴിച്ച് ഇപ്പോഴും സന്തുഷ്ടമായ ദാമ്പത്യ ജീവിതവുമായി മുന്നോട്ട് പോവുകയാണ് താരങ്ങള്‍. പല അഭിമുഖങ്ങളിലും തങ്ങളുടെ പ്രണയത്തെ കുറിച്ച് രണ്ടാളും സംസാരിച്ചിട്ടുണ്ട്. വര്‍ഷങ്ങള്‍ക്ക് മുന്‍പ് ഭാഗ്യലക്ഷ്മി അവതാരകയായിട്ടെത്തുന്ന ഷോ യില്‍ പങ്കെടുത്ത് സംസാരിക്കുമ്പോള്‍ വീട്ടുകാരുടെ സമ്മതത്തോടെ നടത്തിയ വിവാഹത്തെ കുറിച്ച് മനോജും ബീനയും പറഞ്ഞു. ആ വാക്കുകള്‍ വീണ്ടും വൈറലാവുകയാണ്.

'ഞങ്ങളുടെ രണ്ട് പേരുടെയും കുടുംബം ഒരിക്കലും അടുക്കാന്‍ സാധ്യത ഇല്ലാത്തതാണെന്നാണ് മനോജ് പറയുന്നത്. കാരണം നായരും ക്രിസ്ത്യനുമാണ്. പക്ഷേ ഇരുകുടുംബങ്ങളും ഞങ്ങളുടെ വിവാഹത്തിന് വേണ്ടി നിന്നു. കാരണം ഞങ്ങളുടെ ഫൈറ്റ് അതുപോലെ ആയിരുന്നു. ലവ് ഫൈറ്റ് ആയിരുന്നു. തന്റെ വീട്ടില്‍ പിന്നെ വലിയ പ്രശ്‌നമായില്ലെന്നാണ് ബീന ആന്റണി പറയുന്നത്. കാരണം അച്ഛന്‍ കുറച്ചൂടി തുറന്ന മനസുള്ള ആളാണ്. എന്റെ ഇഷ്ടമാണ് പുള്ളി നോക്കിയത്. എനിക്കിഷ്ടമുള്ള ആളാരാണോ അത് പറഞ്ഞാല്‍ മതിയെന്നാണ് പറഞ്ഞത്.

തന്റെ അമ്മയുടെ സഹോദരനും അതുപോലെ മറ്റൊരു മതത്തില്‍ നിന്നും വിവാഹം കഴിച്ചതാണ്. അദ്ദേഹത്തെ അമ്മയുടെ വീട്ടില്‍ കയറ്റില്ല. പക്ഷേ അച്ഛന്‍ ഞങ്ങളുടെ വീട്ടില്‍ കയറ്റി. ഏത് കാസ്റ്റ് ആണെങ്കിലും എന്റെ പിതാവിന് അതൊരു കുഴപ്പമല്ലായിരുന്നു. വീട്ടില്‍ നിന്നും കെട്ട് നിറച്ചിട്ട് വര്‍ഷങ്ങളോളം ശബരിമലയില്‍ പോയ ആളാണ് തന്റെ പിതാവ്. മൂന്ന് പെണ്‍കുട്ടികള്‍ അല്ലേ, ഒറ്റ ഒരാളെ പള്ളിയില്‍ വെച്ച് കെട്ടിച്ച് തരില്ലെന്ന് അവര്‍ പറഞ്ഞിട്ടുണ്ട്. അത് കുഴപ്പമില്ലെന്ന തീരുമാനത്തിലായിരുന്നു അച്ഛന്‍. പറഞ്ഞ പോലെ താന്‍ മാത്രമേ അങ്ങനെ ആയുള്ളു. സഹോദരിമാര്‍ സാധാരണ പോലെയാണ് വിവാഹം കഴിച്ചതെന്ന് ബീന വ്യക്തമാക്കുന്നു.

Post a Comment

0 Comments