ജീവിതത്തിലേക്ക് ഇനി ഇരട്ടി സന്തോഷം - സന്തോഷവാർത്ത അറിയിച്ചു നവ്യാ നായർ, ഇത് കുറച്ചുനേരത്തെ ആയിപ്പോയല്ലോ എന്ന് മലയാളികൾ

 


മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിലൊരാളാണ് നവ്യ നായർ. സ്കൂൾ കലോത്സവവേദികളിൽ നിന്നും ആണ് താരം സിനിമയിൽ എത്തുന്നത്. സിബി മലയിൽ സംവിധാനം ചെയ്ത ഇഷ്ടം എന്ന സിനിമയിലൂടെ ആണ് താരം ആദ്യമായി അരങ്ങേറുന്നത്. ദിലീപ് ആയിരുന്നു ഈ ചിത്രത്തിൽ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിച്ചത്. 

ആദ്യത്തെ സിനിമ തന്നെ സൂപ്പർ ഹിറ്റ് ആയതോടെ താരം മലയാളത്തിൽ ശ്രദ്ധിക്കപ്പെടുന്ന നായികമാരിൽ ഒരാളായി മാറി.പിന്നീട് നന്ദനം എന്ന സിനിമ ആയിരുന്നു നടിയുടെ കരിയർ മാറ്റിമറിച്ചത്. ബാലാമണി എന്ന കഥാപാത്രത്തെയായിരുന്നു നവ്യ ഈ സിനിമയിൽ അവതരിപ്പിച്ചത്. രഞ്ജിത്ത് ആയിരുന്നു ഈ സിനിമ തിരക്കഥ എഴുതി സംവിധാനം ചെയ്തത്. ഇന്നും നവ്യാനായരുടെ കരിയർ ബെസ്റ്റ് എന്ന് പറയപ്പെടുന്നത് ഈ സിനിമയാണ്. പിന്നീട് നിരവധി സിനിമകളിൽ താരം നായികയായി അഭിനയിച്ചു. നിരവധി സൂപ്പർതാരങ്ങളുടെ നായിക ആവാനുള്ള ഭാഗ്യവും താരത്തിന് കൈവന്നു.

പിന്നീട് വിവാഹശേഷം താരം സിനിമയിൽ നിന്നും ഒരു ചെറിയ ഇടവേള എടുക്കുകയായിരുന്നു. പിന്നീട് താരം തിരിച്ചുവന്നു എങ്കിലും ഈ സിനിമ അധികം ശ്രദ്ധിക്കപ്പെട്ടില്ല. അതിനിടയിൽ കന്നഡ സിനിമയിലും താരം മികച്ച വേഷങ്ങൾ അവതരിപ്പിച്ചു. ഇപ്പോൾ ഗംഭീര തിരിച്ചുവരവ് ആണ് താരം നടത്തിയിരിക്കുന്നത്. ഒരുത്തി എന്ന സിനിമയിലൂടെ ആണ് താരം തിരിച്ചുവരവ് നടത്തിയിരിക്കുന്നത്. രാധാമണി എന്ന ശക്തമായ കഥാപാത്രത്തെയാണ് നവ്യ നായർ ഈ സിനിമയിൽ അവതരിപ്പിച്ചത്.

വികെ പ്രകാശാണ് ഈ സിനിമയുടെ സംവിധാനം നിർവഹിച്ചിരിക്കുന്നത്. എസ് സുരേഷ് ബാബു ആണ് സിനിമയുടെ തിരക്കഥ ഒരുക്കിയിരിക്കുന്നത്. വിനായകൻ ആണ് സിനിമയിലെ മറ്റൊരു കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. അതേസമയം സൈജുകുറുപ്പ് മറ്റൊരു പ്രധാനപ്പെട്ട വേഷം അവതരിപ്പിച്ചുകൊണ്ട് എത്തുന്നുണ്ട്. ഈ സിനിമയുടെ രണ്ടാംഭാഗം അണിയറയിൽ ഒരുങ്ങുകയാണ്. സിനിമയുടെ അണിയറ പ്രവർത്തകർ തന്നെയാണ് ഒരുത്തി 2 എന്ന സിനിമയുടെ പോസ്റ്റർ പുറത്തുവിട്ടിരിക്കുന്നത്.

Post a Comment

0 Comments