നിത്യാ മേനോനെ വിവാഹം കഴിക്കാൻ ഇല്ല എന്ന തീരുമാനാം എടുത്തു, അവർ ഇനി എൻ്റെ പിറകെ വന്നാലും തീരുമാനത്തിൽ മാറ്റമില്ല - ഞെട്ടിപ്പിക്കുന്ന കാരണവുമായി സന്തോഷ് വർക്കി

 


മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിലൊരാളാണ് സന്തോഷ് വർക്കി. ആറാട്ട് എന്ന സിനിമ ഇറങ്ങിയ ദിവസം മുതൽ ആയിരുന്നു ഇദ്ദേഹം മലയാളികളുടെ പ്രിയ്യപ്പെട്ട താരമായി മാറിയത്. ആറാട്ട് എന്ന സിനിമ പോരാ എന്ന് പറഞ്ഞ് ഒരു വ്യക്തിയെ കടിച്ചു തിന്നാൻ വന്നുകൊണ്ട് ആയിരുന്നു ഇദ്ദേഹം ഓൺലൈൻ മാധ്യമങ്ങളോട് പ്രതികരിച്ചത്. 

സിനിമയ്ക്കെതിരെ നെഗറ്റീവ് ക്യാമ്പയിൻ നടക്കുന്നുണ്ട് എന്നും ആറാട്ട് സിനിമയ്ക്ക് വരുന്നോ മോശം പ്രതികരണം അതിൻറെ ഭാഗമാണ് എന്നുമായിരുന്നു ഇദ്ദേഹം പറഞ്ഞത്. പിന്നീട് ആറാട്ട് എന്ന സിനിമയെ പൊക്കി അടിച്ചുകൊണ്ട് ഇദ്ദേഹം ഒരുപാട് പ്രസ്താവനകൾ നടത്തുകയും ചെയ്തു. ഇതെല്ലാം തന്നെ ഓൺലൈൻ മാധ്യമങ്ങളിൽ വലിയ രീതിയിൽ വൈറലായിരുന്നു.

പിന്നീട് ആരാണിദ്ദേഹം എന്നും ഇദ്ദേഹത്തിന് എന്തെങ്കിലും കുഴപ്പമുണ്ടോ എന്നൊക്കെയുള്ള തരത്തിലുള്ള ചർച്ചകൾ സമൂഹമാധ്യമങ്ങളിൽ പ്രചരിപ്പിച്ചു. അദ്ദേഹത്തിൻറെ പേര് സന്തോഷ് വർക്കിലാണ് എന്നും പിന്നീട് ബോധ്യപ്പെട്ടു. നിരവധി ഓൺലൈൻ മാധ്യമങ്ങൾ തന്നെ ഇദ്ദേഹത്തിൻറെ ഇൻറർവ്യൂ എടുക്കുകയും ചെയ്തു. ഇതിനൊക്കെ ഒരു കുഴപ്പവും ഇല്ല എന്നും നല്ല ബുദ്ധിയുള്ള ഒരു വ്യക്തിയാണ് ഇദ്ദേഹവും എന്നും ഇൻറർവ്യൂവിൽ നിന്നും മനസ്സിലായി. സിനിമയെക്കുറിച്ച് മികച്ച കാഴ്ചപ്പാടുള്ള വ്യക്തികളിൽ ഒരാളാണ് ഇദ്ദേഹം. ഫിലോസഫി പഠിക്കുവാൻ ഏറെ ഇഷ്ടപ്പെടുന്ന വ്യക്തി കൂടിയാണ് ഇദ്ദേഹം എന്നും ഇദ്ദേഹം ഇൻറർവ്യൂവിൽ പറയുകയുണ്ടായി.

പിന്നീട് ഇദ്ദേഹം നിരവധി സിനിമകൾ കാണുവാൻ വേണ്ടി തിയേറ്ററിലെത്തിയ സാഹചര്യവും നമ്മൾ കണ്ടിരുന്നു. അപ്പോൾ എല്ലാം തന്നെ ഇദ്ദേഹം ഒരു അക്വാ ബ്ലൂ നിറത്തിലുള്ള ടീഷർട്ട് ആയിരുന്നു ഇട്ടത്. തീയേറ്ററിൽ പോകുമ്പോൾ ഉള്ള യൂണിഫോം ആണോ ഇത് എന്നായിരുന്നു പല ആളുകളും തമാശരൂപേണ ചോദിച്ചത്. ഇദ്ദേഹം പല അഭിമുഖങ്ങളിലും മറ്റൊരു കാര്യം കൂടി തുറന്നു പറഞ്ഞിരുന്നു. നടി നിത്യാ മേനോനെ വിവാഹം ചെയ്യാൻ താല്പര്യമുണ്ട് എന്നായിരുന്നു അദ്ദേഹം പറഞ്ഞത്. നിത്യാമേനോനെ കണ്ടിട്ടുണ്ട് എന്നും അത് തുറന്നു പറഞ്ഞിട്ടുണ്ട് എന്നും അദ്ദേഹം വ്യക്തമാക്കി. എന്നാൽ നിത്യ വളരെ ബഹുമാനത്തോടെ അത് നിരസിക്കുകയായിരുന്നു. ഇപ്പോഴും നിത്യാമേനോന് വേണ്ടി കാത്തിരിക്കുകയാണ് എന്നായിരുന്നു ഇദ്ദേഹം മുൻപ് ഒരു അഭിമുഖത്തിൽ പറഞ്ഞത്.

ഇപ്പോൾ സന്തോഷ് വർക്കി തീരുമാനം മാറ്റുകയാണ്. നിത്യാ മേനോനെ വിവാഹം കഴിക്കുന്നില്ല എന്ന തീരുമാനത്തിലേക്ക് സന്തോഷ് വർക്കി എത്തിച്ചേർന്നിരിക്കുകയാണ്. അതിനുള്ള കാരണവും അദ്ദേഹം ഫേസ്ബുക്ക് വഴി തന്നെ അറിയിക്കുകയും ചെയ്തു. “അവർ ഒരു നല്ല വ്യക്തി ആയിരുന്നു എങ്കിൽ അവർ അവരുടെ ഫോൺ നമ്പർ എങ്കിലും എനിക്ക് തരുമായിരുന്നു. എനിക്ക് നിത്യാമേനോനെ പോലെ ഹൃദയം ഇല്ലാത്ത ഒരാളെ വിവാഹം കഴിക്കുവാൻ താൽപര്യമില്ല. ഞാൻ അവരുടെ പിന്നാലെ നടന്ന് എൻറെ ഒരുപാട് എനർജി കളഞ്ഞു. ഒരിക്കൽ നിത്യാമേനോൻ എന്ന നഷ്ടപ്പെടുത്തിയതിൽ ദുഃഖിക്കും” – ഇതായിരുന്നു സന്തോഷ് വർക്കി നടത്തിയ ഫേസ്ബുക്ക് പോസ്റ്റ്.

Post a Comment

0 Comments