17 കാരനായ കാമുകന് 30 കാരിയായ കാമുകി വൃക്ക നൽകി, സർജറി കഴിഞ്ഞ ഉടൻ തേച്ചൊട്ടിച്ച് കാമുകൻ

 


കഴിഞ്ഞ കുറച്ച് ദിവസങ്ങൾക്ക് മുമ്പ് കാമുകൻ കാമുകിയുടെ അമ്മയ്ക്ക് വൃക്ക നൽകുകയും തുടർന്ന് കാമുകി വേറൊരാളെ വിവാഹം ചെയ്തു എന്നുമുള്ള വാർത്ത വന്നിരുന്നു.ഇപ്പോൾ കാമുകി കാമുകന് വൃക്ക നൽകുകയും തുടർന്ന് കാമുകിയെ കാമുകൻ ഉപേക്ഷിച്ചു എന്ന് പറഞ്ഞു രംഗത്തെത്തിയിരിക്കുകയാണ് യുവതി.പതിനേഴുകാരനായ കാമുകനാണ് യുവതി വൃക്ക നൽകിയത്.

യുഎസ് സ്വദേശിനി കൂളിൻ ലെ എന്നാൽ 30 കാരിയാണ് 17 കാരനായ കാമുകനെതിരെ രംഗത്തുവന്നിരിക്കുന്നത്.കാമുകന് വിട്ടുമാറാത്ത വൃക്ക രോഗം ആയിരുന്നു.അഞ്ച് ശതമാനത്തിൽ താഴെ മാത്രമേ വൃക്കകൾ പ്രവർത്തിച്ചുകൊണ്ടിരുന്ന ഉള്ളൂ.വൃക്കരോഗവും ആയി ജീവിക്കാൻ പാടുപെടുന്ന കാമുകനെ കണ്ടു തനിക്ക് വിഷമം കൂടി വന്നതോടെയാണ് കാമുകനെയും തന്റെ വൃക്ക നൽകാൻ തയ്യാറായത് എന്ന് കാമുകി പറയുന്നു.

അതിനെ തുടർന്ന് നടത്തിയ പരിശോധനയിൽ തന്റെ കാമുകന് ചേരും എന്ന് വ്യക്തമായി.ഇതോടുകൂടി കാമുകൻ മരിക്കുന്നത് കാണാൻ കഴിയാത്തതിനാൽ തന്റെ വൃക്കകളിൽ ഒന്ന് ദാനം ചെയ്യാൻ കാമുകി തീരുമാനിച്ചു.അങ്ങനെ സർജറി കഴിഞ്ഞു, ഏഴ് മാസങ്ങൾക്ക് ശേഷം കാമുകൻ കോളിനുമായുള്ള ബന്ധം അവസാനിപ്പിച്ചു.കോളിന്റെ നിലവിലെ അവസ്ഥ വിശദമാക്കുന്ന ക്ലിപ്പുകൾ രണ്ടു ലക്ഷത്തിൽ അധികം ലൈക്കുകൾ കിട്ടിയിട്ടുണ്ട്.പലരും അവളുടെ മുൻകാമുകന്റെ ജീവൻ രക്ഷിച്ചതിന് അവളെ പ്രശംസിക്കുകയും ആ യുവാവ് അവളെ ആഗ്രഹിക്കുന്നില്ല എന്ന് അഭിപ്രായപ്പെടുകയും ചെയ്തു.



Post a Comment

0 Comments