പുതിയ വിശേഷം അറിയിച്ചു അനുമോൾ, അല്ലാഹു അനുഗ്രഹിക്കട്ടെ എന്ന് ഷിയാസ് കരീം - ആശംസകളുമായി താരങ്ങളും പ്രേക്ഷകരും

 


മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിലൊരാളാണ് അനുമോൾ. ടെലിവിഷൻ മേഖലയിലൂടെ ആണ് താങ്കൾ ശ്രദ്ധിക്കപ്പെടുന്നത്. നിരവധി ടെലിവിഷൻ പരിപാടികളിൽ താരം ചെറുതും വലുതുമായ കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്. എന്നാൽ സ്റ്റാർ മാജിക് എന്ന പരിപാടി ആണ് നടിയുടെ കരിയറിൽ വഴിത്തിരിവായി മാറിയത് എന്ന് വേണമെങ്കിൽ പറയാം. 

ഈ പരിപാടിയിലെ ഏറ്റവും മികച്ച മത്സരാർഥി ആരാണ് എന്ന് ചോദിച്ചാൽ മിക്കവരുടെയും ഉത്തരം അനുമോളാണ് എന്നായിരിക്കും. അത്രയും മികച്ച സ്ക്രീൻ പ്രസൻസ് ആണ് താരത്തിന് ഉള്ളത്.സമൂഹമാധ്യമങ്ങളിൽ വളരെ സജീവമാണ് താരം. ഇടക്കിടക്ക് ഫോട്ടോഷൂട്ട് എല്ലാം താരം നടത്താറുണ്ട്. ഇത് എല്ലാം തന്നെ ഇൻസ്റ്റഗ്രാം വഴി ആരാധകരുമായി പങ്കുവയ്ക്കാറുണ്ട്. യൂട്യൂബ് ചാനൽ വഴി താരം വിശേഷങ്ങൾ എല്ലാം തന്നെ അറിയിക്കാറുണ്ട്. 

ഇപ്പോൾ താരം പുതുതായി അറിയിക്കുന്ന വിശേഷമാണ് ആരാധകർ ഇരുകൈയും നീട്ടി സ്വീകരിച്ചിരിക്കുന്നത്.താരത്തിന് സ്വന്തമായി ഒരു യൂട്യൂബ് ചാനൽ ഉണ്ട്. അനുമോൾ അനുക്കുട്ടി എന്നാണ് യൂട്യൂബ് ചാനലിൻ്റെ പേര്. അടുത്തിടെ ആയിരുന്നു താരം ഈ യൂട്യൂബ് ചാനൽ തുടങ്ങിയത്. ഇതിനു ശേഷം തൻറെ ജീവിതത്തിലെ ചെറുതും വലുതുമായ വിശേഷങ്ങൾ എല്ലാം തന്നെ താരം വീഡിയോയിൽ രൂപത്തിൽ യൂട്യൂബ് ചാനൽ വഴി പങ്കുവയ്ക്കാറുണ്ട്. ഇതെല്ലാം തന്നെ ഇരുകൈയ്യും നീട്ടിയാണ് പ്രേക്ഷകർ സ്വീകരിക്കുന്നത്. ഇപ്പോൾ ചാനലിന് ഒരുലക്ഷം സബ്സ്ക്രൈബർസ് തിരിഞ്ഞിരിക്കുകയാണ്. താരം തന്നെയാണ് ഈ വിവരം ഔദ്യോഗികമായി ഇൻസ്റ്റഗ്രാം അക്കൗണ്ട് വഴി ആരാധകരെ അറിയിച്ചത്.

നിരവധി ആളുകളാണ് ഇപ്പോൾ താരത്തെ അഭിനന്ദിച്ചുകൊണ്ട് രംഗത്തെത്തുന്നത്. പ്രേക്ഷകർ മാത്രമല്ല നിരവധി താരങ്ങളും അഭിനന്ദനങ്ങൾ അറിയിച്ചു കൊണ്ട് രംഗത്തെത്തുന്നുണ്ട്. “കൺഗ്രാജുലേഷൻസ് മോളെ, അല്ലാഹു അനുഗ്രഹിക്കട്ടെ” എന്നാണ് ഷിയാസ് കരീം കുറിച്ചത്. ഇതിനു താഴെ നന്ദിയുമായി അനുമോൾ എത്തുകയും ചെയ്തു. ഇതുകൂടാതെ നിരവധി ആളുകളാണ് താരത്തോട് ചിലവ് ചോദിക്കുന്നത്. എന്നാൽ അതിനൊന്നും കൃത്യമായി മറുപടി കൊടുക്കാതെ താരം ഒഴിഞ്ഞുമാറുകയാണ്. എന്തായാലും ആരാധകർ വിടുന്ന ലക്ഷണമില്ല.

Post a Comment

0 Comments