ചെന്നൈയിൽ ബാധ ഒഴിപ്പിക്കാൻ എന്ന പേരിൽ മുറിയിൽ പൂട്ടിയിട്ട് 40 ദിവസത്തോളം ലൈംഗികമായി പീഡിപ്പിച്ചു എന്ന് ആരോപിച്ച് സബ് ഇൻസ്പെക്ടർക്കെതിരെ യുവതി പരാതി നൽകി.സൗന്ദര്യമത്സരത്തിൽ ഏതാനും വർഷങ്ങൾക്കു മുമ്പ് വിജയ് ആയിരുന്നു പരാതിക്കാരി.യുവതിയുടെ പരാതിയെ തുടർന്ന് സ്പെഷ്യൽ സബ് ഇൻസ്പെക്ടർ ആൻഡ്രൂ കാൾഡ്യാലിന്റെ പേരിൽ ആണ് ബലാൽസംഗം,
ഉൾപ്പെടെയുള്ള കുറ്റങ്ങൾക്ക് പോലീസ് കേസെടുത്തത്.ഈസ്റ്റ്കോസ്റ്റ് റോഡിലെ സ്വന്തം സ്ഥലത്ത് അനുമതിയില്ലാതെ വീട് പണിത ആൾക്കാർക്കെതിരെ പരാതി നൽകാൻ പോയപ്പോഴാണ്,സ്പെഷ്യൽ സബ് ഇൻസ്പെക്ടറെ പരിചയപ്പെട്ടതെന്നും വീട്ടിൽ ദുഷ്ടാത്മാക്കൾ കുടിയേറിയിട്ടുണ്ട് ഇയാൾ നിർദേശിച്ചതായി യുവതി പറയുന്നു.അതുകൊണ്ട് കുടിയേറിയിട്ടുള്ള ബാധ ഒഴിപ്പിക്കണം എന്നും ഇയാൾ നിർദ്ദേശിച്ചു.
അങ്ങനെ വീട്ടിലേക്ക് മൂന്ന് പേരെ എത്തിച്ചു.തുടർന്ന് പൂജയുടെ മറവിൽ തന്നെ 40 ദിവസത്തോളം പൂട്ടിയിട്ട് ലൈംഗികമായി ഉപദ്രവിച്ചു എന്നാണ് പരാതി.മുൻ സൗന്ദര്യമത്സരം വിജയായ ഇവർ മുൻപും പരാതിയുമായി എത്തിയിട്ടുണ്ട്.എന്നാൽ യുവതി ഒരു സബ്ഇൻസ്പെക്ടർ ക്കെതിരെ പീഡനാരോപണം ഇത് ആദ്യമായിട്ടാണ്.കേസെടുത്തിട്ടുള്ളതിനാൽ ഉടൻ തന്നെ അന്വേഷണം ആരംഭിക്കുമെന്നാണ് പോലീസ് അറിയിച്ചിട്ടുള്ളത്.
0 Comments