ഒടുവിൽ വിനായകൻ വിഷയത്തിൽ പാർവതി പ്രതികരിച്ചു, പറഞ്ഞത് ഒരേ ഒരു വാക്ക് - അത്രയെങ്കിലും പറഞ്ഞത് തന്നെ മഹാഭാഗ്യം എന്ന് പ്രേക്ഷകർ

 


മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിലൊരാളാണ് വിനായകൻ. കഴിഞ്ഞ കുറേ വർഷങ്ങളായി ഇദ്ദേഹം മലയാള സിനിമയിലെ അവിഭാജ്യ ഘടകമാണ്. ആദ്യമൊക്കെ ചെറിയ വേഷങ്ങൾ ആയിരുന്നു ഇദ്ദേഹം ചെയ്തത്. കോമഡിക്ക് പ്രാധാന്യം നൽകുന്ന സിനിമകളിൽ ആയിരുന്നു ഇദ്ദേഹം അഭിനയിച്ചത്. 

പിന്നീട് കമ്മട്ടിപ്പാടം എന്ന സിനിമ മുതലാണ് ഇദ്ദേഹത്തിന് അഭിനയപ്രാധാന്യമുള്ള വേഷങ്ങൾ ലഭിച്ചു തുടങ്ങിയത്. ഇന്ന് മലയാളത്തിലെ ഏറ്റവും മികച്ച താരങ്ങളിൽ ഒരാളാണ് വിനായകൻ.കഴിഞ്ഞ കുറേ ദിവസങ്ങളായി വിനായകൻ വലിയ രീതിയിൽ വിമർശനങ്ങൾ നേരിട്ടുകൊണ്ടിരിക്കുകയാണ്. ഒരു സിനിമയുടെ പ്രമോഷന് വേണ്ടി നടത്തിയ പ്രസ് കോൺഫറൻസിൽ വിനായകൻ പറഞ്ഞ വാക്കുകളാണ് വലിയ രീതിയിൽ വിവാദം ആയി മാറിയത്. ഒരു പെൺകുട്ടിയുമായി തനിക്ക് സെക്സ് ചെയ്യണം എന്ന് തോന്നിയാൽ അത് നേരിട്ട് പോയി ചോദിക്കും എന്നായിരുന്നു വിനായകൻ പറഞ്ഞത്. മുന്നിലിരിക്കുന്ന മാധ്യമപ്രവർത്തകയെ ചൂണ്ടിക്കാണിച്ചുകൊണ്ട് ആയിരുന്നു വിനായകൻ ഈ വാക്കുകൾ എല്ലാം തന്നെ പറഞ്ഞത്. ഒപ്പം സിനിമയുടെ സംവിധായകൻ വി കെ പ്രകാശ്, സിനിമയിൽ കേന്ദ്രകഥാപാത്രത്തെ അവതരിപ്പിച്ച നവ്യ നായർ എന്നിവരും ഉണ്ടായിരുന്നു. അവർ രണ്ടുപേരും വിനായകനെ തടയുവാൻ മുതിർന്നില്ല.

ആദ്യമൊക്കെ ഇടതു ബുദ്ധിജീവികൾ വിനായകനെ സപ്പോർട്ട് ചെയ്തുകൊണ്ട് ആയിരുന്നു രംഗത്തെത്തിയത്. വിനായകൻ പറഞ്ഞത് അദ്ദേഹത്തിൻറെ നിഷ്കളങ്കത കൊണ്ടാണ് എന്നും അദ്ദേഹം പ്രിവിലേജ് ഇല്ലാത്ത വിഭാഗത്തിൽപെടുന്ന വ്യക്തിയാണ് എന്നും അദ്ദേഹം വളർന്ന് വന്ന സാഹചര്യം കൂടി കണക്കിലെടുക്കണം എന്നായിരുന്നു അവരുടെ പ്രതികരണം. എന്നാൽ കഴിഞ്ഞ ദിവസം ഹരീഷ് പേരാടി വിനായകന് എതിരെ വിമർശനവുമായി രംഗത്തെത്തി. അതിനുശേഷമാണ് നിരവധി ആളുകൾ വിനായകന് എതിരെ വിമർശനവുമായി രംഗത്തെത്തിയത്. ഒടുവിൽ ഗത്യന്തരമില്ലാതെ ഇടതു ബുദ്ധിജീവികൾ വിനായകനെ തള്ളിപ്പറഞ്ഞുകൊണ്ട് രംഗത്തെത്തുന്ന കാഴ്ചയാണ് നമ്മൾ കണ്ടത്.

അപ്പോഴും ഡബ്ല്യു സി സി എന്ന സംഘടനയിൽ നിന്നും കാര്യമായി ആരും തന്നെ ഈ വിഷയത്തിൽ പ്രതികരണവുമായി രംഗത്തെത്തിയിട്ടില്ലായിരുന്നു. എന്തുകൊണ്ടാണ് ഇവർ പ്രതികരിക്കാത്തത് എന്ന നിലയിൽ ധാരാളം ചോദ്യങ്ങൾ ഉയർന്നിരുന്നു. ഒടുവിൽ നിൽക്കക്കള്ളിയില്ലാതെ ഇവർ പ്രതികരണം നടത്തിയിരിക്കുകയാണ്. ഇൻസ്റ്റഗ്രാം സ്റ്റോറി വഴിയാണ് പാർവതി പ്രതികരണം നടത്തിയത്. കേവലം ഒരു വാക്ക് മാത്രമാണ് പാർവതി പറഞ്ഞത്. “നാണക്കേട്” എന്ന വാക്ക് ആയിരുന്നു പാർവതി പറഞ്ഞത്. പാർവതി ഇതുതന്നെ പറഞ്ഞത് വലിയ കാര്യം എന്നാണ് പ്രേക്ഷകർ പറയുന്നത്. അതേസമയം ഒറ്റ വാക്കിലൂടെ വലിയ അർത്ഥതലങ്ങൾ ആണ് പാർവ്വതി നൽകിയത് എന്നാണ് ഇടത് ബുദ്ധിജീവികൾ പറയുന്നത്.

Post a Comment

0 Comments