മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിലൊരാളാണ് ജിഷിൻ മോഹൻ. ടെലിവിഷൻ മേഖലയിലൂടെ ആണ് ഇദ്ദേഹം ശ്രദ്ധിക്കപ്പെടുന്നത്. മലയാളികൾക്ക് പ്രിയപ്പെട്ട നിരവധി പരമ്പരകളിൽ ചെറുതും വലുതുമായ കഥാപാത്രങ്ങളെ ഇദ്ദേഹം അവതരിപ്പിച്ചിട്ടുണ്ട്.
പോസിറ്റീവ് കഥാപാത്രങ്ങളെയും വില്ലൻ കഥാപാത്രങ്ങളെയും ഒരുപോലെ ജിഷിൻ മികച്ചതായി അവതരിപ്പിച്ചിട്ടുണ്ട്. ധാരാളം ആരാധകർ ആണ് താരത്തിന് കേരളത്തിലുടനീളമുള്ളമുള്ളത്.ഇദ്ദേഹത്തിൻറെ ഭാര്യയാണ് വരദ. ഇവരും ടെലിവിഷൻ മേഖലയിലൂടെ ആണ് ശ്രദ്ധിക്കപ്പെട്ടത്. ധാരാളം സിനിമകളിലും അഭിനയിച്ചിട്ടുണ്ട് എങ്കിലും ടെലിവിഷൻ മേഖല വഴിയാണ് ഇവർ മലയാളികളുടെ മനസ്സ് കീഴടക്കുന്നത്. ധാരാളം ആരാധകർ ആണ് ഇവർക്ക് സമൂഹമാധ്യമങ്ങളിലും ഉള്ളത്. തങ്ങളുടെ ജീവിതത്തിലെ ചെറുതും വലുതുമായ വിശേഷങ്ങൾ എല്ലാം തന്നെ ഇവർ ആരാധകരെ അറിയിക്കാറുണ്ട്.
ഇവർക്ക് ഒരു മകൻ കൂടിയുണ്ട്. ജിയാൻ എന്നാണ് മകൻറെ പേര്. മകൻറെ വിശേഷങ്ങൾ എല്ലാം തന്നെ ഇവർ ആരാധകരെ അറിയിക്കാറുണ്ട്. അടുത്തിടെ ആയിരുന്നു കുട്ടി ആദ്യമായി സ്കൂളിൽ പോയത്. കുട്ടി ആദ്യമായി സ്കൂളിൽ പോകുന്ന ചിത്രങ്ങൾ എല്ലാം തന്നെ വരദാ പങ്കുവെച്ചിരുന്നു. എന്നാൽ ഈ ദിവസം കൂടെ ജിഷിൻ മോഹൻ ഇല്ലായിരുന്നു. ഷൂട്ടിംഗ് തിരക്കുകളിൽ ആയിരുന്നു താരം എന്നതുകൊണ്ടായിരുന്നു മകൻറെ ജീവിതത്തിൽ ഇത്രയും പ്രധാനപ്പെട്ട ഒരു ദിവസം താരത്തിന് മിസ് ചെയ്യേണ്ടി വന്നത്.
വളരെ പ്രധാനപ്പെട്ട ഒരു ജിഷിൻ മോഹനും വരദയും പങ്കുവയ്ക്കുന്നത്. മകൻറെ പിറന്നാൾ ദിവസത്തെ ചിത്രങ്ങളാണ് ഇവർ പങ്കുവെച്ചിരിക്കുന്നത്. കഴിഞ്ഞ ദിവസമായിരുന്നു ജിയാൻ്റെ പിറന്നാൾ. മകനെ സാക്ഷിയാക്കി ആണ് ഇവർ ഈ വിശേഷം പങ്കുവെച്ചത്. ഇവർ കേക്ക് മുറിക്കുന്ന ചിത്രങ്ങളും മുട്ടായി വിതരണം ചെയ്യുന്ന ചിത്രങ്ങളും ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ചിട്ടുണ്ട്. നിരവധി ആളുകളാണ് കുഞ്ഞു താരത്തിന് ആശംസകൾ അർപ്പിച്ചുകൊണ്ട് രംഗത്തെത്തുന്നത്.

0 Comments