കോവിഡ് തരംഗം രാജ്യത്ത് അലയടിച്ച 2020 ല്‍ 350 കോടിയിലധികം ഡോളോ ഗുളികകള്‍ വിറ്റഴിഞ്ഞതായി റിപ്പോര്‍ട്ട്. ഇത് ലംബമായി അടുക്കി വച്ചാല്‍ ലോകത്തിലെ ഏറ്റവും വലിയ കെട്ടിടമായ ബുര്‍ജ് ഖലീഫയേക്കാള്‍ 63,000 മടങ്ങ് ഉയരമുണ്ടാകുമത്രെ!
ലോകത്തെ ഏറ്റവും വലിയ കൊടുമുടിയായ എവറസ്റ്റിനേക്കാള്‍ 6000 മടങ്ങ് ഉയരം വരുമിത്. പനി തലവേദന തുടങ്ങിയവക്ക് ആളുകള്‍ സാധാരണ ഉപയോഗിക്കുന്ന ഡോളോ, പാരസിറ്റാമോള്‍ ഗുളികകളുടെ വില്‍പ്പനയില്‍ വന്‍ വര്‍ധനയാണ് കഴിഞ്ഞ രണ്ടു വര്‍ഷം കൊണ്ട് ഉണ്ടായിരിക്കുന്നത്.
കോവിഡിന് മുമ്ബ് പ്രതിവര്‍ഷം 9.4 കോടി സ്ട്രിപ്പ് ഗുളികകളാണ് വിറ്റഴിച്ചിരുന്നത്. ഓരോ സ്ട്രിപ്പിലും 15 ഗുളികകള്‍ വീതമാണുണ്ടാവുക. എന്നാല്‍ കഴിഞ്ഞ രണ്ട് വര്‍ഷത്തിനുള്ളില്‍ ഇത് വലിയതോതിലാണ് വര്‍ധിച്ചത്. 2021 ല്‍ മാത്രം 307 കോടി രൂപയുടെ ഗുളികകള്‍ വിറ്റഴിഞ്ഞു. കോവിഡിന് മുമ്ബ് പാരാസിറ്റാമോളിന്റെ എല്ലാ വിഭാഗത്തിലുമുള്ള ഗുളികകളുടെ വില്‍പ്പനയില്‍ നിന്നുള്ള പ്രതിവര്‍ഷ വരുമാനം 530 കോടി രൂപയായിരുന്നെങ്കില്‍ 2021 ല്‍ ഇവയുടെ വില്‍പ്പനയില്‍ 70 ശതമാനത്തിന്റെ വര്‍ധനയാണ് ഉണ്ടായിരിക്കുന്നത്. അതായത് 1000 കോടിക്കടുത്ത് വരുമാനം.
കോവിഡിന്റെ ഒന്നാം തരംഗത്തില്‍ ഗൂഗിളില്‍ ഏറ്റവുമധികം സെര്‍ച്ച് ചെയ്യപ്പെട്ട പദങ്ങളിലൊന്നാണ് ഡോളോ 650. രണ്ട് ലക്ഷം തവണയിലധികമാണ് ഈ പദം സെര്‍ച്ച് ചെയ്യപ്പെട്ടിരിക്കുന്നത്. കാല്‍പോള്‍ എന്ന പദം 40,000 തവണ സെര്‍ച്ച് ചെയ്യപ്പെട്ടു.
0 Comments