തുണി മാസ്കുകള്‍ക്ക് സുരക്ഷ കുറവ്, ഒമൈക്രോണിനെതിരെ ഈ മാസ്കുകള്‍ തെരഞ്ഞെടുക്കണമെന്ന് സിഡിസി

 


വാഷിങ്ടണ്‍: തുണി മാസ്കുകള്‍ കോവിഡ് 19നെതിരെ വലിയ സുരക്ഷ നല്‍കുന്നില്ലെന്ന് യുഎസ് സെന്‍്റേഴ്സ് ഫോര്‍ ഡിസീസ് കണ്‍ട്രോള്‍ ആന്‍ഡ് പ്രിവന്‍ഷന്‍.കോവിഡില്‍ നിന്ന് പരമാവധി സുരക്ഷ ലഭിക്കാന്‍ എന്‍95 മാസ്കുകളോ കെഎന്‍95 മാസ്കുകളോ ധരിക്കണമെന്നാണ് സിഡിസി ആവശ്യപ്പെടുന്നത്. 

സര്‍ജിക്കല്‍ മാസ്കിനെയും റെസ്പിറേറ്ററുകളെയും അപേക്ഷിച്ച്‌ തുണി മാസ്കുകള്‍ കോവിഡില്‍ നിന്ന് ചെറിയ സുരക്ഷ മാത്രമേ നല്‍കുന്നുള്ളു എന്ന് സിഡിസി വ്യക്തമാക്കി.കോവിഡ് 19 മുന്‍കരുതലുകള്‍ സംബന്ധിച്ചുള്ള പുതിയ മാര്‍ഗനിര്‍ദേശങ്ങളിലാണ് സിഡിസി മാസ്കുകളുടെ സുരക്ഷയെക്കുറിച്ച്‌ വിശദീകരണം നല്‍കിയത്.

 തീവ്രവ്യാപനശേഷിയുള്ള കോവിഡ് വകഭേദമായ ഒമൈക്രോണ്‍ പടര്‍ന്നു പിടിക്കുന്നതിനിടെയാണ് സിഡിസിയുടെ പുതിയ മാര്‍ഗനിര്‍ദേശം. കഴിഞ്ഞ വര്‍ഷം സെപ്റ്റംബറിനു ശേഷം ഇതാദ്യമായാണ് സിഡിസി കോവിഡ് 19 മാനദണ്ഡങ്ങള്‍ പുതുക്കുന്നത്.മുഖത്തോടു നന്നായി ചേര്‍ന്നിരിക്കുന്ന ഡിസ്പോസിബിള്‍ സര്‍ജിക്കല്‍ മാസ്കുകളും കെഎന്‍95 മാസ്കുകളും നിയോഷ് അംഗീകാരമുള്ള റെസ്പിറേറ്ററുകളുമാണ് കോവിഡിനെതിരെ ഏറ്റവും മികച്ച സുരക്ഷ നല്‍കുന്നത്. ലൂസ്‍‍ലി വൂവണ്‍ ക്ലോത്ത് ഉപയോഗിച്ചു നിര്‍മിച്ച മാസ്കുകളെക്കാള്‍ മികച്ച സുരക്ഷ നല്‍കുന്നത് കൂടുതല്‍ പാളികളുള്ളതും മികച്ച രീതിയില്‍ നെയ്തെടുത്തതുമായ മാസ്കുകളാണ്, സിഡിസി വ്യക്തമാക്കി. അതേസമയം, മാസ്ക് ധരിക്കാത്തതിലും നല്ലത് ഏതെങ്കിലും ഒരു മാസ്ക് ധരിക്കുകയാണെന്നും സിഡിസി പറഞ്ഞു.

Post a Comment

0 Comments