കൊവിഡിന്‍റെ പുതിയ വകഭേദമായ ഒമിക്രോണിന്റെ ഭീതിയിലാണ് രാജ്യങ്ങള്‍. ഡെല്‍റ്റയെ കീഴടക്കി അമേരിക്ക പോലുള്ള രാജ്യങ്ങളിലെ പ്രബല വകഭേദമായി ഒമിക്രോണ്‍ മാറിക്കഴിഞ്ഞു.ഒമിക്രോണിന്റെ ചില ലക്ഷണങ്ങളെ കുറിച്ച് വിശദീകരിക്കുകയാണ് ആരോഗ്യവിദഗ്ധര്‍.
ഒമിക്രോണിന്റെ ലക്ഷണങ്ങള്‍ കൊവിഡ് 19 ന്റെ അടയാളങ്ങളില്‍ നിന്ന് തികച്ചും വ്യത്യസ്തമാണെന്ന് വിദഗ്ധര്‍ അഭിപ്രായപ്പെടുന്നു. ഒമിക്രോണ്‍ വേരിയന്റിന്റെ ചര്‍മ്മത്തിലും ചുണ്ടുകളിലും നഖങ്ങളിലും പ്രത്യക്ഷപ്പെടുന്ന ലക്ഷണങ്ങള്‍ കണ്ടാല്‍ ഉടന്‍ തന്നെ അടിയന്തിര വൈദ്യസഹായം തേടണമെന്ന് 'ദ മിറര്‍' റിപ്പോര്‍ട്ട് ചെയ്തു.
ഒമിക്രോണ്‍ ബാധിച്ച ആളുകളില്‍ നേരിയ പനിയും ചുമയും അല്ലാതെ മറ്റ് ലക്ഷണങ്ങള്‍ കൂടി റിപ്പോര്‍ട്ട് ചെയ്യുന്നുവെന്ന് അമേരിക്കന്‍ സെന്റര്‍ ഫോര്‍ ഡിസീസ് കണ്‍ട്രോള്‍ ആന്റ് പ്രിവന്‍ഷന്‍ (സിഡിസി) അറിയിച്ചു.
ഒമിക്രോണ്‍ ബാധിച്ച ആളുകള്‍ക്ക് അവരുടെ ചര്‍മ്മം, ചുണ്ടുകള്‍, നഖങ്ങള്‍ എന്നിവ വിളറിയ, ചാരനിറം അല്ലെങ്കില്‍ നീല നിറം ഉണ്ടാകുന്നത് കണ്ട് വരുന്നതായി സെന്റര്‍ ഫോര്‍ ഡിസീസ് കണ്‍ട്രോള്‍ (സിഡിസി) യിലെ ആരോഗ്യ വിദഗ്ധര്‍ പറയുന്നു. രക്തത്തിലെ ഓക്‌സിജന്റെ അളവ് കുറവാണെന്നതാണ് ഈ ലക്ഷണങ്ങള്‍ സൂചിപ്പിക്കുന്നതെന്നും വിദഗ്ധര്‍ പറയുന്നു.
ഈ ലക്ഷണങ്ങളെ കൊവിഡ്-19 അണുബാധയുടെ 'അപകട സാധ്യത മുന്നറിയിപ്പ്' എന്ന് വിദഗ്ധര്‍ സൂചിപ്പിക്കുന്നു.ശ്വാസതടസ്സം, തുടര്‍ച്ചയായ വേദന അല്ലെങ്കില്‍ നെഞ്ചിലെ സമ്മര്‍ദ്ദം എന്നിവയും ലക്ഷണങ്ങളില്‍ ഉള്‍പ്പെടാം.
ഒമിക്രോണ്‍ ബാധിച്ച രോഗികളില്‍ കടുത്ത ക്ഷീണം പ്രകടമാകുന്നുണ്ട്. ചെറുപ്പക്കാരായ രോഗികള്‍ക്ക് കടുത്ത ക്ഷീണവും പ്രകടമാകുന്നതായി ദക്ഷിണാഫ്രിക്കന്‍ മെഡിക്കല്‍ അസോസിയേഷന്‍ ചെയര്‍പേഴ്‌സണ്‍ ആഞ്ചലിക് കോറ്റ്‌സി പറയുന്നു. പുതിയ വകഭേദം ബാധിച്ച രോഗികളില്‍ രുചിയോ മണമോ നഷ്ടപ്പെടുന്നതായി റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. ഒമിക്രോണിന്റെ ലക്ഷണങ്ങള്‍ ഡെല്‍റ്റ വകഭേദത്തോട് സാമ്യമുള്ളതായാണ് കരുതുന്നതെന്നും വിദഗ്ധര്‍ പറഞ്ഞു.
തുടര്‍ച്ചയായ ചുമ, രുചിയോ മണമോ നഷ്ടപ്പെടുകയോ ചെയ്യുന്നത് കൊറോണ വൈറസിന്റെ പ്രധാന ലക്ഷണങ്ങളാണ്. എന്നാല്‍ ഈ ലക്ഷണങ്ങള്‍ ഒമിക്രോണ്‍ ബാധിച്ച ആളുകളില്‍ കുറവാണെന്ന് നാഷണല്‍ ഹെല്‍ത്ത് സര്‍വീസ് വ്യക്തമാക്കുന്നു.
0 Comments