തൊണ്ണൂറുകളിലെ മലയാള സിനിമയുടെ അവിഭാജ്യ ഘടകമായിരുന്നു നടൻ ശങ്കർ , ഇന്ന് മലയാള സിനിമയിൽ താരം അത്ര സജീവമല്ലെങ്കിലും മലയാള സിനിമ പ്രേമികളുടെ മനസ്സിൽ ശങ്കറിനുള്ള സ്ഥാനം പഴയതുപോലെ തന്നെയുണ്ട്.
ഇപ്പോഴിതാ താരത്തെ തേടിയെത്തിയ ഒരു അപ്രതീക്ഷിത ദുരന്തവാർത്തയാണ് ആരാധകരെയും താരകുടുംബത്തെയും ഒരുപോലെ വിഷമത്തിലാക്കിയിരിക്കുന്നത്. ശങ്കറിന്റെ അമ്മ സുലോചന പണിക്കരുടെ മരണവാർത്ത ഞെട്ടലോടെയാണ് താരലോകം ഏറ്റെടുത്തിരിക്കുന്നത്. വാർദ്ധക്യസഹജമായ രോഗങ്ങളെ തുടർന്നാണ് സുലോചന പണിക്കർ അന്തരിച്ചത്. 85 വയസ്സായിരുന്നു ഇവർക്ക് . എറണാകുളം ഇടപ്പള്ളിയിലെ ചങ്ങമ്പുഴ പാർക്കിൽ ഉള്ള ഫ്ളാറ്റിലായിരുന്നു ഇവർ താമസിച്ചു വന്നിരുന്നത്.
ഇന്ന് രാവിലെയാണ് താരത്തിന്റെ അമ്മയുടെ വിയോഗം സ്ഥിരീകരിച്ചത്. തെക്കേവീട്ടിൽ എൻ കെ പണിക്കർ ആണ് ഭർത്താവ്. ചലച്ചിത്രതാരം ശങ്കറിനെ കൂടാതെ കൃഷ്ണകുമാർ, ഇന്ദിര എന്നീ രണ്ടു മക്കൾ കൂടിയുണ്ട് ഇവർക്ക് . തങ്ങളുടെ പ്രിയപ്പെട്ട സഹപ്രവർത്തകന്റെ അമ്മയെ അവസാനമായി ഒരു നോക്കു കൂടി കാണാൻ ഇവർ താമസിച്ചിരുന്ന എ ബി പ്ലാസ ഫ്ലാറ്റിലേക്ക് നിരവധി സിനിമ പ്രവർത്തകരാണ് എത്തുന്നത്. സിനിമ പ്രവർത്തകരോടൊപ്പം തന്നെ ആരാധകലോകവും ഏറെ ദുഃഖത്തോടെയാണ് വാർത്ത സ്വീകരിച്ചിരിക്കുന്നത്. സമൂഹമാധ്യമങ്ങളിൽ അടക്കം നിരവധി പേരാണ് ആദരാഞ്ജലികൾ അർപ്പിച്ചുകൊണ്ട് എത്തുന്നത്.
പൃഥ്വിരാജ് മമ്ത മോഹൻദാസ് എന്നിവർ പ്രധാന കഥാപാത്രങ്ങളാഴ്ത്തിയ ഭ്രമം എന്ന ചിത്രത്തിലാണ് തുല്യ പ്രാധാന്യവേക്ഷത്തിൽ ശങ്കർ അവസാനമായി അഭിനയിച്ചത്. അഭിനയത്തിനോടൊപ്പം തന്നെ സിനിമ നിർമ്മാണത്തിലൂടെയും മലയാള സിനിമയിൽ സജീവമാകാനുള്ള തയ്യാറെടുപ്പിലായിരുന്നു താരം. ശങ്കർ നിഷാ സാരം എന്നിവർ പ്രധാന കഥാപാത്രങ്ങളായി എത്തുന്ന എഴുത്തോല എന്ന ചിത്രമാണ് ശങ്കറിന്റേതായി ഇപ്പോൾ നിർമ്മാണത്തിലുള്ളത്. മലയാള സിനിമയിൽ കൂടുതൽ സജീവമാകാനുള്ള തയ്യാറെടുപ്പിനിടയിലാണ് താരത്തെ തേടി അപ്രതീക്ഷിത ദുരന്ത വാർത്ത എത്തിയിരിക്കുന്നത്. ഏതൊക്കെ തരണം ചെയ്യാനുള്ള മനസ്സാന്നിധ്യം താരത്തിനും കുടുംബത്തിനും ഉണ്ടാകട്ടെ എന്നാണ് ആരാധകരും പറയുന്നത്.

0 Comments