കോർപറേറ്റ് ജോലി വിട്ട് അഭിനയലോകത്ത് എത്തി , നെഗറ്റീവ് റോളിൽ പ്രേഷകരുടെ മനസ്സിൽ ഇടം നേടി , കുടുംബവിളക്കിലെ സിദ്ധു യാതാർത്ഥ ജീവിതത്തിൽ ആരാണെന്നറിയാമോ ?

 


കേരളത്തിലെ കുടുംബപ്രേക്ഷകരുടെ ഇഷ്ട പരമ്പരയായി മുന്നേറിക്കൊണ്ടിരിക്കുന്ന സീരിയലാണ് ഏഷ്യാനെറ്റിലെ കുടുംബവിളക്ക്.മലയാളികളുടെ സ്വീകരണമുറിയിലേക്ക് എത്തുന്ന കുടുംബ വിളക്കിലെ ഓരോ കഥാപാത്രങ്ങളും ഇന്ന് പ്രേക്ഷകരുടെ മനസ്സിൽ അത്രമേൽ നിറഞ്ഞു നിൽക്കുന്ന കഥാപാത്രങ്ങളാണ്.

മറ്റ് പരമ്പരകളില്‍നിന്നും വ്യത്യസ്തമായി ട്വിസ്റ്റുകളുടെ ആധിക്യത്തോടെ മുന്നോട്ടുപോകുന്ന പരമ്പരയിലെ എല്ലാ കഥാപാത്രങ്ങളും തന്നെ ആരാധകര്‍ക്ക് ഇപ്പോൾ ഏറെ പ്രിയപ്പെട്ടതാണ്. പരമ്പരയില്‍ നെഗറ്റീവ് കഥാപാത്രം ചെയ്യുന്നവരോടുവരെ പ്രേക്ഷകര്‍ക്ക് ആരാധനയാണ് എന്നതാണ് കുടുംബവിളക്കിനെ മറ്റു സീരിയലുകളിൽ നിന്ന് വേറിട്ടുനിര്‍ത്തുന്ന മറ്റൊരു കാര്യം എന്ന് തന്നെ പറയേണ്ടി വരും. പരമ്പരയിലെ ഒട്ടുമിക്ക താരങ്ങളെല്ലാം സോഷ്യല്‍മീഡിയയിലും ഇപ്പോൾ ഏറെ സജിവമാണ്.കുടുംബവിളക്ക് എന്ന സൂപ്പര്‍ ഹിറ്റ് പരമ്പരയിലൂടെ പ്രേക്ഷകരുടെ പ്രിയങ്കരനായി ഇന്ന് മാറിയ താരമാണ് കൃഷ്ണകുമാര്‍ മേനോന്‍.

നേരത്തെ തന്നെ അഭിനയരംഗത്ത് സജീവമായിരുന്നെങ്കിലും സിദ്ധാര്‍ത്ഥ് എന്ന കഥാപാത്രത്തിലൂടെയാണ് നടന്‍ പ്രേക്ഷകരുടെ ഇടയില്‍ ഏറെ ശ്രദ്ധിക്കപ്പെടുന്നത്. ഇന്ന് സ്വന്തം പേരിലെക്കാളും സിദ്ധു എന്നാണ് അദ്ദേഹം അറിയപ്പെടുന്നത്. അത്രത്തോളം പ്രേക്ഷകരുടെ മനസ്സില്‍ ഇടംപിടിക്കാന്‍ താരത്തിന് ഇതിനോടകം കഴിഞ്ഞിട്ടുണ്ട്. സീരിയലില്‍ അല്‍പം നെഗറ്റീവ് ഷെയ്ഡുള്ള കഥാപാത്രത്തെയാണ് താരം അവതരിപ്പിച്ചതെങ്കിലും ജീവിതത്തെ വളരെ പോസിറ്റീവായി കാണുന്ന ഒരാളാണ് കൃഷ്ണകുമാർ മേനോന്‍. സീരിയലിന്റെ തുടക്കത്തില്‍ നെഗറ്റീവ് കഥാപാത്രമായിരുന്നു സിദ്ധാര്‍ത്ഥിന്റേത്. എന്നാല്‍ പിന്നീട് അയാൾ നല്ല മനുഷ്യനായി മാറി. സിദ്ധാര്‍ത്ഥിന്റെ മാറ്റം കുടുംബവിളക്ക് പരമ്പരയെ മറ്റൊരു തലത്തില്‍ തന്നെ കൊണ്ട് എത്തിച്ചു. റേറ്റിംഗില്‍ അല്‍പം കാലിടറിയ സമയത്തായിരുന്നു സിദ്ധുവിന്റെ ഈ മാറ്റം. പിന്നീട് ഇത് സീരിയലിന്റെ റേറ്റിംഗ് ഉയര്‍ത്തിയിരുന്നു. ഇപ്പോഴും റേറ്റിംഗില്‍ മികച്ച സ്ഥാനം നേടി സീരിയല്‍ മുന്നോട്ട് പോവുകയാണ്. സുമിത്രയെ പോലെ തന്നെ സിദ്ധാര്‍ത്ഥിനും കൈനിറയെ ഇന്ന് ആരാധകരുണ്ട്.

കുടുംബവിളക്ക് മികച്ച പ്രേക്ഷക സ്വീകാര്യത നേടി മുന്നോട്ട് പോകുമ്പോഴും കെ കെ ചെയ്യുന്ന സിദ്ധാര്‍ത്ഥ് എന്ന കഥാപാത്രം ഇന്നും ഒരു ചോദ്യചിഹ്നമായി തന്നെ നില്‍ക്കുകയാണ്. സത്യത്തില്‍ സിദ്ധാര്‍ത്ഥ് കുടുംബവിളക്കിലെ നായകനാണോ വില്ലനാണോ എന്നതിന് ഇതുവരെ ഉത്തരം കിട്ടിയിട്ടില്ല. ഇതില്‍ ഏറ്റവും രസകരം ഈ കഥാപാത്രത്തിന് ജീവന്‍ നല്‍കുന്ന കെകെ മേനോന് പോലും അറിയില്ല എന്നതാണ്. ശെരിക്കും നല്ല ഭാര്യയായ സുമിത്രയെ വിട്ടിട്ട് വേദികയെ തേടിപ്പോയപ്പോഴും സിദ്ധാര്‍ത്ഥ് പ്രേക്ഷകര്‍ക്കിടയില്‍ ചര്‍ച്ചയായിരുന്നു. വേദികയുടെ കള്ളത്തരം മനസ്സിലാക്കി സിദ്ധു തിരികെ ആദ്യ ഭാര്യയുടെ അടുത്തേയ്ക്ക്എത്തണമെന്നായിരുന്നു ആഗ്രഹം. വളരെ വൈകിയാണെങ്കിലും സിദ്ധാര്‍ത്ഥിന്റെ മാറ്റം പ്രേക്ഷകരെ ഇപ്പോൾ ഏറെ സന്തോഷിപ്പിച്ചിരുന്നു. കാരണം സാധാരണ പരമ്പരകളില്‍ അധികം സംഭവിക്കാത്തതാണിത്. ഇപ്പോഴിതാ തനിക്ക് ലഭിക്ക് ലഭിച്ച ജനപിന്തുണയെ കുറിച്ച് പറയുകയാണ് കെകെ മേനോന്‍. ബിഹൈന്‍ഡ്ഹുഡ്സിന് നല്‍കിയ അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്

തന്റെ വീട്ടുകാരുടെ പ്രതികരണത്തെ കുറിച്ചും നടന്‍ അഭിമുഖത്തില്‍ പറയുന്നു. ‘തുടക്കത്തില്‍ സീരിയല്‍ കണ്ടിട്ട് ഭാര്യയ്ക്ക് ചെറിയ ബുദ്ധിമുട്ടുണ്ടായിരുന്നു. ‘ഇതെന്താ ഇങ്ങനെ’ എന്നെക്കെ ചോദിച്ചിരുന്നു. പിന്നീട് സിദ്ധാര്‍ത്ഥ് എന്ന കഥാപാത്രത്തെ സ്വീകരിക്കുമായിരുന്നു. സുമിത്രയെ വഴക്കു പറയുന്ന സീന്‍ കാണുമ്പോള്‍ മക്കളും വല്ലാത്തൊരു ഭാവത്തില്‍ തന്നെ നോക്കും. എന്നാല്‍ ഇതൊക്കെ അഭിനയത്തിന്റെ ഭഗമാണെന്ന് അവര്‍ക്ക് ശെരിക്കും അറിയാം’; താരം കൂട്ടിച്ചേര്‍ത്തു.കോപ്പറേറ്റ് രംഗത്തെ ജോലി വിട്ടിട്ടാണ് താരം പിന്നീട് അഭിനയത്തില്‍ എത്തുന്നത്. ഭാര്യയും മക്കളും പൂര്‍ണ്ണ പിന്തുണയാണ് നടന് നല്‍കുന്നത്. കുടുംബവിളക്കിനോടൊപ്പം തമിഴില്‍ വാനമ്പാടിയുടെ രണ്ടാം ഭാഗത്തിലും കെകെ മുൻപ് അഭിനയിക്കുന്നുണ്ട്.

Post a Comment

0 Comments