“കല്യാണവീട്ടിൽ സ്റ്റൂളിൽ മുട്ടുകുത്തി നിന്ന് ഭക്ഷണം കഴിച്ചിട്ടുണ്ട് , പൊക്കം കുറഞ്ഞവർക്ക് മനസിന് മാത്രവല്ല ശരീരത്തിനും വേദനയാണ് “, ബിഗ് ബോസ് താരം സൂരജിന്റെ കണ്ണ് നിറയ്ക്കുന്ന ജീവിതം

 


മലയാളികളുടെ പ്രിയപ്പെട്ട ഷോ ആണ് ബിഗ് ബോസ്.ഇപ്പോൾ ബിഗ് ബോസ് മലയാളം സീസണ്‍ 4 അങ്ങനെ നാലാം ആഴ്ചയിലേക്ക് കടന്നിരിക്കുകയാണ്.ഇതിനോടകം നിരവധി ഫാൻ പേജുകളാണ് സോഷ്യൽ മീഡിയയിൽ പ്രത്യക്ഷപെട്ടിരിക്കുന്നത്.

ആദ്യ ആഴ്ച തന്നെ വലിയ പൊട്ടിത്തെറികള്‍ക്ക് സാക്ഷ്യം വഹിച്ചിരുന്നു ബിഗ് ബോസ് വീട്. മത്സരാര്‍ത്ഥികളില്‍ പലരും പരസ്പരം പൊട്ടിത്തെറിക്കുന്നതും കണ്ടു. നിസ്സാര കാര്യങ്ങൾക്കുപോലും വഴക്കുണ്ടാക്കുന്ന മത്സരാർത്ഥികളെയാണ് മലയാളികൾ കഴിഞ്ഞാഴ്ച കണ്ടത്. ഒരു രീതിയിലും പൊരുത്തപ്പെടാനാവാത്ത നിരവധി പേരാണ് ഈ സീസണിൽ ബിഗ് ബോസ് വീട്ടിലുള്ളത്.എന്നാൽ ബിഗ് ബോസ് വീടിന് അകത്തും പുറത്തും മലയാളികൾക്ക് എല്ലാവര്‍ക്കും ഒരുപോലെ ഇഷ്ടമുള്ള ഒരു താരമാണ് സൂരജ് തേലക്കാട്. സിനിമകളിയിലൂടേയും നിരവധി കോമഡി ഷോകളിലൂടേയുമെല്ലാം മലയാളികള്‍ക്ക് സുപരിചിതനായ താരമാണ് സൂരജ്.

താരത്തിന്റെ ബിഗ് ബോസ് വീട്ടിലേക്കുള്ള വരവ് സത്യത്തിൽ ആരാധകര്‍ക്ക് വലിയ രീതിയിലുള്ള ആവേശം പകര്‍ന്നിരുന്നു.ഉയരക്കുറവിന്റെ വെല്ലുവിളികളെ അതിജീവിച്ച് കലാ മേഖലയിൽ ജീവിത വിജയം നേടിയ താരമാണ് സൂരജ്. ആന്‍ഡ്രോയ്ഡ് സൂരജ് എന്നാണ് സൂരജ് ഇപ്പോള്‍ ആരാധകര്‍ക്കിടയില്‍ ശെരിക്കും അറിയപ്പെടുന്നത്. ഇന്നലെ ബിഗ് ബോസ് വീട്ടിലെ ജിമ്മനും ഉയരക്കാരനുമായ റോണ്‍സനുമായുള്ള സുരജിന്റെ സംഭാഷണം താരത്തിന്റെ ശാരീരകാവസ്ഥയെക്കുറിച്ച് ആരാധകർക്കിടയിൽ കൂടുതല്‍ അറിവ് പകരുന്നതായിരുന്നു. റോണ്‍സണ്‍ സൂരജിന്റെ ശരീര വളര്‍ച്ചയുടെ വേദനകളെ കുറിച്ച് നേരിട്ട് തന്നെ താരത്തോട് ചോദിക്കുകയുണ്ടായി. അതിന് സൂരജ് പറഞ്ഞ മറുപടി ശരിക്കും എല്ലാവരെയും വേദനിപ്പിയ്ക്കുന്നതാണ്.

ടാസ്‌കും മത്സരവുമൊക്കെ കഴിഞ്ഞ് അടുക്കളയുടെ അടുത്തുള്ള സോഫയില്‍ ഇരുന്ന് സംസാരിക്കുകയായിരുന്നു ബിഗ് ബോസ് വീട്ടിനുള്ളിൽ സൂരജും റോണ്‍സണും. നിങ്ങള്‍ക്ക് വേദനകള്‍ പൊതുവേ കൂടുതലായിരിയ്ക്കും അല്ലേ എന്നായിരുന്നു റോണ്‍സണിന്റെ സൂരജ്നോടുള്ള ചോദ്യം. എനിക്ക് ഇപ്പോള്‍ അത്ര വേദനയൊന്നും ഇല്ല. പക്ഷെ ചേച്ചിയ്ക്ക് ഇപ്പോഴും തൊട്ടാല്‍ ഭയങ്കര വേദനയാണ്. ആദ്യമൊക്കെ എനിക്കും സഹിക്കാന്‍ പറ്റാത്ത വേദനയായിരുന്നു അനുഭവപെട്ടിരുന്നത്. എന്തെങ്കിലും ചെറിയ കാര്യം മതി, ജീവന്‍ പോകുന്ന വേദനയായിരുന്നു എന്നാണ് സൂരജ് തുറന്നു പറയുന്നത്.

മാത്രമല്ല തന്റെ 18, 19 വയസ്സ് വരെ ഒക്കെ ശരീരം തീരെ കുഞ്ഞ് ആയിരുന്നു. അപ്പോള്‍ നമ്മളുടെ വേദനയും കുഞ്ഞുങ്ങളെ പോലെ തന്നെ തൊട്ടാല്‍ ഭയങ്കര വേദനയാവും. പിന്നീട് ഞാന്‍ ജിമ്മില്‍ പോകാന്‍ തുടങ്ങിയപ്പോഴാണ് ഇത്ര എങ്കിലും മാറ്റം ശരീരത്തിന് വന്നത്. ഇപ്പോള്‍ അത്ര കാര്യമായ വേദന തോന്നാറില്ലെന്നും സൂരജ് പരിപാടിയിൽ പറയുന്നുണ്ട്. പണ്ടൊക്കെ കല്യാണ വീടുകളില്‍ പോകുമ്പോള്‍ സ്റ്റൂളില്‍ മുട്ടുകുത്തി നിന്നായിരുന്നു ഭക്ഷണം കഴിച്ചിരുന്നതെന്നും സൂരജ് വേദനയോടെ പറയുന്നുണ്ട്. താരത്തിന്റെ വാക്കുകള്‍ ആരാധകരുടെ മനസിലേക്കാണ് ശെരിക്കും പതിച്ചിരിക്കുന്നത്. സോഷ്യൽ മീഡിയയിൽ ആരാധകർ ഇതു വലിയ ചർച്ചയും ആക്കിയിട്ടുണ്ട്.

Post a Comment

0 Comments