സാന്ത്വനം വീട്ടിൽ നിന്ന് ദേവി പടിയിറങ്ങുന്നു ? പോവരുത് എന്ന് അഭ്യർത്ഥനയുമായി ആരാധകർ

 


മലയാള സീരിയൽ പ്രേക്ഷകരുടെ പ്രിയപ്പെട്ട പരമ്പരയാണ് സാന്ത്വനം. ഏഷ്യാനെറ്റ് സംപ്രേഷണം ചെയ്യുന്ന സീരിയൽ തമിഴ് സീരിയൽ ആയ പാണ്ഡ്യൻ സ്റ്റോർസിന്റെ മലയാളം ആണ് . 

കുടുംബ ബന്ധങ്ങളുടെ കഥ പറയുന്ന സീരിയലിൽ പ്രശസ്ത സിനിമാതാരം ചിപ്പി, സീരിയൽ അഭിനേതാക്കളായ രാജീവ്കുമാർ, സജിൻ, ഗോപിക അനിൽ, ഗിരീഷ്, രക്ഷ രാജൻ, അച്ചു സുഗതൻ തുടങ്ങിയവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ഒരു കൂട്ടുകുടുംബത്തിന്റെ കഥയാണ് സീരിയൽ പറയുന്നത്. അനുജന്മാർക്കുവേണ്ടി ജീവിതം മാറ്റിവെച്ച ബാലൻ എന്ന ജേഷ്ഠന്റെയും അദ്ദേഹത്തിൻറെ ഭാര്യ ദേവിയുടെയും കഥയാണ് സ്വാന്ത്വനം. സീരിയലിൽ ബാലനായി അഭിനയിക്കുന്നത് രാജീവ് കുമാറും അദ്ദേഹത്തിൻറെ ഭാര്യയായ ദേവിയായി അഭിനയിക്കുന്നത് ചിപ്പിയുമാണ്. ഇവരുടെ അനുജന്മാരാണ് ശിവരാമകൃഷ്ണനും ഹരികൃഷ്ണനും കണ്ണനും.

ശിവരാമകൃഷ്ണൻ ആയി വേഷമിടുന്നത് സജിനും ഹരികൃഷ്ണനായി വേഷമിടുന്നത് ഗിരീഷുമാണ്. ഇവരുടെ ഇളയ സഹോദരൻ കണ്ണനായ് എത്തുന്നത് അച്ചു സുഗതനാണ്. ശിവരാമകൃഷ്ണന്റെ ഭാര്യയായ അഞ്ജലി എന്ന കഥാപാത്രത്തെ അവതരിപ്പിക്കുന്നത് ഗോപിക അനിലും. ഹരികൃഷ്ണന്റെ ഭാര്യയായ അപർണ എന്ന അപ്പുവിനെ അവതരിപ്പിക്കുന്നത് രക്ഷയും ആണ്. പ്രണയവും നർമ്മവും വൈകാരിക മുഹൂർത്തങ്ങളും ആരെയും ബോറടിപ്പിക്കാത്ത വിധത്തിൽ കോർത്തിണക്കയാണ് സീരിയൽ ഇതുവരെ പുരോഗമിച്ചിരുന്നത്. അതുകൊണ്ടുതന്നെ റേറ്റിംഗ് ചാർട്ടുകൾ ഒന്നാം സ്ഥാനവും സാന്ത്വനത്തിനായിരുന്നു. എന്നാൽ സീരിയലിന്റെ കഥാകൃതയിൽ കഴിഞ്ഞ കുറച്ചു ദിവസങ്ങളിലായി വന്നുകൊണ്ടിരിക്കുന്ന മാറ്റങ്ങൾ അംഗീകരിക്കാൻ പ്രേക്ഷകർ തയ്യാറായിട്ടില്ല. മാത്രമല്ല സീരിയലിൽ വന്നിരിക്കുന്ന ഈ പുതിയ മാറ്റത്തിൽ വളരെയേറെ രോഷാകുലരുമാണ് സീരിയലിന്റെ ആരാധകർ.

ആവർത്തനവിരസതയില്ലാത്ത കഥപറച്ചിൽ ആയിരുന്നു സീരിയലിനെ എക്കാലമത്രയും മാറ്റി നിർത്തിയിരുന്നത്. എന്നാൽ ഇപ്പോൾ സീരിയലിൽ കണ്ടുവരുന്ന പുതിയ മാറ്റങ്ങൾ അംഗീകരിക്കാൻ ആകില്ല എന്ന കടുത്ത നിലപാടിലാണ് ആരാധകർ. സ്ഥിരം സീരിയലുകളിൽ കണ്ടുവരുന്ന കണ്ണീർകഥകൾ ആക്കി സാന്ത്വനം സീരിയലിനെ മാറ്റാൻ ആണെങ്കിൽ സീരിയൽ കാണൽ എന്നെന്നേക്കുമായി ഉപേക്ഷിക്കും എന്നാണ് ആരാധകർക്ക് പറയാനുള്ളത്. സാന്ത്വനം കുടുംബത്തിലെ ഓരോ അംഗങ്ങളും ഏറെ ആകാംക്ഷയോടെയും കാത്തിരുന്നത് ഹരിയുടെയും അപർണയുടെയും കുഞ്ഞിന്റെ ജനനത്തിനായിരുന്നു. സ്വന്തമായി കുഞ്ഞുങ്ങൾ ഇല്ലാതിരുന്ന ബാലനും ദേവിക്കും ഒരു സമ്മാനമായി തങ്ങളുടെ കുഞ്ഞിനെ നൽകാനാണ് ഹരിയും അപർണയം ആഗ്രഹിച്ചിരുന്നത്.

എന്നാൽ അപ്രതീക്ഷിതമായി കുഞ്ഞ് മരിച്ചതോടെ സീരിയലിന്റെ കഥ പൂർണമായി മാറി കഴിഞ്ഞിരിക്കുന്നു. കുഞ്ഞു മരിച്ചതിന് കാരണം ദേവിയുടെ ശാപമാണ് എന്ന അപർണയുടെ വീട്ടുകാരുടെ കുത്തുവാക്കുകൾ സഹിക്കാൻ വയ്യാതെ വീടുവിട്ടിറങ്ങാൻ തീരുമാനിക്കുന്ന ബാലനും ദേവിയും ആണ് പുതിയ പ്രമോയിൽ . സീരിയലിന്റെ പുതിയ പ്രമോദ് എത്തിയതോടെ ആരാധകർ തീർത്തും നിരാശയിൽ ആയിരിക്കുകയാണ്. ഇനിയും ഇനിയും സീരിയലിന്റെ കഥ ഇങ്ങനെ തന്നെ തുടരുകയാണെങ്കിൽ ബാലനും ദേവിക്കും ഒപ്പം തങ്ങളും സാന്ത്വനത്തിന്റെ പടിയിറങ്ങും എന്നാണ് ആരാധകർ ഇപ്പോൾ പറയുന്നത്. ഏതായാലും ആരാധകരുടെ ആഗ്രഹം സീരിയലിന്റെ അണിയറ പ്രവർത്തകർ സ്വീകരിക്കുമോ എന്ന് കാത്തിരുന്ന് കാണാം.

Post a Comment

0 Comments