കരുമാലൂര്‍: ഓണ്‍ലൈനിലൂടെ സ്മാര്‍ട്ട് വാച്ചിന് ഓഡര്‍ ചെയ്ത വ്യക്തിക്ക് ലഭിച്ചത് വെള്ളംനിറച്ച കോണ്ടം.2200 രൂപയുടെ സ്മാര്‍ട് വാച്ച് ഓര്‍ഡര്‍ ചെയ്ത കരുമാലൂര്‍ തട്ടാംപടി സ്വദേശിയും ഹോട്ടല്‍ ഉടമയുമായ അനില്‍കുമാറാണു വഞ്ചിക്കപ്പെട്ടത്.
പണം നല്‍കിയ ശേഷം പൊതിയഴിച്ചു നോക്കിയപ്പോഴാണു വെള്ളം ഗര്‍ഭനിരോധന ഉറയില്‍ കെട്ടി വച്ചിരിക്കുന്നതു കാണുന്നത്.ഉടന്‍ കൊറിയര്‍ കമ്ബനി ജീവനക്കാരനെ പിടിച്ചു നിര്‍ത്തിയ ശേഷം പൊലീസില്‍ വിവരമറിയിക്കുകയായിരുന്നു. രണ്ടു ദിവസം മുന്‍പാണു മകന് ഉപയോഗിക്കാന്‍ വേണ്ടി അനില്‍കുമാര്‍ പ്രത്യേക ഓഫര്‍ വന്നപ്പോള്‍ പ്രമുഖ കമ്ബനിയുടെ വാച്ച് ഓണ്‍ലൈനായി ഓര്‍ഡര്‍ ചെയ്തത്.
തുടര്‍ന്ന് ഓര്‍ഡര്‍ ചെയ്ത വാച്ച് 17 നു ലഭിക്കുമെന്നു മൊബൈലില്‍ അറിയിപ്പു വന്നെങ്കിലും 3 ദിവസം മുന്‍പേ എത്തി.പണം നല്‍കിയാല്‍ മാത്രമേ പാഴ്സല്‍ പൊട്ടിച്ചു നോക്കാന്‍ സാധിക്കുകയുള്ളൂവെന്നു കൊറിയര്‍ കമ്ബനി ജീവനക്കാരന്‍ പറഞ്ഞതോടെ സംശയം തോന്നിയാണ് ഉടന്‍തന്നെ തുറന്നു നോക്കിയതും തട്ടിപ്പു തിരിച്ചറിയുന്നതും. ഓണ്‍ലൈനിലൂടെ മുന്‍പും സാധനങ്ങള്‍ വാങ്ങിയിട്ടുണ്ടെങ്കിലും ഇത്തരം അനുഭവം ആദ്യമായാണെന്നു പൊലീസിനോടു പറഞ്ഞു.
0 Comments