ആക്ടറല്ലായിരുന്നെങ്കില്‍ ഷെയ്ന്‍ ആരായി മാറുമായിരുന്നു, ഷെയ്‌ന്റെ ഉത്തരം വൈറല്‍ ആവുന്നു

 


യൂത്തിനിടയിലും കുടുംബ പ്രേക്ഷകരുടെ ഇടയിലും ഒരുപോലെ ആരാധകരുള്ള താരമാണ് ഷെയ്ന്‍ നിഗം. യുവതാരങ്ങളില്‍ പ്രധാനിയാണ് താരം. ബാലതാരമായി എത്തി പിന്നീട് മലയാള സിനിമയുടെ മുഖ്യഘടകമായി മാറുകയായിരുന്നു നടന്‍. 2010 ല്‍ പുറത്തിറങ്ങിയ പൃഥ്വിരാജിന്റെ താന്തോന്നി എന്ന ചിത്രത്തിലൂടെയാണ് ഷെയ്ന്‍ സിനിമയില്‍ എത്തുന്നത്. 

പിന്നീട് 2016 ല്‍ പുറത്തിറങ്ങിയ കിസമത്തിലൂടെയാണ് നായകനാവുന്നത്. ആ ഒറ്റ ചിത്രം കൊണ്ട് തന്നെ ഷെയ്ന്‍ പ്രേക്ഷകരുടെ പ്രിയങ്കരനായി മാറുകയായിരുന്നു. പകരക്കാരനില്ലാത്ത നടനാണ് ഷെയ്ന്‍. വെയിലാണ് ഏറ്റവും ഒടുവില്‍ പുറത്ത് ചിത്രം. മികച്ച അഭിപ്രായമാണ് ചിത്രത്തിന് ലഭിക്കുന്നത്.

ഇപ്പോഴിത സോഷ്യല്‍ മീഡിയയില്‍ വൈറല്‍ ആവുന്നത് ഷെയ്‌ന്റെ പുതിയ അഭിമുഖമാണ്. ഞാന്‍ ഇപ്പോഴും ഒരു ആക്ടറൊന്നുമായിട്ടില്ലെന്നാണ് ഷെയ്ന്‍ പറയുന്നത്. വെയിലിന്റെ പ്രമോഷന്റെ ഭാഗമായി ബിഹൈന്‍ഡ് വുഡ്‌സിന് നല്‍കിയ അഭിമുഖത്തിലാണ് ഇക്കാര്യ വെളിപ്പെടുത്തിയത്.

ആക്ടറല്ലായിരുന്നെങ്കില്‍ ഷെയ്ന്‍ ആരായി മാറുമായിരുന്നു എന്ന അവതാരകയുടെ ചോദ്യത്തിന് ആയിരുന്നു നടന്റെ മറുപടി. ഷെയ്‌ന്റെ വാക്കുകള്‍ സോഷ്യല്‍ മീഡിയയിലും സിനിമ കോളങ്ങളിലും വൈറല്‍ ആയിട്ടുണ്ട്.


ഷെയ്‌ന്റെ വാക്കുകള്‍ ഇങ്ങനെ... '' ഞാന്‍ ഇപ്പോഴും ഒരു ആക്ടറൊന്നുമല്ല, ഒന്നുമല്ല. ഐ ആം നതിങ്. ഞാന്‍ അഹങ്കാരിയാണെന്ന് എനിക്ക് തോന്നിയിട്ടില്ല. ഞാന്‍ കാര്യം പറയുന്ന ആളാണ്, അഹങ്കാരിയല്ല.പോസിറ്റീവ് മൈന്‍ഡില്‍ ഞാന്‍ ഒരു കാര്യം, നടക്കാന്‍ വേണ്ടി പറയുന്നത്, അഹങ്കാരമായി തോന്നുന്നുണ്ടെങ്കില്‍ അത് എന്റെ സംസാരരീതിയുടെ പ്രശ്‌നമായിരിക്കും,'' ഷെയ്ന്‍ കൂട്ടിച്ചേര്‍ത്തു.

കംഫേര്‍ട്ട് സോണില്‍ നിന്ന് സിനിമ ചെയ്യാന്‍ എളുപ്പമാണെന്നും നടന്‍ പറയുന്നു. എന്നാല്‍ കംഫേര്‍ട്ട് സോണ്‍ വിട്ട് സിനിമകള്‍ ചെയ്യാനാണ് ആഗ്രഹിക്കുന്നതെന്നും ഷെയ്ന്‍ വ്യക്തമാക്കി.'കംഫേര്‍ട്ട് സോണില്‍ നിന്ന് സിനിമ ചെയ്യാന്‍ എളുപ്പമാണ്. അതാവുമ്പോള്‍ അറിയാവുന്ന ഇമോഷന്‍സ് ആയിരിക്കും നമ്മള്‍ കണ്‍വേ ചെയ്യുന്നത്. ഇനി ആ കംഫേര്‍ട്ട് സോണ്‍ വിട്ട് സിനിമകള്‍ ചെയ്യാനാണ് ആഗ്രഹിക്കുന്നത്. അത് തന്നെയായിരിക്കും ഏറ്റവും വലിയ ചാലഞ്ചും,' താരം പറയുന്നു.

നീണ്ട നാളത്തെ ഇടവേളയ്ക്ക് ശേഷമാണ് വെയില്‍ തിയേറ്ററുകളില്‍ എത്തിയത്. ചിത്രത്തെ ചുറ്റിപ്പറ്റി വിവാദങ്ങളും തലപൊക്കിയിരുന്നു. നവാഗതനായ ശരത് ആണ് സിനിമ സംവിധാനം ചെയ്തിരിക്കുന്നത്. ഒരു അമ്മയേയും അവരുടെ രണ്ട് ആണ്‍മക്കളേയും ചുറ്റിപ്പറ്റിയാണ് ചിത്രം മുന്നോട്ട പോകുന്നത്.ഈ രണ്ട് മക്കള്‍ തമ്മിലുള്ള ഈഗോയാണ് ചിത്രത്തിന്റെ കഥ. സിദ്ധാര്‍ത്ഥ് എന്ന കഥാപാത്രത്തെയാണ് ചിത്രത്തില്‍ ഷെയ്ന്‍ അവതരിപ്പിക്കുന്നത്. നായികാ കഥാപാത്രമായ ശ്രുതിയെ പുതുമുഖ താരം സോന ഒലിക്കലാണ് അവതരിപ്പിക്കുന്നത്.ഷൈന്‍ ടോം ചാക്കോ, ശ്രീരേഖ, ജെയിംസ് ഏലിയ, മെറിന്‍ ജോസ്, സയീദ് ഇമ്രാന്‍, സുധി കോപ എന്നിവരാണ് ചിത്രത്തിലെ മറ്റ് താരങ്ങള്‍.ഗുഡ് വില്‍ എന്റര്‍ടെയിന്‍മെന്റ്സിന്റെ ബാനറിലാണ് ചിത്രം പുറത്തിറങ്ങിയിരിക്കുന്നത്.

2014 മുതല്‍ വെയിലിന്റെ പണിപ്പുരയിലായിരുന്നു സംവിധായകന്‍ ശരത്. ധാരളം വെല്ലുവിളികള്‍ നേരിട്ടാണ് സിനി പൂര്‍ത്തിയാക്കിയതെന്ന് മാത്യഭൂമി ഡോട്‌കോമിന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു. സംവിധായകന്റെ വാക്കുകള്‍ ഇങ്ങനെ... ''ചിത്രീകരണത്തിനിടെ ധാരാളം വെല്ലുവിളികളുണ്ടായിരുന്നു. എന്നാല്‍ അതൊന്നും എന്‍ഡ് പ്രൊഡക്ടിനെ ബാധിക്കാതിരിക്കാന്‍ ഞാന്‍ പരമാവധി ശ്രദ്ധിച്ചിട്ടുണ്ട്. വര്‍ഷങ്ങള്‍ക്ക് ശേഷം ഈ സിനിമ മറ്റൊരു പ്ലാറ്റ്ഫോമില്‍ ഒരാള്‍ കാണുമ്പോള്‍, ഷൂട്ടിങ്ങിനിടെ അത് സംഭവിച്ചു ഇത് സംഭവിച്ചു എന്ന് പറഞ്ഞ് എനിക്ക് ന്യായീകരിക്കാനാകില്ലല്ലോ. കഥപറയലിലും സാങ്കേതിപരമായ കാര്യങ്ങളിലും അഭിനേതാക്കളുടെ പ്രകടനത്തിലും എനിക്ക് ആത്മവിശ്വാസമുണ്ട്. സംതൃപ്തിയുമുണ്ട്. ബാക്കിയുള്ളതെല്ലാം പ്രേക്ഷകരുടെ കയ്യിലാണെന്നായിരുന്നു ശരത് പറഞ്ഞത്.

Post a Comment

0 Comments