‘മൂന്ന് പേർക്ക് മാത്രമായി കോടതി വിധി ലംഘിക്കാനോ മറ്റുള്ള വിദ്യാർത്ഥികളെ ബുദ്ധിമുട്ടിക്കാനോ ആവില്ല‘; ഹിജാബ് ധരിച്ച് പരീക്ഷയ്ക്കെത്തിയ പെൺകുട്ടികൾക്ക് പ്രവേശനം നിഷേധിച്ച് അധികൃതർ

 


ബംഗലൂരു: ഉഡുപ്പിയിലെ പിയു കോളേജുകളിൽ പ്രാക്ടിക്കൽ പരീക്ഷകൾ ആരംഭിച്ചതോടെ, പരീക്ഷ മാറ്റി വെക്കണമെന്ന് ആവശ്യപ്പെട്ട പെൺകുട്ടികൾ ഹിജാബ് ധരിച്ച് കോളേജിലെത്തി. എന്നാൽ അധികൃതർ ഇവരെ തടഞ്ഞതോടെ ഇവർക്ക് പരീക്ഷ എഴുതാൻ സാധിച്ചില്ല.

ഹിജാബ് നിരോധനവുമായി ബന്ധപ്പെട്ട് കർണാടക ഹൈക്കോടതിയെ സമീപിച്ച ആറ് വിദ്യാർത്ഥിനികളിൽ മൂന്ന് പേർക്കാണ് ഇന്ന് പരീക്ഷ ഹാളിൽ പ്രവേശിക്കാൻ അനുമതി ലഭിക്കാതെ പോയത്.ഹിജാബ് വിഷയവുമായി ബന്ധപ്പെട്ട് ഹൈക്കോടതി ഉത്തരവ് വരുന്നത് വരെ പരീക്ഷ മാറ്റിവെക്കണമെന്ന് പെൺകുട്ടികൾ കഴിഞ്ഞയാഴ്ച ആവശ്യപ്പെട്ടിരുന്നു. എന്നാൽ മൂന്ന് പേർക്ക് മാത്രമായി കോടതി ഉത്തരവ് ലംഘിക്കാനോ മറ്റ് വിദ്യാർത്ഥികളെ ബുദ്ധിമുട്ടിക്കാനോ ആവില്ലെന്ന് കോളേജ് അധികൃതർ നിലപാട് സ്വീകരിക്കുകയായിരുന്നു.

Post a Comment

0 Comments