‘ഉക്രെയ്ൻ പ്രതിസന്ധിക്ക് കാരണം കഴിവുകെട്ട ബൈഡൻ ഭരണകൂടം‘: ബൈഡനെ വിശ്വസിക്കുന്നവർക്ക് അധോഗതിയെന്ന് ട്രംപ്

 


വാഷിംഗ്ടൺ: ഉക്രെയ്ൻ പ്രതിസന്ധിക്ക് കാരണം കഴിവുകെട്ട ബൈഡൻ ഭരണകൂടത്തിന്റെ നയങ്ങളാണെന്ന് മുൻ അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. ബൈഡനെ വിശ്വസിക്കുന്നവർക്ക് അധോഗതിയാണെന്നും ട്രമ്പ് പറഞ്ഞു.

അമേരിക്ക ശക്തമായിരുന്ന കാലത്ത് ലോകത്ത് സമാധാനം ഉണ്ടായിരുന്നു. അമേരിക്ക ക്ഷയിച്ചാൽ ലോകത്തിന് നാശമാണെന്ന് സമീപകാല അനുഭവങ്ങളിൽ നിന്ന് ബോദ്ധ്യപ്പെടുന്നതായി ട്രമ്പ് പറഞ്ഞു. തന്റെ ഭരണകാലത്ത് റഷ്യയുമായി അമേരിക്കക്ക് പ്രത്യക്ഷമായി പ്രശ്നങ്ങളൊന്നും ഉണ്ടായിരുന്നില്ല. 

അന്ന് തന്റെ വാക്കിന് റഷ്യ വില കൽപ്പിച്ചിരുന്നതായും ട്രമ്പ് പറഞ്ഞു.ഇന്ന് അമേരിക്കയെ കഴിവുകെട്ട രാജ്യമായാണ് പലരും നോക്കിക്കാണുന്നത്. അഫ്ഗാനിസ്ഥാനിലെ ബൈഡന്റെ പരാജയപ്പെട്ട നയമാണ് ഉക്രെയ്നെ ആക്രമിക്കാൻ റഷ്യക്ക് പ്രചോദനമായത്. പുടിനെ സമർത്ഥൻ എന്ന് വിശേഷിപ്പിച്ച ട്രമ്പ്, പുടിന്റെ സാമാർത്ഥ്യത്തേക്കാൾ ചർച്ച ചെയ്യേണ്ടത് നാറ്റോയുടെ സാമർത്ഥ്യശൂന്യതയാണെന്നും പറഞ്ഞു. താൻ അമേരിക്കൻ പ്രസിഡന്റായിരുന്ന കാലഘട്ടത്തിൽ മാത്രമാണ് റഷ്യ മറ്റൊരു രാജ്യത്തിന് മേൽ അധിനിവേശം നടത്താതിരുന്നതെന്നും ഡൊണാൾഡ് ട്രമ്പ് ഓർമ്മിപ്പിച്ചു.

Post a Comment

0 Comments