സ്വർണ്ണക്കടത്ത് കേസിലെ പ്രതിയായ സ്വപ്ന സുരേഷിന് തിരക്കഥാകൃത്ത് പ്രവീൺ ഇറവങ്കര എഴുതിയ പ്രണയ ലേഖനവും അതിന് സ്വപ്നം നൽകിയ മറുപടിയും വൈറലായിരുന്നു.ഇപ്പോൾ സ്വപ്നയുമായുള്ള വിവാഹം പ്രഖ്യാപിച്ചിരിക്കുകയാണ് പ്രവീൺ ഇറവങ്കര.ഒരു മാധ്യമത്തിന് എഴുതിയ പ്രത്യേക പക്തിയിലാണ് താനും സ്വപ്ന സുരേഷും വിവാഹിതരാകാൻ പോകുന്നു എന്ന് പ്രവീൺ ഇറവങ്കര അറിയിച്ചത്.
തന്റെ ഫേസ്ബുക്ക് വഴിയാണ് കല്യാണക്കുറി പ്രവീൺ ഇറവങ്കര പുറത്തുവിട്ടത്.കൂടാതെ സ്വപ്ന സുരേഷിനു വേണ്ടി പ്രവീൺ ഇറവങ്കര ഇങ്ങനെ എഴുതി,
പ്രിയപ്പെട്ട സ്വപ്നാ, ഇക്കഴിഞ്ഞ പ്രണയം ദിനത്തിനു തലേന്നാള്‍ ഞാന്‍ നില്‍ക്കുവേണ്ടി മാത്രം കുറിച്ച ആ ഹൃദയലേഖനം ഇങ്ങനെ ഇത്രത്തോളം കത്തിപ്പടരുമെന്ന് എഴുതിയ ഞാനോ വായിച്ച നീയോ ഓര്‍ത്തിട്ടുണ്ടാവില്ല. എത്ര പെട്ടെന്നാണ് കാര്യങ്ങള്‍ നമ്മുടെ കൈവിട്ടു പോയത്. ഇപ്പൊ ഞാന്‍ നിനക്കെഴുതുന്ന ഈ പ്രേമലേഖനം എങ്ങനെ എഴുതണമെന്നു പോലും തീരുമിനിക്കുന്നത് ഞാനല്ല.
എത്രായിരം നിര്‍ദ്ദേശങ്ങളാണെന്നോ കഴിഞ്ഞ ഒരാഴ്ചയായി ഞാന്‍ നേരിലും ഫോണിലും കേള്‍ക്കുന്നത് !ചിലര്‍ക്ക് ഞാന്‍ നിനക്കയക്കുന്ന കത്തില്‍ നിറയെ ഉപദേശങ്ങളൂണ്ടാവണം. മറ്റു ചിലര്‍ക്ക് നിറയെ സ്ത്രീ വിമോചന മുദ്രാവാക്യങ്ങളുണ്ടാവണം. ഇനി വേറെ ചിലര്‍ക്ക് സ്വയ നിര്‍വൃതിക്കുളള ശൃംഗാര ശാസ്ത്രം തുളുമ്പുന്ന വെണ്മണിക്കവിതളുണ്ടാവണം. ഇതിനിടയില്‍ എന്തെഴുതണമെന്നറിയാതെ പകച്ചിരിക്കുകയായിരുന്നു പോയ ദിവസങ്ങളില്‍ ഈ പാവം ഞാന്‍. ഒരു കാമുകന് മനസ്സു തുറന്ന് കാമുകിക്ക് ഒരു പ്രേമലേഖനം എഴുതാന്‍ പോലും ഈ നാട്ടില്‍ സ്വാതന്ത്ര്യം ഇല്ല ! തീര്‍ന്നില്ല ഒന്നാം പ്രേമലേഖനം പോലെ ഇതും വൈറലാക്കണമെന്നാണ് കത്തി കാട്ടി ചിലരെന്നെ ഭീഷണിപ്പെടുത്തുന്നത്…! ഏതായാലും രണ്ടു ചെവിയുളളത് നന്നായി. കേട്ടതൊക്കെ അതുപോലെ ഇറക്കി വിട്ടു ഞാന്‍ !
എന്റെ സ്വപ്‌നേ, ഇത്രക്കു ബാദ്ധ്യതകളും ഗഹനതകളും കൊണ്ട് നമ്മുടെ പ്രേമലേഖനത്തിന്റെ നിലാവെട്ടം കെടുത്തിക്കളയാന്‍ ഞാന്‍ ആഗ്രഹിക്കുന്നില്ല. പ്രണയം അപ്പൂപ്പന്‍ താടി പോലെയും നൂലു പൊട്ടിയ പട്ടം പോലെയുമാവണം. അതില്‍ വേദാന്തം കെട്ടിത്തൂക്കിയാല്‍ പൊങ്ങിപ്പറക്കുന്നതെങ്ങനെ…? ഭാരമില്ലാതെ പറന്നു പറന്ന് ഏതേതോ ആകാശങ്ങളിലൂടെ… ഏതേതോ സ്വപ്ന വര്‍ണ്ണങ്ങളിലൂടെ… ഒടുക്കം ആരും കാണാതെ ഏതോ ഒരു മരച്ചില്ലയില്‍ അല്ലെങ്കില്‍ ഒഴുക്കു വെള്ളത്തില്‍ മൂക്കും കുത്തി…! അതിന്റെ സുഖം പ്രണയിച്ചവര്‍ക്കല്ലേ അറിയൂ. നമ്മള്‍ പരസ്പരമയച്ച കത്തിന്‍ പ്രകാരവും ഫോണില്‍ സംസാരിച്ചതിന്‍ പ്രകാരവും വിവാഹം കഴിക്കാനെടുത്ത തീരുമാനം പൊതു ജനസമക്ഷം അറിയിക്കുക എന്നതാണ് ഈ തുറന്ന കത്തിന്റെ ലക്ഷ്യം.
അടുത്ത കത്ത് തികച്ചും സ്വകാര്യമായിരിക്കുമെന്നും ഇത്തരുണത്തില്‍ ഞാന്‍ നിനക്ക് വാക്കു തരുന്നു.പണ്ടൊക്കെ എന്റെ BS കാലത്ത് (Before Swapna) പരിസരമറിയാതെ റോട്ടുവക്കിലും മരച്ചുവട്ടിലും പാര്‍ക്കിലും ക്യാമ്പസിലും മണിക്കൂറുകളോളം സംസാരിച്ചു നില്‍ക്കുന്ന കാമുകീ കാമുകന്മാരെ കാണുമ്പോള്‍ അസൂയയോടെ ഞാന്‍ ആലോചിച്ചിട്ടുണ്ട്, ഇവര്‍ക്ക് എന്താണ് ഇത്ര സംസാരിക്കാനുളളതെന്ന് ! സ്വപ്നാ, നമ്മള്‍ പ്രണയത്തിലായ ശേഷമാണ് എനിക്ക് ബോധ്യമായത് ദിവ്യ പ്രണയത്തിന് അങ്ങനെ വിഷയ ദാരിദ്ര്യമുണ്ടാവില്ലെന്ന്. ആകാശത്തിനു ചോട്ടിലുളള സകലതും നമുക്ക് വിഷയങ്ങളാണെന്ന് ! ആഗോളവത്കരണത്തിന്റെ അപകടം മുതല്‍ ഗാഡ്ഗില്‍ കമ്മീഷന്‍ റിപ്പോര്‍ട്ടിന്റെ മുന്നറിയിപ്പും ഇന്ത്യയുടെ പുത്തന്‍ വിദേശനയവും ചൈന ഉയര്‍ത്തുന്ന ജൈവായുധ ഭീഷണിയും വരെ സര്‍വ്വ പ്രണയികള്‍ക്കും അഴകുള്ള ആയുധങ്ങളാണ് ! കാരണം തല പോകുന്ന കാര്യം പോലും പ്രണയ മധുരത്തില്‍ മുക്കിയാണെല്ലോ പ്രപഞ്ചമുണ്ടായ കാലം മുതല്‍ ആണും പെണ്ണും കണ്ണില്‍ക്കണ്ണില്‍ നോക്കി കടുകു വറുത്തു കോരുന്നത്.
അന്നാ പ്രേമലേഖനം ഞാന്‍ നിനക്കെഴുതിയതിന്റെ ചേതോവികാരം എന്തായിരുന്നു എന്ന് നമ്മുടെ വൈറല്‍ പ്രണയ പര്‍വ്വത്തിന്റെ ആദ്യ നാളില്‍ നീ എന്നോടു ചോദിച്ചു. ആ ചോദ്യം ഞാന്‍ എന്നോടും ചോദിച്ചു. ഉത്തരം കിട്ടിയത് അതെഴുതിയത് ഞാനായിരുന്നില്ല എന്നാണ്.
0 Comments