ജൂനിയർ ആർട്ടിസ്റ്റായി മലയാള സിനിമയിൽ അരങ്ങേറ്റം കുറിച്ച്, പിന്നീട് ഛായാഗ്രഹകനായും, ശേഷം ഹാസ്യ നടനായും, സ്വഭാവ നടനായും, നായക നടനായുമെല്ലാം വളരെ ചുരുങ്ങിയ സിനിമകൾ കൊണ്ട് മലയാള സിനിമ പ്രേക്ഷകരുടെ ശ്രദ്ധ പിടിച്ചുപറ്റിയ നടനാണ് ലുക്ക്‌മാൻ.സപ്തമശ്രീ തസ്‌കര എന്ന ചിത്രത്തിലൂടെയാണ് ലുക്മാന്‍ മലയാള സിനിമയിലെത്തിയത്.
ഇന്ന് അദ്ദേഹത്തിന്റെ വ്യക്തി ജീവിതത്തിലെ വലിയൊരു ദിനമായിരുന്നു.വിവാഹ നിശ്ചയം കഴിഞ്ഞ് ഒരു വര്‍ഷം കഴിയവേ ഇന്ന് അദ്ദേഹത്തിന്റെ വിവാഹമായിരുന്നു.ജുമൈമയാണ് വധു.മലപ്പുറം ജില്ലയിലെ പന്താവൂരില്‍ വെച്ചാണ് വിവാഹം നടന്നത്.
വിവാഹത്തിന്റെ ചിത്രങ്ങളാണ് ഇപ്പോള്‍ സമൂഹ മാധ്യമങ്ങളില്‍ വൈറലായിരിക്കുന്നത്. ഒരുപാട് പേര്‍ ഇരുവര്‍ക്കും ആശംസകളുമായി രംഗത്തെത്തിയിട്ടുണ്ട്.മലപ്പുറം ചങ്ങരംകുളം സ്വദേശിയാണ് ലുക്ക്മാന്‍. എന്‍ജിനീയറിംങ് മേഖലയില്‍ നിന്നുമായി അഭിനയ രംഗത്തേക്ക് എത്തിയത്.ഐശ്വര്യ ലക്ഷ്മി കേന്ദ്ര കഥാപാത്രമായെത്തിയ അര്‍ച്ചന 31 നോട്ടൗട്ട് ആണ് ലുക്മാന്റെ ഒടുവില്‍ പുറത്തിറങ്ങിയ ചിത്രം.
മമ്മൂട്ടിയെ നായകനാക്കി ഖാലിദ് റഹ്‌മാന്‍ സംവിധാനം ചെയ്ത ‘ഉണ്ട’ എന്ന സിനിമയിലെ ബിജു കുമാര്‍ എന്ന കഥാപാത്രം പ്രേക്ഷകപ്രശംസ നേടിയിരുന്നു. സഹപ്രവര്‍ത്തകരില്‍ നിന്നും ജാതീയമായ വിവേചനങ്ങള്‍ ഏറ്റുവാങ്ങേണ്ടി വന്ന ആദിവാസി വിഭാഗത്തില്‍ നിന്നുള്ള പൊലീസുകാരനായാണ് ഉണ്ടയില്‍ അദ്ദേഹം എത്തിയത്. പ്രേക്ഷകരുടെ കണ്ണ് നനയിക്കുന്ന പ്രകടനം ചിത്രത്തില്‍ കാഴ്ച വെയ്ക്കാന്‍ അദ്ദേഹത്തിനായി.
തരുണ്‍ മൂര്‍ത്തി സംവിധാനം ചെയ്ത ‘ഓപ്പറേഷന്‍ ജാവ’യിലൂടെ നായക വേഷത്തിലുമെത്തി. മുഹ്സിന്‍ പെരാരി സംവിധാനം ചെയ്ത ‘കെഎല്‍ 10 പത്ത്’ ,വള്ളീം തെറ്റി പുള്ളീം തെറ്റി, പോപ്പ്കോണ്‍, കലി, ഗോദ, സുഡാനി ഫ്രം നൈജീരിയ, കെയര്‍ ഓഫ് സൈറ ബാനു, കക്ഷി അമ്മിണിപ്പിള്ള, വൈറസ് തുടങ്ങിയ സിനിമകളിലും ലുക്മാന്‍ അഭിനയിച്ചു. 2019-ൽ പുറത്തിറങ്ങിയ ‘കക്ഷി അമ്മിണിപ്പിള്ള’ എന്ന ആസിഫ് അലി ചിത്രത്തിൽ സംഗീത സംവിധാനവും നിർവഹിച്ചിട്ടുണ്ട്. ജാക്ക്സൺ ബസാർ യൂത്ത്, സൗദി വെള്ളക്ക തുടങ്ങി നിരവധി ചിത്തങ്ങളാണ് ലുക്മാന്റെതായി ഈ വർഷം റിലീസിനൊരുങ്ങുന്നത്.
0 Comments