മലയാള സിനിമ പ്രേഷകരുടെ പ്രിയപ്പെട്ട താരമാണ് ഷൈൻ ടോം ചാക്കോ. സഹ സംവിധായകനായി സിനിമ ജീവിതം തുടങ്ങിയ താരം പിന്നീട് മലയാള സിനിമയുടെ മുഖ്യ ഘടകമായി മാറുകയായിരുന്നു. ഗദ്ദാമ എന്ന ചിത്രത്തിലൂടെ ആയിരുന്നു താരം അഭിനയ മേഖലയിലേക്ക് കടക്കുന്നത്.
ഈ ചിത്രത്തിന് ശേഷം പല വേഷങ്ങളിലൂടെ മലയാള സിനിയുടെ ഘടകമായി മാറുകയായിരുന്നു.ഒട്ടനവധി കഥാപാത്രങ്ങളായിരുന്നു താരം മലയാള സിനിമ പ്രക്ഷകർക്കായി സമ്മനിച്ചത്.മമ്മൂട്ടിയെ കേന്ദ്ര കഥാപാത്രമാക്കി അമൽ നീരദ് സംവിധാനം ചെയ്ത ഭീഷ്മ പർവ്വം ആണ് അടുത്തതായി താരത്തിന്റെ പുറത്തിറങ്ങാൻ പോകുന്ന ചിത്രം.
ഇപ്പോൾ ഈ ചിത്രത്തിനായി മോഹൻലാൽ ചിത്രം ഉപേക്ഷിച്ചു എന്ന് വെളിപ്പെടുത്തിരിക്കുകയാണ് താരം. ഒരു അഭിമുഖത്തിനിടയിൽ ആയിരുന്നു താരത്തിന്റെ പ്രതികരണം. ലോക്ക്ഡൗൺ കാലയളവിൽ ആയിരുന്നു മോഹൻലാൽ ചിത്രം ട്വല്‍ത്ത് മാനിന്റെ അവസരം ലഭിക്കുന്നത്. കഥ കേൾക്കുകയും ചെയ്യാമെന്ന് വിജാരിക്കുകയും ചെയ്തു. രാത്രിയും പകലുമായി രണ്ടു ചിത്രങ്ങളും ചെയ്യാമെന്നാണ് കരുതിയത്.
ജിത്തു ജോസഫിനോട് സമയത്തിന്റെ കാര്യം പറഞ്ഞപ്പോൾ അവിടെ 25 ദിവസത്തോളം നിന്ന് ഷൂട്ട് ചെയ്യണം എന്ന് പറയുമാകയായിരുന്നു. എന്നാൽ ഇത് അമൽ നീരദിനോട് പറയാൻ ബുദ്ധിമുട്ട് ഉണ്ടയിരുന്നു. അതിനാൽ ഒരു സിനിമ പ്രൊജക്റ്റ് ചെയ്യാം എന്ന് വിചാരിച്ചു മമ്മൂട്ടി ചിത്രം തിരഞ്ഞെടുക്കുക ആയിരുന്നു എന്നും താരം പറയുന്നു.
0 Comments