പത്താം ക്ലാസ് പരീക്ഷയ്ക്ക് പോയ 15 വയസുകാരി വിവാഹിതയായി; താലിചാർത്തിയ 21കാരൻ അറസ്റ്റിൽ


 മുംബൈ : പത്താം ക്ലാസ് പരീക്ഷ എഴുതാൻപോയ 15 വയസ്സുകാരി വിവാഹിതയായി. സംഭവത്തിൽ വിവാഹം കഴിച്ച 21 വയസ്സുകാരനെ കാലാചൗക്കി പോലീസ് അറസ്റ്റ് ചെയ്തു. പെൺകുട്ടി പരീക്ഷയ്ക്കു ശേഷം വീട്ടിൽ തിരിച്ചെത്താത്തതിനെ തുടർന്ന് രക്ഷിതാക്കൾ പോലീസിൽ പരാതി നൽകി.

അതേസമയം, അടുത്ത ദിവസം പെൺകുട്ടി വീട്ടിൽ തിരിച്ചെത്തി. ശേഷം, വീട്ടുകാരോട് ഷിർഡിയിൽ വച്ചു താനും യുവാവും വിവാഹിതരായെന്നു വീട്ടുകാരോട് വെളിപ്പെടുത്തി. ഇരുവരും നേരത്തേ അടുപ്പത്തിലായിരുന്നുവെന്നും പെൺകുട്ടി അറിയിച്ചു.

ഹമീദിന് പല സ്ത്രീകളുമായി ബന്ധം, വർഷങ്ങൾക്ക് മുമ്പ് ഉപേക്ഷിച്ച് പോയി, മകളെ ഉപദ്രവിച്ചതോടെ കൊല്ലപ്പെട്ട ഫൈസൽ പരാതി നൽകിയത്; പുറത്തിറങ്ങാതിരിക്കാൻ എല്ലാം ചെയ്യുമെന്ന് മറ്റൊരു മകൻ ഷാജി.

വെളിപ്പെടുത്തലിന്റെ അടിസ്ഥാനത്തിൽ പെൺകുട്ടിയെ വൈദ്യപരിശോധനയ്ക്കു വിധേയയാക്കി. വിവാഹം സംഘടിപ്പിക്കാൻ സഹായിച്ചവരെ തിരയുകയാണെന്നു പൊലീസ് അറിയിച്ചു. മസ്ഗാവ് കോടതിയിൽ ഹാജരാക്കിയ യുവാവിനെ പൊലീസ് കസ്റ്റഡിയിൽ വിട്ടു.

Post a Comment

0 Comments