5ാം ക്ലാസുകാരിയെ ലൈംഗികമായി പീഡിപ്പിച്ചു; മൂന്നു വർഷത്തെ വിചാരണക്കൊടുവിൽ വിധി, പ്രതിയായ 102കാരന് 15 വർഷം തടവ്

 


ചെന്നൈ: അഞ്ചാം ക്ലാസുകാരിയെ ലൈംഗികമായി പീഡിപ്പിച്ച സംഭവത്തിൽ 102കാരന് ശിക്ഷ വിധിച്ചു. മൂന്നു വർഷത്തെ വിചാരണക്കൊടുവിൽ ആണ് വിധി. 15വര്‍ഷം തടവും 5000 രൂപ പിഴയുമാണ് കോടതി വിധിച്ചത്. തിരുവള്ളൂര്‍ മഹിളാ കോടതിയുടേതാണ് ഉത്തരവ്.

പീഡനത്തിന് ഇരയായ പെണ്‍കുട്ടിയ്ക്ക് 45,000 രൂപ നഷ്ടപരിഹാരം നല്‍കാനും കോടതി ഉത്തരവില്‍ പറയുന്നു. 2018 ലാണ് കേസിനാസ്പദമായ സംഭവം. സര്‍ക്കാര്‍ സ്‌കൂളില്‍ നിന്ന് പ്രധാനാധ്യാപകനായി വിരമിച്ച പ്രതി പരശുരാമന്‍ സേനീര്‍ക്കുപ്പത്താണ് താമസിച്ചിരുന്നത്. തന്റെ വീടിന് അടുത്ത് തന്നെ ഇയാള്‍ 5ഓളം വീടുകള്‍ വാടകയ്ക്ക് നല്‍കിയിരുന്നു.

ഇയാൾ വാകയ്ക്ക് നല്‍കിയ വീട്ടിലെ പെണ്‍കുട്ടിക്ക് ഒരു ദിവസം കടുത്ത് വയറുവേദന അനുഭവപ്പെടുകയും തുടര്‍ന്ന് കാര്യങ്ങള്‍ ചോദിച്ചപ്പോഴാണ് കുട്ടി അയല്‍വാസിയായ വ്യദ്ധൻ ലൈംഗികമായി പീഡിപ്പിച്ച കാര്യം മാതാപിതാക്കളോട് വെളിപ്പെടുത്തിയത്. തുടര്‍ന്ന് പെണ്‍കുട്ടിയുടെ പിതാവ് പോലീസില്‍ പരാതി നല്‍കി. സംഭവം നടക്കുമ്പോള്‍ പ്രതിക്ക് 99 വയസായിരുന്നു. 

Post a Comment

0 Comments