താരങ്ങളുടെ ഓണ്‍ സ്‌ക്രീന്‍ വിശേഷങ്ങള്‍ പോലെ തന്നെ ഓഫ സ്‌ക്രീന്‍ വിശേഷങ്ങളും എന്നും ആരാധകര്‍ തേടുന്നതാണ്. താരങ്ങളുടെ സ്വകാര്യ ജീവിതത്തിലേയും വ്യക്തി ജീവിതത്തിലേയും വിശേഷങ്ങള്‍ വാര്‍ത്തയായി മാറാറുമുണ്ട്.
എന്നാല്‍ ചിലപ്പോഴൊക്കെ ആരാധകരുടെ ഈ ആകാംഷയെ മുതലെടുത്തു കൊണ്ട് മാധ്യമങ്ങള്‍ വ്യാജ വാര്‍ത്തകള്‍ നിര്‍മ്മിക്കുന്നതും വാര്‍ത്തകള്‍ വളച്ചൊടിക്കുന്നതും കാണാം. ഇത്തരത്തിലൊരു അനുഭവമാണ് നടന്‍ സായ് കുമാറിനുണ്ടായിരിക്കുന്നത്.കഴിഞ്ഞ ദിവസം സായ് കുമാര്‍ തനന്റെ സ്വകാര്യ ജീവിതത്തെക്കുറിച്ച് മനസ് തുറന്നിരുന്നു. ഒരു യൂട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തിലായിരുന്നു സായ് കുമാര്‍ മനസ് തുറന്നത്. അഭിമുഖത്തില്‍ നടിയും ഭാര്യയുമായ ബിന്ദു പണിക്കരെക്കുറിച്ച് ചോദിച്ചപ്പോള്‍ അതേക്കുറിച്ച് സംസാരിക്കേണ്ടതില്ലെന്ന് സായ് കുമാര്‍ പറഞ്ഞിരുന്നു. എന്നാല്‍ തന്റെ ആദ്യ വിവാഹത്തെക്കുറിച്ച് സായ് കുമാര്‍ മനസ് തുറക്കുകയും ചെയ്തു. പക്ഷെ ഈ അഭിമുഖത്തെ ആസ്പദമാക്കി ചില ഓണ്‍ലൈന്‍ മാധ്യമങ്ങള്‍ വാര്‍ത്ത് നല്‍കിയത് ്ബിന്ദു പണിക്കരും സായ് കുമാറും വിവാഹ മോചിതരായെന്ന തരദത്തിലായിരുന്നു.
ഇതേക്കുറിച്ച് പ്രതികരിച്ചെത്തിയിരിക്കുകയാണ് ഇരുവരും. വാര്‍ത്തകള്‍ തീര്‍ത്തും അടിസ്ഥാന രഹിതമാണെന്നാണ് സായ് കുമാര്‍ പറയുന്നത്. ''ഞാനും ബിന്ദുവും വേര്‍പിരിഞ്ഞോയെന്നാണ് എല്ലാവര്‍ക്കും അറിയേണ്ടത്. നിരവധി ഫോണ്‍ കോളുകളാണ് ഞങ്ങള്‍ക്ക് വന്നോണ്ടിരിക്കുന്നത്. അഭിമുഖം അവരൊക്കെ കണ്ടോയെന്ന് പോലും അറിയില്ല. കണ്ടിട്ടുണ്ടായിരുന്നുവെങ്കില്‍ ഇങ്ങനെയൊന്നും എഴുതി വെക്കില്ലായിരുന്നു. സന്തോഷത്തോടെ ഞങ്ങള്‍ ജീവിക്കുന്നത് കാണുന്നത് ആര്‍ക്കും ഇഷ്ടമില്ലെന്നാണ് തോന്നുന്നത്'' എന്നായിരുന്നു സായ് കുമാറിന്റെ പ്രതികരണം. ഇതുവരെയും വിളിക്കാത്തവര്‍ പോലും ഇപ്പോള്‍ വിളിക്കുന്നുണ്ടെന്നാണ് സായ് കുമാര്‍ പറയുന്നത്. നിങ്ങള്‍ തമ്മില്‍ എന്തെങ്കിലും പ്രശ്നമുണ്ടോയെന്നാണ് എല്ലാവരുടേയും ചോദ്യങ്ങള്‍. വിവാഹബന്ധം വേര്‍പിരിഞ്ഞോയെന്നും ചിലര്‍ ചോദിക്കുന്നുണ്ടെന്നും സായ് കുമാര്‍ പറയുന്നു.
അതേസമയം അത്തരക്കാരോട് ഇന്ന് രാവിലെയാണ് ഞങ്ങള്‍ പിരിഞ്ഞതെന്നാണ ഞാന്‍ കൊടുക്കുന്ന മറുപടി. അത് കേട്ടാല്‍ അവര്‍ക്ക് സന്തോഷം കിട്ടുമെങ്കില്‍ കിട്ടട്ടെ എന്നും സായ് കുമാര്‍ ചിരിയോടെ പറയുന്നു. തങ്ങളോട് മാത്രമല്ല മകളോടും ഇത് ചോദിക്കാറുണ്ടെന്ന് സായ് കുമാര്‍ പറയുന്നു. മകളോടും ഇതേക്കുറിച്ചുള്ള ചോദ്യങ്ങളുണ്ട്. ബിന്ദു ആന്റിയും സായ് അങ്കിളും തമ്മില്‍ വേര്‍പിരിഞ്ഞോയെന്നാണ് ചോദ്യങ്ങള്‍. അതേസമയം, ഇന്നലെ വരെ അവര്‍ പിരിഞ്ഞിരുന്നില്ലെന്നും ഇന്നലത്തെ കാര്യം എനിക്കറിയില്ലെന്നുമാണ് അവള്‍ കൊടുത്ത മറുപടി എന്നാണ് സായ് കുമാര്‍ പറയുന്നത്. അതേസമയം, ബിന്ദു പണിക്കരിനെ ജീവിതത്തിലേക്ക് കൂട്ടാനായെടുത്ത തീരുമാനം ശരിയായിരുന്നു. അവരോടൊപ്പമുള്ള ജീവിതത്തില്‍ നൂറ്റൊന്ന് ശതമാനം തൃപ്തനാണ് താനെന്നുമായിരുന്നു അദ്ദേഹം അഭിമുഖത്തില്‍ പറഞ്ഞത്. സായ് കുമാറും ബിന്ദു പണിക്കറും മകള്‍ കല്യാണിയുമൊത്തുള്ള വീഡിയോകള്‍ സോഷ്യല്‍ മീഡിയയില്‍ കയ്യടി നേടാറുണ്ട്.
മലയാള സിനിമയിലെ മുന്‍നിര താരമാണ് സായ് കുമാര്‍. റാംജി റാവു സ്പീക്കിംഗ് എന്ന ചിത്രത്തിലൂടെ കടന്നു വന്ന സായ് കുമാര്‍ നായകനായും വില്ലനായും സഹതാരമായുമെല്ലാം കയ്യടി നേടിയിട്ടുണ്ട്. കോമഡിയിലും കയ്യൊപ്പ് പതിപ്പിക്കാന്‍ സാധിച്ചിട്ടുണ്ട്. മലയാളികള്‍ ഓര്‍ത്തിരിക്കുന്ന ഒരുപാട് കഥാപാത്രങ്ങള്‍ അദ്ദേഹം സമ്മാനിച്ചിട്ടുണ്ട്. വില്ലന്‍ വേഷങ്ങളായിരുന്നു സായ് കുമാറിനെ കൂടുതല്‍ ജനപ്രീയനാക്കി മാറ്റിയത്. മലയാളികള്‍ ഒരിക്കലും മറക്കാത്ത വില്ലന്‍ കഥാപാത്രങ്ങളെ സായ് കുമാര്‍ സമ്മാനിച്ചിട്ടുണ്ട്. അതേസമയം, മോഹന്‍ലാല്‍ ചിത്രമായ ആറാട്ട്, ദുല്‍ഖര്‍ സല്‍മാനൊപ്പം അഭിനയിച്ച സല്യൂട്ട് എന്നിവയാണ് സായ് കുമാര്‍ അവസാനമായി സ്‌ക്രീനിലെത്തിയ സിനിമകള്‍. സിബിഐ പരമ്പരയിലെ പുതിയ സിനിമയായ സിബിഐ 5 ദ ബ്രെയിന്‍ ആണ് സായ് കുമാറിന്റെ പുതിയ സിനിമ.

0 Comments