പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ചിത്രം വീട്ടിൽ സ്ഥാപിച്ചതിന് ഉടമ ഭീഷണിപ്പെടുത്തുന്നു എന്ന് പരാതി നൽകി യുവാവ്. മധ്യപ്രദേശിലെ ഇൻഡോറിലെ പീര്‍ഗലിയില്‍ താമസിക്കുന്ന യൂസഫാണ് പരാതിയുമായി പൊലീസ് കമ്മിഷണര്‍ ഓഫിസില്‍ സംഘടിപ്പിച്ച പരാതി പരിഹാര അദാലത്തിൽ എത്തിയത്.
മോദിയുടെ ചിത്രം താൻ താമസിക്കുന്ന വാടക വീട്ടിൽ സ്ഥാപിച്ചത് ഉടമ ചോദ്യം ചെയ്തെന്നും എത്രയും വേഗം ചിത്രം മാറ്റണമെന്ന് ഇയാൾ ആവശ്യപ്പെട്ടെന്നും യുവാവ് പറയുന്നു. ചിത്രം നീക്കിയില്ലെങ്കിൽ വീട് ഒഴിയണമെന്ന് അയാൾ ഭീഷണിപ്പെടുത്തുന്നതായും പരാതിയിൽ പറയുന്നു. യൂസഫിന്റെ പരാതി അന്വേഷിക്കാന്‍ നിര്‍ദേശം നല്‍കിയതായി ഡിസിപി മനീഷ പഥക് അറിയിച്ചു. ഇന്ത്യാ ടുഡേയാണ് ഈ വാർത്ത റിപ്പോർട്ട് ചെയ്തിരിക്കുന്നത്.

0 Comments