മലയാളികള്‍ക്ക് എന്നെ പേടിയാണെന്ന് ഷക്കീല; സിനിമയില്‍ ഗ്ലാമറസ് റോളില്‍ മാത്രം ഒതുങ്ങി പോയതിനെ പറ്റി നടി

 


മാദക സുന്ദരിയായി മുദ്രകുത്തപ്പെട്ട നടി ഷക്കീല ഇപ്പോഴും അതേ ഇമേജില്‍ തന്നെ തുടരുകയാണ്. ഒരു കാലത്ത് മലയാളത്തിലടക്കം നിരവധി സിനിമകളില്‍ ഗ്ലാമറസ് വേഷങ്ങളില്‍ അഭിനയിച്ചതോടെയാണ് ഷക്കീല ശ്രദ്ധിക്കപ്പെടുന്നത്. പിന്നീട് പലരും ചൂഷണം ചെയ്‌തെങ്കിലും ഇപ്പോഴും സിനിമയില്‍ സജീവമായി തുടരുകയാണ്.

ഗ്ലാമറസ് വേഷങ്ങളില്‍ നിന്നും അഭിനയ പ്രധാന്യമുള്ള വേഷം ലഭിക്കാത്തത് എന്തുകൊണ്ടാണെന്ന് ഷക്കീല പറയുകയാണിപ്പോള്‍. ബിഹൈന്‍ഡ്‌വുഡ്‌സിന് നല്‍കിയ അഭിമുഖത്തിലൂടെയാണ് തുടക്ക കാലം മുതലുള്ള അഭിനയ ജീവിതത്തെ കുറിച്ചും തന്റെ പ്രണയങ്ങളെ കുറിച്ചുമൊക്കെ നടി വെളിപ്പെടുത്തിയത്. വായിക്കാം...

'2000 ത്തിലും ഇപ്പോഴും ഒരു വ്യത്യാസവുമില്ലാതെ ഞാനിവിടെ ഉണ്ട്. തമിഴിലും തെലുങ്കിലുമൊക്കെ ഷക്കീല എന്ന പേരില്‍ ഇപ്പോഴും സിനിമകള്‍ ചെയ്യാറുണ്ട്. നല്ല സിനിമകള്‍ എനിക്ക് വരാത്തത് ആണെന്നാണ് ഷക്കീല പറയുന്നത്. ഷക്കീല ഉണ്ടെങ്കില്‍ സിനിമയുടെ കളര്‍ മാറി ബ്ലൂ ഫിലിം ആവുമെന്നാണ് തുടക്കത്തില്‍ അവര്‍ പറഞ്ഞിരുന്നത്. ഛോട്ടാ മുംബൈയിലെ സംവിധായകന്‍ ആത്മവിശ്വാസത്തോടെ എന്നെ തിരഞ്ഞെടുത്തു. തേജഭായ് എന്ന സിനിമയും അങ്ങനെയാണ്. എന്തിനാണ് ഞാന്‍ ആ കഥാപാത്രത്തില്‍ വന്നതെന്ന് എനിക്കിപ്പോഴും അറിയില്ല. മലയാളികള്‍ക്ക് എന്നെ പേടിയുണ്ട്.

ഞാന്‍ നല്ലൊരു ആക്ടറാണ്. മികച്ച നടിയല്ല. സെക്‌സില്‍ സ്ത്രീകള്‍ക്ക് ഓര്‍ഗാസം വരുന്നത് എങ്ങനെയാണ് പ്രകടിപ്പിക്കുന്നത്. എല്ലാവരും അത് പ്രകടിപ്പിക്കുന്നത് ഞാന്‍ കാണിച്ചത് പോലെയാണ്. അതാണ് എന്റെ കഴിവ്. ഞാനത് ക്യാമറയില്‍ കാണിച്ചു അത്രയേ ഉള്ളു എന്നും ഷക്കീല പറയുന്നു. കേരളത്തിലെ ആളുകള്‍ക്ക് പേടിയുണ്ട്. ഇങ്ങനൊരു നല്ല കഥാപാത്രം ഞാന്‍ ചെയ്താല്‍ പിന്നീടുള്ളതൊക്കെ അവര്‍ക്ക് പോവുമോ എന്ന പേടിയുണ്ട്. അതുകൊണ്ടാണ് എന്നെ കാസ്റ്റ് ചെയ്യത്തത്. പിന്നെ തെലുങ്കില്‍ എന്നെ ആവശ്യമുള്ളത് കൊണ്ട് ഞാനവിടെ പടങ്ങള്‍ ചെയ്യുന്നു. അത്രയേ ഉള്ളുവെന്നും ഷക്കീല പറയുന്നു.

ഒന്‍പത് വയസില്‍ എനിക്ക് പ്രണയമുണ്ടായിരുന്നു. ആ സമയത്ത് ഇഷ്ടം തോന്നി. പിന്നീട് ചിന്തിക്കുമ്പോള്‍ അതൊരു ആകര്‍ഷണം മാത്രമാണെന്ന് തോന്നും. പക്ഷേ ആ സമയത്ത് അത് പ്രണയം തന്നെയായിരുന്നു. പതിമൂന്നില്‍ മറ്റൊരാള്‍, ഇപ്പോള്‍ നാല്‍പ്പത്തിനാല് വയസായി. അന്നേരവും പ്രണയത്തില്‍ തന്നെയാണ്. ഓരോ പ്രണയത്തിലും ഞാന്‍ വിചാരിക്കുന്നത് സ്‌നേഹിച്ച് ഒന്നിച്ച് ജീവിക്കണം എന്ന് തന്നെയാണ്. പിന്നീട് അതില്‍ പ്രശ്‌നങ്ങള്‍ വരുമ്പോഴാണ് വേര്‍പിരിയുന്നത്. എന്റെ എല്ലാ ബോയ് ഫ്രണ്ട്‌സുമായി ഇപ്പോഴും കോണ്‍ടാക്ടുണ്ട്.

മീടു പോലെയുള്ള കാര്യങ്ങള്‍ കേള്‍ക്കുമ്പോള്‍ ദേഷ്യം വരും. കാരണം നമ്മുക്ക് കാലും കൈയ്യും വായും ഒക്കെ ഉണ്ട്. ഇരുപത് വര്‍ഷം മുന്‍പുള്ള കാര്യമാണ് പറയുന്നത്. അന്ന് പറയാതെ ഇത്രയും വര്‍ഷം കഴിഞ്ഞ് പറയുന്നത് മോശമാണ്. എനിക്ക് വന്നതൊക്കെ ഗ്ലാമറസ് പടങ്ങളാണ്. ഈ സിനിമ ചെയ്യുമ്പോള്‍ നിങ്ങള്‍ എന്റെ കൂടെ അഡ്ജസ്റ്റ് ചെയ്യണമെന്ന് ആരും പറഞ്ഞിട്ടില്ലെന്നും ഷക്കീല വ്യക്തമാക്കുന്നു.

Post a Comment

0 Comments