യുവയുടെ വാക്കുകള്‍ ഇങ്ങനെ.. ''ഒരു സ്റ്റൈലന്‍ ഫോട്ടോ അയച്ച് കൊടുത്തപ്പോള്‍ കുഞ്ഞൂട്ടന്‍ തിരിച്ച് അയച്ചതാ. ഈ സ്റ്റൈല്‍ പണ്ടത്തെയാ, ഏട്ടന്‍ എനിക്ക് ദൈവത്തെപ്പോലെയാണെന്ന്. എന്നോട് ഇത്രേം ഭക്തി എന്റെ ഭാര്യക്ക് ഉണ്ടെന്ന് ഒട്ടും പ്രതീക്ഷിച്ചില്ല.
എന്തായാലും എനിക്ക് ഈ ഫോട്ടോ ഇഷ്ടമായി; യുവ ഇന്‍സ്റ്റഗ്രാമില്‍ ചിത്രത്തിനൊപ്പം കുറിച്ചു. യുവയ്ക്ക് കമന്റുമായി മൃദുലയും എത്തിയിട്ടുണ്ട്.തിരിച്ച് ട്രോളി അല്ലേയെന്നായിരുന്നു മൃദുലയുടെ കമന്റ്. ഇന്‍സ്റ്റഗ്രാം സ്റ്റോറിയായും ഈ പോസ്റ്റ് പങ്കുവെച്ചിട്ടുണ്ട്.ഒന്ന് ട്രോളിയപ്പോള്‍ എന്നെ തിരിച്ച് ട്രോളുന്നോ മനുഷ്യാ, ഹനുമാന്റെ പോസ് കോപ്പിയടിച്ചേക്കുവായെന്നുമായിരുന്നു മൃദുല ഇന്‍സ്റ്റഗ്രാം സ്റ്റോറിയായി കുറിച്ചു. സുന്ദരി ലൊക്കേഷനിലെ ചിത്രങ്ങളായിരുന്നു യുവ കൃഷ്ണ പങ്കുവെച്ചത്.
മൃദ്വ എന്നാണ് ഇവരുടെ യൂട്യൂബ് ചാനലിന്റെ പേര്. ഇരുവരും ഒന്നിച്ചാണ് വീഡിയോയില്‍ എത്താറുള്ളത്. എന്നാല്‍ കഴിഞ്ഞ കുറച്ച് നാളുകളായി അധികം വീഡിയോകള്‍ എത്താറില്ല. ചേട്ടന്‍ ഷൂട്ടിംഗ് തിരക്കിലാണെന്നും അതാണ് ഇപ്പോള്‍ പുതിയ വീഡിയോകളൊന്നും വരാത്തതെന്നുമായിരുന്നു മൃദുല നേരത്തെ വീഡിയോയില്‍ പറഞ്ഞിരുന്നു. കൂടാതെ ലൈവ് വീഡിയോയിലൂടെയായി ആരാധകരുമായി സംവദിക്കുന്നതിനിടയില്‍ വൈകാതെ തന്നെ ഞങ്ങളൊന്നിച്ച് വീഡിയോയുമായെത്തുമെന്നും താരം ഉറപ്പ് നല്‍കിയിരുന്നു.
അമ്മയാവാനുളള തയ്യാറെടുപ്പിലാണ് മൃദുല. അപ്രതീക്ഷിതമായിട്ടാണ് കുഞ്ഞ് അതിഥി ഇവരുടെ ജീവിതത്തിലേയ്ക്ക് വരുന്നത്.അമ്മയാവാന്‍ തയ്യാറെടുക്കുന്നത് കൊണ്ട് അഭിനയത്തിന് ചെറിയ ഇടവേള നല്‍കിയിരിക്കുകയാണ് മൃദുല. കുഞ്ഞ് ജനിച്ച് അഞ്ച്, ആറ് മാസങ്ങള്‍ക്ക് ശേഷമേ ഇനി അഭിനയത്തിലേയ്ക്ക് മടങ്ങി എത്തുകയുള്ളൂവെന്ന് നടി വ്യക്തമാക്കിയിട്ടുണ്ട്. തങ്ങളുടെ ജീവതത്തിലേയ്ക്ക് കുഞ്ഞ് അതിഥി എത്തുന്ന കാര്യം ഇന്‍സ്റ്റഗ്രാമിലൂടെയാണ് പ്രേക്ഷകരെ അറിയിച്ചത്. രണ്ടും പേരും ഒന്നിച്ച് നില്‍ക്കുന്ന ചിത്രം പങ്കുവെച്ച് കൊണ്ടാണ് സന്തോഷ വാര്‍ത്ത പങ്കുവെച്ചത്. പിന്നീട് ഗര്‍ഭകാലത്തെ വിശേഷം പങ്കുവെച്ച് കൊണ്ട് മൃദുലയും യുവയും എത്തിയിരുന്നു. മഴവില്‍മനോരമ സംപ്രേക്ഷണം ചെയ്യുന്ന തുമ്പപ്പൂവ് എന്ന സീരിയലില്‍ അഭിനയിക്കുമ്പോഴാണ് മൃദുല പ്രഗ്നന്റ് ആവുന്നത്. ഡോക്ടറുടെ നിര്‍ദ്ദേശത്തെ തുടര്‍ന്ന് സീരിയലില്‍ നിന്ന് ഇടവേള എടുത്തിരിക്കുകയാണ്.
ജീവിതത്തിലേയ്ക്ക് പുതിയ അതിഥി എത്താന്‍ പോകുന്നു എന്നത് ആദ്യം വിശ്വസിക്കാന്‍ കഴിഞ്ഞില്ലെന്നാണ് യുവ പറഞ്ഞത്. ഒട്ടും പ്രതീക്ഷിച്ചില്ലായിരുന്നു. കാരണം 'സാധാരണ ഓരോന്ന് പറഞ്ഞ് പറ്റിക്കാറുണ്ട്. സുന്ദരിയുടെ ലെക്കേഷനില്‍ നിന്ന് രണ്ട് സുഹൃത്തുക്കളോടൊപ്പം തിരികെ വരുമ്പോഴായിരുന്നു മൃദുല ഇക്കാര്യം വിളിച്ച് പറയുന്നത്.. താന്‍ പിന്നിലെ സീറ്റില്‍ കിടന്ന് ഉറങ്ങുമ്പോഴായിരുന്നു മൃദുലയുടെ ഫോണ്‍ വരുന്നത്. ഉറക്കത്തിലായിരുന്നു ഈ സംഭവം കേള്‍ക്കുന്നത്. ആദ്യം വിശ്വസിച്ചില്ല. ഒട്ടും പ്രതീക്ഷിക്കാതെ വന്ന അതിഥിയായിരുന്നു. അതുകൊണ്ട് തന്നെ ആദ്യം വിശ്വസിക്കാന്‍ പറ്റിയില്ല. പിന്നെ ഇവള്‍ കാര്യം പറഞ്ഞപ്പോള്‍ മനസ്സിലായി. പ്രതീക്ഷികാതെ നമുക്ക് ഒരു സമ്മാനം കിട്ടിയ ഫീല്‍ ആണെന്നും' അച്ഛനാവുന്ന സന്തോഷം പങ്കുവെച്ച് കൊണ്ട് പറഞ്ഞു.
0 Comments