ബോളിവുഡ് നിരയിലെ താരസുന്ദരികളില്‍ മാധുരി ദീക്ഷിതിനുള്ള സ്ഥാനം ഇന്നും മുന്നില്‍തന്നെയാണ്. ശക്തമായ കഥാപാത്രങ്ങള്‍കൊണ്ടും അഭിനയ മികവുകൊണ്ടും താരം ആരാധകര്‍ക്കിടയില്‍ വലിയ സ്ഥാനം സ്വന്തമാക്കി. എന്നാല്‍ 1988ല്‍ പുറത്തിറങ്ങിയ ദയാവന്‍ എന്ന ചിത്രം മാധുരിയുടെ കരിയറിലെ മായ്ക്കാനാവാത്ത ഏടായിരുന്നു.
മാധുരി തന്റെ കരിയറില്‍ ആദ്യമായി ഒരു ലിപ് ലോക്ക് രംഗത്തില്‍ അഭിനയിക്കുന്നത് ദയവാനിലായിരുന്ന.നടന്‍ വിനോദ് ഖന്നയ്‌ക്കൊപ്പമുള്ള ചുംബന രംഗം ആരാധകര്‍ക്കിടയില്‍ വലിയ കോളിളക്കം സൃഷ്ടിച്ചു. പലരുടെയും ഉള്ളിലെ വിഗ്രഹം ഉടഞ്ഞുവീണു എന്നുവേണം പറയാന്‍. ചുംബന രംഗത്തില്‍ പരസ്യ പ്രതിഷേധവുമായി ആരാധകര്‍ രംഗത്തെത്തി.
തന്റെ ലിപ് ലോക്ക് രംഗത്തെ കുറിച്ച് കുറ്റ ബോധം തോന്നിയിരുന്നുവെന്ന് മാധുരി തന്നെ പിന്നീട് വെളിപ്പെടുത്തിയിരുന്നു. തനിക്കത് ചെയ്യാന്‍ തോന്നുന്നില്ല എന്ന് പറഞ്ഞാല്‍ മതിയായിരുന്നു എന്നാണ് തോന്നുന്നത്.
പക്ഷെ അന്ന് ചെയ്യാന്‍ ഉളളിലൊരു ത്വരയുണ്ടായിരുന്നു. താനൊരു നടിയാണ്. സംവിധായകന്‍ ആ രംഗം പ്രത്യേകമായൊരു രീതിയിലായിരിക്കും പ്ലാന്‍ ചെയ്തിരിക്കുക. അതുകൊണ്ട് താനത് ചെയ്തില്ലെങ്കില്‍ കഥയെ അത് ബാധിക്കുമെന്നായിരുന്നു അന്ന് ചിന്തിച്ചത്.
മാത്രമല്ല താനൊരു സിനിമ കുടുംബത്തില്‍ നിന്നുമല്ല വന്നത്. അതുകൊണ്ട് തന്നെ ഇവിടുത്തെ രീതികള്‍ തനിക്ക് അറിയില്ലായിരുന്നു. ചുംബന രംഗങ്ങളോട് നോ പറയാന്‍ സാധിക്കുമായിരുന്നുവെന്ന് അറിയില്ലായിരുന്നു. അതുകൊണ്ട് ചെയ്തതാണ്.
പക്ഷെ പിന്നീട് സിനിമ കണ്ടപ്പോള്‍ എന്തിനാണ് അങ്ങനൊരു രംഗം താന്‍ ചെയ്തത് എന്ന് ചിന്തിച്ചു പോയി. ആ ചുംബനത്തിന് സിനിമയുമായി യാതൊരു ബന്ധവുമില്ലായിരുന്നു. അതോടെ താന്‍ തീരുമാനിച്ചു. ഇനി ചുംബന രംഗം ചെയ്യില്ലെന്ന്. പിന്നീടൊരിക്കലും ചുംബന രംഗത്തില്‍ അഭിനയിക്കുകയുണ്ടായിട്ടില്ല, മാധുരി പറഞ്ഞു.

0 Comments