ഈ ഫീല്‍ഡില്‍ പിടിച്ച് നില്‍ക്കാനാണോ ഇത്; മീര പങ്കുവെച്ച ഫോട്ടോയ്ക്ക് താഴെ വിമര്‍ശനം

 


ഒരിടവേളയ്ക്ക് ശേഷം നടി മീരാ ജാസ്മിന്‍ മലയാളത്തിലേക്ക് തിരിച്ചു വരികയാണ്. നടിയുടെ തിരിച്ചുവരവ് ആരാധകര്‍ ആഘോഷം ആക്കിയിരുന്നു. ഇതിനിടെ സോഷ്യല്‍ മീഡിയയില്‍ പുതിയ അക്കൗണ്ട് എടുത്തിരിക്കുകയാണ് മീരാജാസ്മിന്‍. ആദ്യം തന്നെ തന്റെ പുതിയ ചിത്രം മകളിലെ ഒരു വര്‍ക്കിംഗ് സ്റ്റില്‍ ഇന്‍സ്റ്റഗ്രാമിലൂടെ പങ്കുവെക്കുകയും ചെയ്തു മീര.

പിന്നാലെ തന്റെ പുതിയ ലുക്കിലുള്ള നിരവധി ഫോട്ടോ നടി പങ്കുവെച്ചു. ഓരോ ചിത്രം കാണുമ്പോഴും ഇത് പഴയെ മീര തന്നെയാണോ എന്ന് ചിന്തിച്ചുപോവും എന്നാണ് ഫോട്ടോ കണ്ട് പ്രേക്ഷകര്‍ പറയുന്നത്. നേരത്തെയും മോഡേണ്‍ വസ്ത്രം ധരിച്ചുള്ള ഫോട്ടോ പങ്കുവെച്ച് മീര എത്തിയിരുന്നുവെങ്കിലും , രണ്ടാം വരവില്‍ പങ്കുവെച്ച ചിത്രങ്ങള്‍ക്ക് താഴെ കൂടുതലും വിമര്‍ശന കമന്റാണ് വരുന്നത്.

രണ്ടാം വരവില്‍ മീര ജാസ്മിന്‍ സോഷ്യല്‍ മീഡിയയില്‍ പങ്കുവെക്കുന്ന ചിത്രങ്ങളൊക്കെ അല്‍പം ഗ്ലാമറസാണ്. ഇതിലുള്ള അസ്വാരസ്യം ചില മലയാളി ആരാധകര്‍ പരസ്പരവും കമന്റുകളിലുമൊക്കെയായി. അവസരങ്ങള്‍ കുറയുന്നതിനാലാണോ ഫീല്‍ഡില്‍ പിടിച്ച് നില്‍ക്കാനാണോ എന്നൊക്കെയാണ് വിമര്‍ശകരുടെ ചോദ്യങ്ങള്‍.

എന്നാല്‍ നേരത്തെ തമിഴ് ചിത്രങ്ങളിലെല്ലാം അഭിനയിക്കുന്ന സമയത്തും മീര ഇത്തരം വേഷം ധരിച്ചിട്ടുണ്ട്. മലയാളികള്‍ താരത്തെ കൂടുതലും കണ്ടത് നാടന്‍ വേഷങ്ങളിലാണ് . പെട്ടെന്നൊരു സുപ്രഭാതത്തില്‍ മീര ജാസ്മിന്‍ സോഷ്യല്‍ മീഡിയയില്‍ പ്രത്യക്ഷപ്പെടുകയും ഇത്തരം ഗ്ലാമറസ് ചിത്രങ്ങള്‍ പങ്കുവെച്ച് തുടങ്ങുകയും ചെയ്തതോടെയാണ് മലയാളി പ്രേക്ഷകരിലെ സദാചാരവാദി ഉണര്‍ന്നത്. മീര ജാസ്മിന്‍ പണ്ടും ഇത്തരത്തിലുള്ള വേഷങ്ങള്‍ ധരിക്കാറുണ്ടായിരുന്നുവെന്നതാണ് സത്യം.

Post a Comment

0 Comments