മുംബൈ: തലയില്‍ വലിയ ചുമടുമായി സൈക്കിളില്‍ ഇരുകൈകളും ഉപയോഗിക്കാതെ സൈക്കിളില്‍ അനായാസം സഞ്ചരിക്കുന്ന യുവാവിനെ അഭിനന്ദിച്ച് മഹീന്ദ്ര ഗ്രൂപ്പ് ചെയര്‍മാന്‍ ആനന്ദ് മഹീന്ദ്ര.
വിജനമായ ഗ്രാമീണ റോഡിലൂടെ സൈക്കിളില്‍ സഞ്ചരിക്കുകയാണ് യുവാവ്. എന്നാല്‍ ഇയാള്‍ രണ്ട് കൈകളുമായി തലയിലെ ചുമട് താങ്ങുകയും ചെയ്യുന്നു. ദൃശ്യത്തില്‍ ഒരിടത്തും ഇയാള്‍ സൈക്കിള്‍ ഹാന്‍ഡിലില്‍ പിടിക്കുന്നില്ലെന്നതാണ് യാത്രയെ ശ്രദ്ധേയമാക്കുന്നത്.
ഈ മനുഷ്യന്‍ ഒരു മനുഷ്യ സെഗ്വേയാണ്, ശരീരത്തില്‍ ഒരു സ്വാഭാവികമായി തുലനം നിലനിര്‍ത്താന്‍ കഴിയുന്ന ഉപകരണമുള്ള മനുഷ്യന്‍. പക്ഷേ എന്നെ വേദനിപ്പിക്കുന്ന ഒരു കാര്യമുണ്ട്, അദ്ദേഹത്തെപ്പോലെ കഴിവുള്ള ജിംനാസ്റ്റുകള്‍/കായിക താരങ്ങള്‍ എന്നിവരൊക്കെ നമ്മുടെ നാട്ടില്‍ ഉണ്ട്, എന്നാല്‍ അവര്‍ ശ്രദ്ധിക്കപ്പെടുകയോ പരിശീലനം നേടുകയോ ചെയ്യുന്നില്ല. എന്നുമാണ് ആനന്ദ് മഹീന്ദ്രയുടെ പ്രതികരണം.

0 Comments