സൂക്ഷിക്കുക..!! ആ സമയത്ത് ചെകുത്താന്‍ നിങ്ങളെ തേടിയെത്തും..!! മോഹന്‍ലാലിന്റെ എമ്പുരാന്‍ ലുക്ക് പുറത്തുവിട്ട് പൃഥ്വിരാജ്..!


 ഇതാണ് ആരാധകര്‍ കാത്തിരുന്ന നിമിഷം. ലൂസിഫറിന്റെ രണ്ടാം ഭാഗമായി എത്തുന്ന എമ്പുരാനില്‍ മോഹന്‍ലാലിന്റെ ലുക്ക് പുറത്ത് വിട്ടിരിക്കുകയാണ് പൃഥ്വിരാജ്. ഈ സിനിമയുടെ ഓരോ ചെറിയ വിശേഷങ്ങള്‍പോലും സോഷ്യല്‍ മീഡിയയില്‍ തരംഗം തീര്‍ക്കുന്നതിനിടെയാണ് ആരാധകരുടെ ആവേശത്തിനും ആകാംക്ഷയ്ക്കും ആക്കം കൂട്ടിക്കൊണ്ട് എമ്പുരാനിലെ മോഹന്‍ലാലിന്റെ ലുക്ക് പുറത്ത് വിട്ട് പൃഥ്വിരാജ് എത്തിയിരിക്കുന്നത്. 

എല്‍ 2 എന്നാണ് താരം മോഹന്‍ലാലിന്റെ ഫോട്ടോ പങ്കുവെച്ച് താരം ഹാഷ്ടാഗ് കൊടുത്തിരിക്കുന്നത്.ഈ ചിത്രം പങ്കുവെച്ചുകൊണ്ട് ഡാന്‍സല്‍ വാഷിംഗ്ടണ്ണിന്റെ വാക്കുകളാണ് പൃഥ്വിരാജ് കുറിച്ചിരിക്കുന്നത്… നിങ്ങള്‍ അത്യുന്നതങ്ങളിലായിരിക്കുന്ന നിമിഷങ്ങളില്‍ എപ്പോഴും സൂക്ഷിക്കുക, അപ്പോഴാണ് ചെകുത്താന്‍ നിങ്ങളെ തേടിയെത്തുന്നത്.. എന്നാണ് മോഹന്‍ലാലിന്റെ ഫോട്ടോയ്ക്ക് ചേര്‍ത്തുള്ള ക്യാപ്ഷന്‍. പോസ്റ്റ് പങ്കുവെച്ച് നിമിഷങ്ങള്‍ക്കുള്ളില്‍ തന്നെ സംഭവം വൈറലായി മാറുകയാണ്. മോഹന്‍ലാലിനെ നായകനാക്കി പൃഥ്വിരാജ് ഒരുക്കിയ ലൂസിഫര്‍ വന്‍ ഹിറ്റായിരുന്നു.

മഞ്ജു വാര്യര്‍, ബോളിവുഡ് താരം വിവേക് ഒബ്റോയി, ടൊവിനോ തോമസ്, സായ് കുമാര്‍, നൈല ഉഷ, ഇന്ദ്രജിത്ത്് തുടങ്ങിയ വന്‍ താരനിരയായിരുന്നു ലൂസിഫറിന്റെ ഭാഗമായുണ്ടായിരുന്നത്. ഒന്നാം ഭാഗത്തിലെ മിക്ക താരങ്ങളും എമ്പുരാനിലും ഉണ്ടാവും എന്നാണ് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്.

സിനിമയുടെ പ്രഖ്യാപന സമയത്ത് തന്നെ, സീക്വല്‍ ആണെന്നുകരുതി ലൂസിഫറില്‍ കണ്ടതിന്റെ തുടര്‍ച്ച മാത്രമല്ല ചിത്രത്തില്‍ ഉണ്ടാവുകയെന്നും പല കഥാപാത്രങ്ങളുടെയും മുന്‍കാലവും പറയുന്ന ചിത്രമായിരിക്കും വരികയെന്നും പൃഥ്വിരാജും മുരളി ഗോപിയും വ്യക്തമാക്കിയിരുന്നു.

Post a Comment

0 Comments