നെറുകയില്‍ സിന്ദൂരമണിഞ്ഞ് വിഘ്‌നേഷ് ശിവന്റെ കൈപിടിച്ച് നടി നയൻതാരയുടെ ക്ഷേത്രദര്‍ശനം ; ആരെയും അറിയിക്കാതെ ഇരുവരുടെയും രഹസ്യ വിവാഹം ?

 


തെന്നിന്ത്യൻ സിനിമാലോകത്തെ ഏറെ ആരാധകരുള്ള താര സുന്ദരിയാണ് നയൻതാര . മലയാളി എങ്കിലും സൗത്ത് ഇന്ത്യൻ സിനിമാ ലോകത്ത് ചുവടുറപ്പിച്ച് ലേഡി സൂപ്പർ സ്റ്റാർ പദവിയിലേക്ക് ഉയർന്ന താരമാണ് നയൻതാര. ഗോസിപ്പുകോളങ്ങളിൽ നയൻതാരയുടെ പേര് എപ്പോഴും ഉയർന്നു കേൾക്കാറുണ്ട് എങ്കിലും ഇപ്പോഴിതാ ആരാധകർക്ക് ഏറെ സന്തോഷം നൽകുന്ന ഒരു വാർത്തയാണ് പുറത്തുവന്നിരിക്കുന്നത്.

 താരത്തിന്റെ വിവാഹം കഴിഞ്ഞതായുളള റിപ്പോർട്ടുകളാണ് ഇപ്പോൾ പുറത്തുവരുന്നത്.തമിഴ് സംവിധായകനായ വിഘ്നേശ് ശിവനും ആയുള്ള താരത്തിന്റെ പ്രണയം പരസ്യമായ ഒരു രഹസ്യമാണ്. ഇരുവരും ഒന്നിച്ചു പൊതുചടങ്ങുകളിൽ പങ്കെടുക്കുകയും ക്ഷേത്രദർശനം നടത്തുകയും ചെയ്തിരുന്നത് പതിവായിരുന്നു.നെറ്റിയിൽ സിന്ദൂരമണിഞ്ഞ് ക്ഷേത്രദർശനം നടത്തുന്ന ഇരുവരുടെയും വീഡിയോ വൈറലായതോടെയാണ് പ്രേഷകരുടെ സംശയം വർദ്ധിച്ചത്.ചെന്നൈയിലെ കാളികാംബാൾ ക്ഷേത്രത്തിലാണ് ഇരുവരും ദർശനത്തിനെത്തിയത്. ഇതിനുമുമ്പും പലപ്പോഴും ഒന്നിച്ച് പല ക്ഷേത്രങ്ങളിലും ദർശനം നടത്തിയിട്ടുണ്ടെങ്കിലും നയൻതാരയെ നെറുകയിൽ സിന്ദൂരമണിഞ്ഞ് കാണുന്നത് ആദ്യമായിട്ടാണ്.വിവാഹ വാര്‍ത്തയെക്കുറിച്ച് ഔദ്യോഗിക സ്ഥിരീകരണം ഇതുവരെയും ലഭിച്ചിട്ടില്ല.

ജാതക പ്രകാരം വിവാഹം നടക്കാൻ ആണ് ഇരുവരും കൂടി ക്ഷേത്രങ്ങൾ മുഴുവൻ കയറിയിറങ്ങുന്നത് എന്ന ഗോസിപ്പ് ഇരുവര്‍ക്കുമെതിരെ ഉയര്‍ന്നിരുന്നു. എന്നാൽ ഗോസിപ്പുകൾക്ക് മറുപടി നൽകാതെ നയൻതാര ഇതിനു മറുപടി നൽകിയിരുന്നില്ല.തങ്ങളുടെ വിവാഹം ഉടൻ ഉണ്ടാകുമെന്ന് ഇരുവരും പറഞ്ഞിരുന്നെങ്കിലും കൃത്യമായ ഒരു ഡേറ്റ് പുറത്തു വിട്ടിരുന്നില്ല. ആരാധകർ ഏറെ ആകാംക്ഷയോടെയാണ് ഇരുവരുടെയും വിവാഹത്തിനായി കാത്തിരുന്നത്.

ഇന്‍സ്റ്റഗ്രാമില്‍ ആരാധകരുമായി സംവദിക്കവെ നയന്‍താരയുടെ ഏറ്റവും ഇഷ്ടപ്പെട്ട കഥാപാത്രം ഏതാണെന്ന ചോദ്യത്തോട് വിഘ്‌നേഷ് ശിവന്‍ പ്രതികരിക്കുകയുണ്ടായി. നാനും റൗഡി താന്‍ എന്ന ചിത്രത്തിലെ കാതംബരി എന്ന കഥാപാത്രത്തിന്റെ പേര് വിഘ്‌നേഷ് പറയും എന്നാണ് പലരും കരുതിയിരുന്നത്. കേള്‍വിയും, സംസാര ശേഷിയും ഇല്ലാത്ത കാതംബരി എന്ന കഥാപാത്രത്തിന് നയന്‍താരയ്ക്ക് ഏറെ പ്രശംസയും കിട്ടിയിരുന്നു.മാത്രമല്ല, വിഘ്‌നേഷ് ശിവന്‍ സംവിധാനം ചെയ്ത നാനും റൗഡി താന്‍ എന്ന ചിത്രത്തിന്റെ ലൊക്കേഷനില്‍ വച്ചാണ് ഇരുവരും പ്രണയത്തില്‍ ആയതും. എന്നാല്‍ നയന്‍താര ചെയ്തതില്‍ ഏറ്റവും ഇഷ്ടപ്പെട്ട കഥാപാത്രം ഏതാണെന്ന ചോദ്യത്തിന് ഉത്തരമായി ഇതൊന്നുമല്ല വിഘ്‌നേഷ് പറഞ്ഞത്. തനിയ്ക്ക് ഇഷ്ടം നയന്‍താരയെ തന്നെയാണ് എന്നായിരുന്നു യുവ സംവിധായകന്റെ പ്രതികരണം. നയന്‍താരയുടെ ആത്മവിശ്വാസമാണ് ഏറ്റവും ഇഷ്ടം, അതിലാണ് താന്‍ ആകൃഷ്ടയായത് എന്നും വിഘ്‌നേഷ് മറുപടി നല്‍കി.2011 ൽ പുറത്തിറങ്ങിയ ശ്രീരാമ രാജ്യം എന്ന ചിത്രത്തോടെ അഭിനയരംഗത്ത് നിന്ന് ബ്രേക്ക് എടുത്ത നയൻതാര തിരിച്ചു വന്നത് 2015 ൽ വിഗ്‌നേഷ് ഒരുക്കിയ ‘നാനും റൗഡി താൻ’ എന്ന ചിത്രത്തിലൂടെയായിരുന്നു.

പ്രണയം മടുത്താല്‍ വിവാഹത്തെക്കുറിച്ച് ആലോചിക്കാമെന്നായിരുന്നു വിഘ്‌നേഷ് ശിവന്‍ പറഞ്ഞത്.എന്നാൽ ജീവിതത്തിലെ വലിയ ആഗ്രഹങ്ങളിലൊന്ന് പൂര്‍ത്തിയായതിന് ശേഷം വിവാഹ ജീവിതത്തിലേക്ക് പ്രവേശിക്കാനുള്ള തീരുമാനത്തിലായിരുന്നു നയന്‍താര.മികച്ച നടിക്കുള്ള ദേശീയ പുരസ്കാരം സ്വന്തമാക്കിയതിന് ശേഷമായിരിക്കും ഇവരുടെ വിവാഹമെന്നുള്ള വിവരങ്ങളാണ് നടി ആദ്യകാലത്ത് പുറത്തുവിട്ടിരുന്നത്. പലപ്പോഴും നയന്‍സിനെക്കുറിച്ച് വാചാലനായി വിഘ്‌നേഷ് എത്താറുണ്ട്.

Post a Comment

0 Comments