യുഎഫ്ഒയില്‍ എത്തുന്ന അന്യഗ്രഹജീവികള്‍ മനുഷ്യരുമായി ശാരീരിക ബന്ധത്തില്‍ ഏര്‍പ്പെടുന്നുവെന്ന് പഠനം. ഇതില്‍ ഒരു സ്ത്രീ ഗര്‍ഭിണി ആയെന്നും ദി സണ്‍ റിപ്പോര്‍ട്ട് ചെയ്തു. ഡിഫന്‍സ് ഇന്‍റിലിജന്‍സ് ഏജന്‍സിയില്‍ നിന്നുള്ള പെന്‍റഗണ്‍ രേഖകളിലാണ് ഇത്തരമൊരു അവകാശവാദം ഉയര്‍ന്നത്.
വിവരാവകാശ അഭ്യർത്ഥനയുടെ ഭാഗമായാണ് റിപ്പോര്‍ട്ട് ലഭിച്ചത്. പ്രത്യക്ഷമായ തട്ടിക്കൊണ്ടുപോകൽ ഗർഭധാരണം ശാരീരിക ബന്ധങ്ങൾ എന്നീ വിചിത്രമായ സംഭവങ്ങൾ റിപ്പോർട്ടിലുണ്ട്. അന്യഗ്രഹ ജീവികളും മനുഷ്യരും തമ്മിൽ അഞ്ച് തവണ ശാരീരിക ബന്ധങ്ങൾ ഉണ്ടായെന്ന് പഠനം പറയുന്നു.
യുഎഫ്ഒ ദൃശ്യങ്ങൾക്ക് സാക്ഷ്യം വഹിച്ചവർക്ക് പരിക്കേൽക്കുകയോ റേഡിയേഷൻ പൊള്ളൽ മസ്തിഷ്ക പ്രശ്നങ്ങൾ ഞരമ്പുകൾക്ക് കേടുപാടുകൾ സംഭവിക്കുകയോ ചെയ്യും. ഡിഐഎയ്ക്ക് വേണ്ടി തയ്യാറാക്കിയ റിപ്പോർട്ടിൽ ഇത്തരം വസ്തുക്കൾ യുണൈറ്റഡ് സ്റ്റേറ്റ്സിന്‍റെ താൽപ്പര്യങ്ങൾക്ക് ഭീഷണിയാണ്. അനോമലസ് വാഹനങ്ങൾ പ്രത്യേകിച്ച് വായുവിലൂടെയുള്ളതും അടുത്തടുത്തുള്ളതുമായ സമ്പർക്കം മൂലം മനുഷ്യർക്ക് പരിക്കേറ്റതായി കണ്ടെത്തി. റേഡിയേഷനിൽ നിന്നുള്ള ചൂടും പൊള്ളലും, തലച്ചോറിനുണ്ടാകുന്ന ക്ഷതം, ഞരമ്പുകളെ ബാധിക്കാനുള്ള കഴിവ് എന്നിവ സാധ്യമായ പരിക്കുകളായി പട്ടികയിലുണ്ട്. അതേസമയം, പെന്റഗണിന്റെ രഹസ്യ ഡിഐഎ ഡോക്യുമെന്റുകളുടെ ഭാഗമായ റിപ്പോർട്ടിൽ, അനോമലസ് ബിഹേവിയർ, പ്രേതങ്ങൾ, ആത്മാക്കൾ, കുട്ടിച്ചാത്തന്മാർ, മറ്റ് ഐതിഹാസിക വസ്തുതകൾ എന്നിങ്ങനെ തരംതിരിച്ചുള്ള റിപ്പോര്‍ട്ടുകളുണ്ടെന്നും പഠനം വ്യക്തമാക്കി.
മനുഷ്യരും അന്യഗ്രഹജീവികളും തമ്മിലുള്ള ബന്ധം പെന്‍റഗണ്‍ രേഖകളില്‍ അക്കമിട്ട് നിരത്തുന്നു. സംഭവത്തിന്‍റെ പഠനറിപ്പോര്‍ട്ടും പുറത്തു വിട്ടിരിക്കുകയാണ് ഡിഫന്‍സ് ഇന്‍റിലിജന്‍സ് ഏജന്‍സി.

0 Comments