ഭ്രമണം എന്ന സൂപ്പർ ഹിറ്റ് സീരിയലിലെ നിതകുട്ടിയെ ഓർമയില്ലേ ? സീരിയൽ ലോകത്തുനിന്നും വിട്ടുനിൽക്കുന്ന താരം ഇപ്പോൾ എവിടെയാണെന്നറിയാമോ ?

 


നന്ദന ആനന്ദ് എന്ന പേരിനെക്കാൾ മലയാളികൾക്ക് പരിചയം നിത എന്നായിരിക്കും.’ഭ്രമണത്തിലെ ബാങ്ക് ഉദ്യോഗസ്ഥന്റെ മകളായി മികച്ച അഭിനയമായിരുന്നു താരം കാഴ്ചവെച്ചത്.ചെമ്പട്ട്’, ‘ഭ്രമണം’ എന്നീ പരമ്പരകളിലൂടെ മിനി സ്ക്രീൻ പ്രേക്ഷകരുടെ പ്രിയതാരമായ നടിയാണ് നന്ദന ആനന്ദ് എന്ന കൊച്ചുമിടുക്കി. 

പക്ഷേ ‘ഭ്രമണ’ത്തിന് ശേഷം മിനി സ്ക്രീനിൽ നന്ദനയെ പിന്നീട് ആരും കണ്ടില്ല. ഇത്രയും ഹിറ്റായ ഒരു പരമ്പര കഴിഞ്ഞ് മറ്റ് പരമ്പരകളിലൊന്നും നന്ദനയെ കാണാതായപ്പോള്‍ പ്രേക്ഷകർ പലരും തങ്ങളുടെ സ്വന്തം നീതമോൾ സീരിയൽ ലോകം വിട്ടെന്ന് കരുതി. ഇപ്പോഴിതാ കുറച്ചു നാളുകൾക്കു ശേഷം നീത വീണ്ടുമെത്തി.ഒരു വ്യത്യാസം മാത്രം ഇക്കുറി മിനി സ്ക്രീനിലല്ല ബിഗ് സ്ക്രീനിലാണ്. ‘മാരത്തോൺ’ എന്ന സിനിമയിലൂടെ നായികയായിട്ടായിരുന്നു താരം എത്തിയത് . സീരിയൽ ലോകത്തുനിന്നും സിനിമാലോകത്തേക്ക് ചുവട് മാറ്റുകയായിരുന്നു.

ഞാനും കുടുംബവും ഡൽഹിയിൽ സെറ്റിൽഡാണ്. അച്ഛനും അമ്മയും സഹോദരിയുമാണ് എന്റെ വീട്ടിലുള്ളത്. ഞാനൊരു ക്ലാസിക്കൽ ഡാൻസര്‍ കൂടെയാണ്. ഏഴ് വര്‍ഷമായി പഠിക്കുന്നു. അഖിലേന്ത്യ സ്കോളര്‍ഷിപ്പ് ലഭിച്ചിട്ടുണ്ട്. പത്താം ക്ലാസിൽ പഠിക്കുമ്പോഴാണ് സീരിയലിലേക്ക് ഓഡിഷൻ വഴി എത്തിയത്. ഭ്രമണത്തിലെ പ്രകടനത്തിന് പുരസ്കാരവും ലഭിച്ചിരുന്നു. ഭ്രമണം കഴിഞ്ഞപ്പോള്‍ ഹയര്‍സെക്കൻഡറി ബോര്‍ഡ് എക്സാം ആയിരുന്നു. അപ്പോള്‍ ഒരു ബ്രേക്ക് എടുത്തു. പിന്നെ സീരിയൽ വിട്ട് സിനിമയിൽ വരാൻ ആഗ്രഹിച്ചു. ഇപ്പോള്‍ ഞാൻ പട്ടാമ്പിയിൽ ബിരുദ വിദ്യാർഥിയാണ്” നന്ദന പറയുന്നു. രണ്ട് മലയാളം സീരിയലുകളാണ് നന്ദന ചെയ്തിട്ടുള്ളത്. ഏഷ്യാനെറ്റിലെ ചെമ്പട്ടും മഴവിൽ മനോരമയിലെ ഭ്രമണവും. ഇത് കഴിഞ്ഞ് ഒന്നര വര്‍ഷം താരം ഒരു ബ്രേക്കെടുത്തു എടുത്തു. സിനിമയിൽ എൻട്രിക്ക് വേണ്ടിയായിരുന്നു അത്. ഒരുപടി മുകളിലേക്കാണല്ലോ എല്ലാവരും ആഗ്രഹിക്കുന്നത്. അതുപോലെ താനും സീരിയൽ എങ്ങനെയെങ്കിലും അഭിനയിക്കണമെന്ന് ഭ്രാന്തമായി ആഗ്രഹിച്ചു.

അതിനുശേഷമാണ് നന്ദന ഒരു കാസ്റ്റിങ് കോൾ കണ്ട് ഓഡിഷനുപോയതും അങ്ങനെ മാരത്തോൺ സിനിമയിലേക്ക് തിരഞ്ഞെടുക്കപ്പെടുന്നതും. സിനിമയുടെ ഓഡിഷൻ പാലക്കാട് മനയിലായിരുന്നു. ഒരു സീൻ അഭിനയിക്കാൻ തന്നു. കാമുകനെ നോക്കി കണ്ണുകൾ കൊണ്ട് എക്സ്പ്രഷൻ ഇടുന്നൊരു സീനായിരുന്നു. അതിനുശേഷമാണ് താരത്തെ അതിലേക്ക് തിരഞ്ഞെടുത്തത്. ഡൽഹിയിൽ പഠിച്ച് വളര്‍ന്നതിനാൽ നന്ദനക്ക്‌ മലയാളം ചെറുതായി ബുദ്ധിമുട്ടാണ്. നല്ല കാരക്ടറായിരുന്നു ഭ്രമണത്തിലെ നീത. ഒരു നല്ല കുട്ടിയായും ആൽക്കഹോളികായും ലവറായും ഒക്കെ പല പല ലെയേഴ്സ് ഉള്ള കഥാപാത്രമായിരുന്നു.

പരമ്പരയുടെ തുടക്കത്തിലെ നെഗറ്റീവ് ഇമേജിൽ നിന്ന് ഒടുവിൽ നല്ല കുട്ടി ഇമേജിലേക്ക് വന്നപ്പോഴാണ് പ്രേക്ഷകര്‍ പലരും സത്യത്തിൽ നന്ദനയുടെ കഥാപാത്രം ഇഷ്ടപ്പെട്ടു തുടങ്ങിയത്. ഒരു സീരിയലിൽ ഇത്രയധികം ലെയേഴ്സുള്ള ക്യാരക്ടര്‍ ലഭിച്ചത് വലിയ ഭാഗ്യമായി താരം കാണുന്നു. നല്ല രീതിയിൽ ഒരു എക്സപോഷറാണ് ആ സീരിയലിലൂടെ മലയാളികളുടെ പ്രിയപ്പെട്ട നടി നന്ദനയ്ക്ക് ലഭിച്ചത്.സീരിയൽ വിട്ടതിൽ കുറ്റബോധം ഉണ്ടോ എന്നാണ് കൂടുതൽ ആളുകളും സോഷ്യൽ മീഡിയയിലൂടെ നന്ദനയുടെ ചോദിക്കാറുള്ളത്. എന്നാൽ നന്ദനയുടെ മറുപടി മറ്റൊന്നാണ്.”സീരിയൽ വിട്ടതിന് കുറ്റബോധം ഒന്നും ഇല്ല. അമ്മയും അച്ഛനും ഇടയ്ക്കൊക്കെ പറയും, മലയാളം അല്ലെങ്കിൽ തമിഴ് എങ്കിലും ചെയ്യെന്ന്. അച്ഛൻ എനിക്കുവേണ്ടി ജോലി കളഞ്ഞയളാണ്. എന്‍റെ കരിയറിന് വേണ്ടി അദ്ദേഹം അത്രയും ത്യാഗം ചെയ്തു. അതിനാൽ നല്ലൊരു കരിയറിലെത്തി എനിക്കത് തിരിച്ച് കൊടുക്കണമെന്നുണ്ട്.

Post a Comment

0 Comments