ഒരുകാലത്ത് തെന്നിന്ത്യയെ മുഴുവൻ തരംഗം സൃഷ്ട്ടിച്ച താരമായിരുന്നു നടി ഷക്കീല. ഇരുന്നൂറിൽ അധികം ചിത്രങ്ങൾ ആണ് ഷക്കീലയുടേതായി ഇതുവരെ പുറത്തിറങ്ങിയത്. സൂപ്പർസ്റ്റാർ ചിത്രങ്ങൾ വരെ ഒരുകാലത്ത് ഷക്കീല ചിത്രങ്ങളുമായി പിടിച്ചുനിൽക്കാൻ സത്യത്തിൽ നന്നേ ബുദ്ധിമുട്ടിയിരുന്നു.
എന്നാൽ ഒരു ഓളം തീർത്ത് പിന്നീട് താരം സിനിമ ജീവിതത്തിനു വിടപറയുകയും ചെയ്തു. വർഷങ്ങൾ ആയി ഷക്കീല ഇപ്പോൾ സിനിമ മേഖലയിൽ നിന്ന് വിട്ട് നിൽക്കുകയാണ്.കാരണമെന്തെന്നാല്‍ ഒരു കാലത്ത് ഷക്കീല എന്ന സ്ത്രീ ഒരു സോഫ്റ്റ് പോണ്‍ നായിക ആയിരുന്നു. പൊതുസമൂഹത്തിന്റെ ഭാഷയില്‍ പറഞ്ഞാല്‍ സമൂഹത്തിലെ ഏറ്റവും വെറുക്കപ്പെട്ടവള്‍, അല്ലങ്കിൽ വഴിപിഴച്ചവള്‍.. അങ്ങനെ വിശേഷണങ്ങള്‍ ഏറെ ഉണ്ടായിരുന്നു.2001ല്‍ റിലീസ് ആയ ഷക്കീല ചിത്രങ്ങള്‍ 27 എണ്ണമായിരുന്നു. 2002ല്‍ 28. ആയി.രണ്ട് വര്‍ഷം കൊണ്ട് 55 സിനിമകള്‍. അതില്‍ പൂർണ്ണമായും 48 എണ്ണം മലയാളം. ഇത്രയും തിരക്കുള്ള വേറെ ഒരു നടിയും മലയാളത്തില്‍ ഉണ്ടായിട്ടില്ല എന്ന് പറയാം.
പോണ്‍, ബി ഗ്രേഡ് സിനിമകളിലെ നായികയ്ക്ക് വല്ലപ്പോഴും കിട്ടുന്ന റോളുകള്‍ പോലും മാദക സ്ത്രീയുടേതായിരുന്നു.വളരെ സംഭവ ബഹുലമായ ജീവിതമായിരുന്നു സത്യത്തിൽ ഷക്കീലയുടേത്. ശരീരം വിറ്റ് തുടങ്ങിയ ജീവിതത്തിനെ പറ്റി ഒരു ഓൺലൈൻ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ മനസ് തുറന്നിരുന്നു ഷക്കീല. 1973 നവംബര്‍ 19 ന് ആന്ധ്രാപ്രദേശിലെ ഗ്രാമമായ നെല്ലൂരിലാണ് ഷക്കീല ജനിച്ചത്. തിരിച്ചറിവില്ലാത്ത കാലം മുതല്‍ താന്‍ ലൈംഗികമായി ചൂഷണം ചെയ്യപ്പെട്ടതിരുന്നതായി ഷക്കീല അന്ന് തുറന്നു പറയുന്നു. ഷക്കീലയെന്ന പാവപ്പെട്ട നാടന്‍ പെണ്‍കുട്ടിയുടെ തകര്‍ച്ചയ്ക്ക് ആദ്യ കാരണം പതിനഞ്ചാം വയസില്‍ ശരീരം വില്‍ക്കാന്‍ പ്രേരിപ്പിച്ച അവരുടെ അമ്മയായിരുന്നു.വീട്ടുകാര്‍ക്ക് താന്‍ പണം കായ്ക്കുന്ന മരം അല്ലെങ്കില്‍ എപ്പോള്‍ കുത്തിയാലും പണം ലഭിക്കുന്ന ഒരു മെഷീന്‍ മാത്രമായിരുന്നുവെന്ന് ഷക്കീല വേദനയോടുകൂടി തന്നെ പറയുന്നു. ‘ആരും എന്നെ ഒരു മനുഷ്യജീവിയായി പോലും പരിഗണിച്ചിരുന്നില്ല.
കന്നട ബിഗ്ഗ് ബോസ്സ് മത്സരാര്‍ത്ഥിയായിരുന്നു ഷക്കീല. ഇപ്പോള്‍ ‘കുക്ക് വിത്ത് കോമാളി’ എന്ന ടെലിവിഷന്‍ ഷോയിലൂടെയാണ് ഷക്കീല ശെരിക്കും തന്റെ ഇമേജ് മാറ്റിയെടുത്തിരിയ്ക്കുന്നത്. സിനിമയില്‍ കണ്ട ഷക്കീലയില്‍ നിന്നും നേരെ വിപരീതമാണ് യഥാര്‍ത്ഥ ജീവിതത്തില്‍ എന്ന് പ്രേക്ഷകര്‍ക്ക് ബോധ്യമായതും ഒരുപക്ഷേ ഈ ഷോയിലൂടെയാണ് എന്ന് പറയാം.ജീവിതത്തില്‍ തനിക്ക് ഒരുപാട് ബഹുമാനം ലഭിച്ചത് ഈ ഷോയിലൂടെയാണെന്ന് ഷക്കീല തന്നെ പറയുന്നു. ‘ആദ്യം തന്നെ എല്ലാവര്‍ക്കും വലിയൊരു നന്ദി പറയാന്‍ ആഗ്രഹിയ്ക്കുന്നു. ‘കുക്ക് വിത്ത് കോമാളി’ എന്ന ഷോയില്‍ എനിക്ക് നിങ്ങള്‍ നല്‍കിയ പിന്തുണയാണ്, എന്നെ രണ്ടാം സ്ഥാനത്തിന് അര്‍ഹയാക്കിയത്. നിങ്ങളില്‍ നിന്ന് ലഭിച്ച സ്‌നേഹവും ബഹുമാനവും എന്നെ തീര്‍ച്ചയായും സന്തോഷപ്പെടുത്തുന്നു.”
ഒരുപാട് പേര്‍ എന്നെ ഷോയില്‍ അമ്മ എന്ന് വിളിച്ചതും വളരെ അധികം സന്തോഷം നല്‍കിയ കാര്യമാണ്. ഒരു കുഞ്ഞിന് പോലും ജന്മം നല്‍കാതെ തന്നെ ഞാന്‍ പലരുടെയും അമ്മയാണ് എന്നതാണ് അതില്‍ ശരിക്കും സന്തോഷം നല്‍കുന്ന കാര്യം” ഷക്കീല തന്റെ സോഷ്യല്‍ മീഡിയയില്‍ കുറിച്ചു. മാതൃദിനത്തില്‍ തന്റെ മക്കള്‍ക്കൊപ്പം ഷക്കീല നടത്തിയ ഫോട്ടോഷൂട്ടും സോഷ്യല്‍ മീഡിയയില്‍ അടുത്ത സമയത്ത് വൈറലായിരുന്നു. സത്യത്തിൽ ഇന്ന് മലയാളികളുടെ പ്രിയ നടിയാണ് ഷക്കീല. താരത്തിന്റെ മകളും സുഹൃത്തുക്കളും സഞ്ചരിച്ച കാര്‍ അപകടത്തില്‍ പെട്ടു എന്ന വാർത്തയാണ് ഇപ്പോൾ പുറത്തു വരുന്നത്.
നടി ഷക്കീലയുടെ ദത്ത് പുത്രിയാണ് ട്രാന്‍സ്‌ജെന്‍ഡറായ മില്ല. മോഡലും ഫാഷന്‍ ഡിസൈനറും വ്‌ളോഗറുമായ മില്ല ബേബിഗലും നടിമാരായ ദിവ്യ ഗണേഷും, മീനയും സഞ്ചരിച്ച കാറില്‍ നിയന്ത്രണം വിട്ട ലോറി വന്ന് ഇടിക്കുകയായിരുന്നു. ഷൂട്ടിങ്ങിനായി പോകവെ കുമളില്‍ വെച്ചായിരുന്നു ഇവർക്ക് അപകടം സംഭവിച്ചത്. തലനാരിഴയ്ക്ക് ആണ് അപകടത്തില്‍ നിന്നും രക്ഷപ്പെട്ടതെന്നു മില്ല തുറന്നു പറയുന്നു. അപകടത്തിന് ശേഷം സോഷ്യല്‍ മീഡിയയിലൂടെ പ്രതികരിക്കുകയായിരുന്നു മില്ല. ‘എനിക്ക് മുതുകില്‍ ചെറുതായി രക്തം കട്ട പിടിച്ചിട്ടുണ്ട്. അതിന് ചികിത്സ നേടിയിരുന്നു. വേറെ കുഴപ്പം ഒന്നും ഇല്ല. കാര്‍ അപകടത്തില്‍ നിന്ന് തീര്‍ത്തും അത്ഭുതകരമായിട്ടാണ് ഞാനും കൂട്ടുകാരും രക്ഷപ്പെട്ടത് – മില്ല പറഞ്ഞു.


0 Comments