എൻ്റെ ഒരു സിനിമയും മകൾ കണ്ടിട്ടില്ല, കാണിക്കാറില്ല, അതിനൊരു കാരണവുമുണ്ട് - പൃഥ്വിരാജ് പറയുന്നത് കേട്ടോ? മകൾ ഇപ്പോൾ തന്നോട് സംവിധാനം ചെയ്യാൻ പറയുന്നത് അത്തരത്തിലുള്ള ഒരു ചിത്രമാണ് എന്നും താരം

 


മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിലൊരാളാണ് പൃഥ്വിരാജ്. രഞ്ജിത്ത് മലയാളത്തിനു പരിചയപ്പെടുത്തിയ താരങ്ങളിൽ ഒരാൾ കൂടിയാണ് പൃഥ്വിരാജ്. നന്ദനം എന്ന സിനിമയിൽ ആണ് താരം ആദ്യമായി പ്രത്യക്ഷപ്പെടുന്നത്. വെറും പതിനെട്ടു വയസ്സുള്ളപ്പോഴായിരുന്നു താരം ഈ സിനിമയുടെ ഭാഗമാകുന്നത്. 

നവ്യ നായർ ആയിരുന്നു ഈ ചിത്രത്തിലെ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിച്ചത്.ഇപ്പോൾ അടുത്തിടെ താരം നൽകിയ ഒരു അഭിമുഖത്തിൽ പറയുന്ന വാക്കുകളാണ് ശ്രദ്ധിക്കപ്പെടുന്നത്. താൻ അഭിനയിച്ച സിനിമകളൊന്നും തന്നെ മകൾ കണ്ടിട്ടില്ല എന്നാണ് പൃഥ്വിരാജ് വെളിപ്പെടുത്തുന്നത്. തൻ്റെ സിനിമകൾ എന്നുമാത്രമല്ല പൊതുവേ സിനിമകളൊന്നും മകളെ കാണിക്കാറില്ല എന്നും പൃഥ്വിരാജ് പറയുന്നു. അതിനൊരു കാരണമുണ്ട് എന്നും അത് എന്താണെന്ന് കൃത്യമായി വ്യക്തമാക്കുകയും ആണ് പൃഥ്വിരാജ് ഇപ്പോൾ ചെയ്യുന്നത്.

“എൻറെ സിനിമകൾ മകൾ ഒന്നു പോലും കണ്ടിട്ടില്ല. എൻറെ സിനിമകൾ എന്ന് മാത്രമല്ല മിക്ക സിനിമകളും മകളെ കാണിച്ചിട്ടില്ല. പൊതുവേ അവളുടെ സ്ക്രീൻ ടൈം വളരെ കുറവാണ്. ഇപ്പോൾ കഴിഞ്ഞ രണ്ടു വർഷമായി ക്ലാസ് എല്ലാം ഓൺലൈൻ ആയതുകൊണ്ട് മാത്രമാണ് കൂടുതൽ സമയം സ്ക്രീനിനു മുന്നിൽ ഇരിക്കേണ്ടി വന്നത്. കൂടുതലും പുസ്തകങ്ങളെല്ലാം വായിക്കാൻ ആണ് അവൾക്ക് താൽപര്യം. സിനിമകൾ സ്വയം കണ്ട് മനസ്സിലാക്കേണ്ട ഒന്നാണ്. അതിനുള്ള പക്വത എത്തുമ്പോൾ അവൾ കണ്ടു തുടങ്ങട്ടെ. ഉദാഹരണത്തിന് ജനഗണമന പോലെ ഒരു ചിത്രം അവൾക്ക് കണ്ടാൽ മനസ്സിലാവില്ല. അല്ലെങ്കിൽ പിന്നെ നമ്മൾ കൂടെ ഇരുന്ന് ഓരോ കാര്യങ്ങളും പറഞ്ഞു കൊടുക്കണം. അതിൻറെ ആവശ്യമില്ല, അവളത് കാണുവാനുള്ള പക്വത സ്വയം എത്തട്ടെ” – ഇതായിരുന്നു പൃഥ്വിരാജ് അഭിമുഖത്തിൽ പറഞ്ഞത്.

ഇരുവരും അടുത്തിടെ ഒരുമിച്ചിരുന്നു കണ്ട ചിത്രം ഐസ് ഏജ് ആണ് എന്നും താരം വെളിപ്പെടുത്തി. അതേസമയം കുട്ടികൾക്ക് കാണാവുന്ന സിനിമകൾ മലയാളത്തിൽ അധികം ഇറങ്ങുന്നില്ല എന്നും അതുകൊണ്ടാണ് ഒരുമിച്ചിരുന്ന് സിനിമകൾ കാണാത്ത എന്നുമാണ് മകളോട് പൃഥ്വിരാജ് പറഞ്ഞത്. അപ്പോൾ മകൾ തിരിച്ച് ഒരു ഡിമാൻഡ് വെച്ചത് എന്താണ് എന്ന് അറിയുമോ? അങ്ങനെയാണെങ്കിൽ കുട്ടികൾക്ക് കാണാവുന്ന സിനിമകൾ ചെയ്യൂ എന്ന്. ഇപ്പോൾ അതിനെക്കുറിച്ച് കാര്യമായി ചിന്തിക്കുകയാണ് പൃഥ്വിരാജ്. കുട്ടികളുടെ ഒരു സിനിമ സംവിധാനം ചെയ്യണമെന്ന് അത് ഇപ്പോൾ തന്നെ ഒരു ഐഡിയകളിൽ ഉണ്ട് എന്നാണ് പൃഥ്വിരാജ് പറയുന്നത്.

Post a Comment

0 Comments