മലയാളി പ്രേക്ഷകരുടെ പ്രിയപ്പെട്ട താരമാണ് ശ്രുതി രാമചന്ദ്രന്‍. വളരെ ചുരുങ്ങിയ സിനിമകളിലൂടെയാണ് നടി മലയാളി പ്രേക്ഷകരുടെ പ്രിയങ്കരിയായി മാറിയത്. 2016ല്‍ പുറത്ത് വന്ന പ്രേതം എന്ന ചിത്രത്തിലൂടെയാണ് ശ്രദ്ധിക്കപ്പെടുന്നതെങ്കിലും 2014 ല്‍ ആണ് സിനിമയില്‍ എത്തുന്നത്.
പ്രേതത്തിലെ ക്ലാര എന്ന കഥാപാത്രം നടിയുടെ കരിയര്‍ തന്നെ മാറ്റി മറിക്കുകയായിരുന്നു. പ്രേതത്തിന് ശേഷം മികച്ച ചിത്രങ്ങള്‍ നടിയെ നേടി എത്തുകയായിരുന്നു.ജോജു നായകനായ മധുരമാണ് ഏറ്റവും ഒടുവില്‍ പുറത്ത് വന്ന ശ്രുതിയുടെ ചിത്രം.ചിത്ര എന്ന കഥാപാത്രത്തിന് മികച്ച അഭിപ്രായമായിരുന്നു ലഭിച്ചത്. കാണക്കാണെ ആയിരുന്നു നടിയുടെ മറ്റൊരു സിനിമ. ഇപ്പോഴിത സോഷ്യല്‍ മീഡിയയില്‍ വൈറല്‍ ആവുന്നത് താരത്തിന്റെ പ്രണയകഥയാണ്. 9 വര്‍ഷത്തെ നീണ്ട നാളത്തെ പ്രണയത്തിന് ശേഷമാണ് ശ്രുതിയും ഫ്രാന്‍സിസും വിവാഹിതരാവുന്നത്.
നടിയുടെ വാക്കുകള്‍ ഇങ്ങനെ...' ചെന്നൈയില്‍ വെച്ചായിരുന്നു ഫ്രാന്‍സിസിനെ ആദ്യമായി കാണുന്നത്. ആര്‍കിടെക്ചര്‍ കോച്ചിംഗിന് പോയ സമയത്തായിരുന്നു കണ്ടത്. അവിടെ വെച്ച് ഇഷ്ടമാണെന്ന് പറഞ്ഞിരുന്നു. 2 മാസം കൊണ്ടായിരുന്നു ഇഷ്ടം അറിയിച്ചത്. നല്ല ക്രിയേറ്റീവാണ് ആള്‍. ഓര്‍ക്കുട്ടിന്റെ സമയമായിരുന്നു അത്. 6 മാസം കഴിഞ്ഞപ്പോഴാണ് ഞാന്‍ തിരിച്ച് പ്രണയം പറഞ്ഞത്. 9 വര്‍ഷത്തെ പ്രണയത്തിന് ശേഷമായാണ് ഞങ്ങള്‍ വിവാഹിതരായത്.
വീട്ടുകാരുടെ സമ്മതത്തോടെയായിരുന്നു വിവാഹം നടക്കുന്നത്. പ്രണയം അറിഞ്ഞപ്പോള്‍ വീട്ടിലൊന്നും പ്രശ്നമുണ്ടായിരുന്നില്ല. അച്ഛനോടും അമ്മയോടും പറയുമ്പോള്‍ പേടിയായിരുന്നു. അവര്‍ കേട്ടപ്പോള്‍ തന്നെ ഓക്കെ പറയുകയായിരുന്നു. അവന്‍ നല്ല ആളാണ്, നിന്റെ തീരുമാനമാണെന്നായിരുന്നു അവര്‍ പറഞ്ഞത്. കല്യാണം കൊച്ചിയില്‍ വെച്ചായിരുന്നു. രാവിലെ ഹിന്ദു കല്യാണമായിരുന്നുവെന്നും ശ്രുതി പറഞ്ഞിരുന്നു.

0 Comments