പരിചയപ്പെട്ടത് സോഷ്യല്‍ മീഡിയയിലൂടെ,സൗഹൃദം വിവാഹത്തില്‍ എത്തിയതിനെ കുറിച്ച് അരവിന്ദും ശരണ്യയും

 


ബാലതാരമായി സിനിമയില്‍ എത്തിയ പിന്നീട് തെന്നിന്ത്യന്‍ പ്രേക്ഷകരുടെ പ്രിയങ്കരിയായി മാറിയ താരമാണ് ശരണ്യ. ഫാസില്‍ സംവിധാനം ചെയ്ത അനിയത്തി പ്രാവ് എന്ന ചിത്രത്തിലൂടെയാണ് നടി സിനിമയില്‍ എത്തുന്നത്. പിന്നീട് മുതിര്‍ന്ന ശേഷം തെന്നിന്ത്യന്‍ പ്രേക്ഷകരുടെ പ്രിയങ്കരിയായി മാറുകയായിരുന്നു. 

നയന്‍താരയും ധനുഷും പ്രധാന വേഷത്തില്‍ എത്തിയ യാരടീ നീ മോഹിനി എനെ ചിത്രത്തിലൂടെയാണ് തമിഴില്‍ ശരണ്യ തന്റേതായ സ്ഥാനം പിടിക്കുന്നത്. വെണ്ണിലാകബഡി കൂട്ടത്തിലൂടെ പിന്നീട് നായികയായി അരങ്ങേറ്റം കുറിച്ചു. ഇത് വന്‍ വിജയമായിരുന്നു.

ശരണ്യയെ പോലെ തന്നെ ഭര്‍ത്താവ് ഡോക്ടര്‍ അരവിന്ദും പ്രേക്ഷകകരുടെ പ്രിയങ്കരനാണ്. സ്വാമി ബ്രോ എന്നാണ് പ്രേക്ഷകരുടെ ഇടയില്‍ അറിയപ്പെടുന്നത്. സമൂഹമാധ്യമങ്ങളില്‍ സജീവമാണ് അദ്ദേഹം. ഇപ്പോഴിത തങ്ങളുടെ വിവാഹത്തെ കുറിച്ച് മനസ് തുറക്കുകയാണ് ശരണ്യയും ഡോക്ടര്‍ അരവിന്ദും. ജഗദീഷ് അവതാരകനായി എത്തുന്ന പണം തരും പടം എന്ന ഷോയില്‍ അതിഥിയായി എത്തിയപ്പോഴാണ് സൗഹൃദം വിവാഹത്തിലെത്തിയതിനെ കുറിച്ച് താരങ്ങള്‍ പറഞ്ഞത്.

ഫാസില്‍ സംവിധാനം ചെയ്ത അനിയത്തി പ്രാവിലൂടെയായിരുന്നു ശരണ്യയുടെ തുടക്കം. ഫാസിലിനെ ആദ്യമായി കണ്ടതിനെ കുറിച്ചും ശരണ്യ പറയുന്നു. 'സ്‌കൂളില്‍ പഠിച്ചിരുന്ന സമയത്ത് ചില്‍ഡ്രന്‍സ് പരിപാടികളില്‍ സ്ഥിരമായി പങ്കെടുക്കാറുണ്ടായിരുന്നു. ഇടയ്ക്കൊരുവട്ടം അവസരം നിഷേധിച്ചിരുന്നു. അതേക്കുറിച്ച് പരാതി പറയാനായി കലക്റ്റേറിലേക്ക് പോവുന്നതിന് മുന്‍പായാണ് ഫാസില്‍ സാറിന്റെ വീട് കണ്ടത്. അച്ഛന് അദ്ദേഹത്തെ പരിചയമുണ്ടായിരുന്നു. ഞാനും അനിയത്തിയും മണിച്ചിത്രത്താഴ് ആരാധകരാണ്. ബൈക്കില്‍ പോവുമ്പോള്‍ ഗേറ്റ് വെറുതെ തള്ളിയതാണ്, അത് തുറന്നു. ഫാസില്‍ സാറുള്‍പ്പടെ ഒത്തിരി പേരുണ്ടായിരുന്നു അവിടെ. പിന്നീടാണ് അനിയത്തിപ്രാവിലേക്ക് മോളെ വേണമെന്ന് പറഞ്ഞ് ബാബു ഷാഹിര്‍ വന്നതും ചിറ്റപ്പനൊപ്പമായി താന്‍ ലൊക്കേഷനിലേക്ക് പോയതെന്നും ശരണ്യ പറഞ്ഞിരുന്നു.

7 വര്‍ഷത്തെ സൗഹൃദത്തിന് ശേഷമാണ് ഇരുവരും വിവാഹിതരാവുന്നത്. സോഷ്യല്‍ മീഡിയയിലൂടെയായിരുന്നു സൗഹൃദം തുടങ്ങിയത്. വീട്ടില്‍ കല്യാണം ആലോചിക്കാന്‍ തുടങ്ങിയതോടെയാണ് ശരണ്യയോട് വിവാഹത്തെ കുറിച്ച് ചോദിക്കുന്നത്.'ഞങ്ങള്‍ക്കിടയില്‍ മ്യൂച്വല്‍ ഫ്രണ്ട്സുണ്ടായിരുന്നു. 7 വര്‍ഷം സുഹൃത്തുക്കളായിരുന്നു. വീട്ടില്‍ അറേഞ്ച്ഡ് മാര്യേജ് നോക്കുന്ന സമയത്ത് എനിക്ക് അറിഞ്ഞൂടാത്ത പെണ്‍കുട്ടിയെ കെട്ടാനാവില്ലെന്ന് പറഞ്ഞിരുന്നു. ശരണ്യയും വിവാഹം നോക്കുന്നുണ്ടെന്ന് അറിഞ്ഞിരുന്നു. അങ്ങനെയാണ് ആലോചനയുമായി പോയത്. കഷ്ടപ്പെട്ട് വേറെയാരെയെങ്കിലും കെട്ടണോ എന്നെത്തന്നെ കെട്ടിയാല്‍പ്പോരെയെന്നായിരുന്നു ശരണ്യയോട് ചോദിച്ചത്. ജാതകവും പൊരുത്തങ്ങളുമൊക്കെ നോക്കിയാണ് വിവാഹം തീരുമാനമായത്. പിന്നീടെല്ലാം പെട്ടെന്നായിരുന്നു. പെണ്ണുകാണല്‍ ചടങ്ങില്‍ ഞാന്‍ മാത്രം സീരിയസായിരുന്നു, എനിക്ക് ടെന്‍ഷനായിരുന്നുവെന്നായിരുന്നു' അരവിന്ദ് പറഞ്ഞത്.

കേള്‍ക്കേണ്ടി വന്ന ബോഡി ഷെയ്മിങ്ങിനെ കുറിച്ചും ശരണ്യ പറഞ്ഞിരുന്നു. 'പ്രസവത്തിന് ശേഷം ബോഡി ഷെയിമിംഗ് ഉയര്‍ന്നിരുന്നു. എന്നാല്‍ അതൊന്നും തന്നെ ബാധിച്ചില്ല. മെലിഞ്ഞ ആളായിരുന്നു ഞാന്‍. പ്രസവം കഴിഞ്ഞപ്പോള്‍ വണ്ണം വെച്ചു. അത് പറഞ്ഞായിരുന്നു ആദ്യം ആളുകള്‍ പരിഹസിച്ചത്. അത് കേട്ടപ്പോള്‍ കുടുംബക്കാര്‍ക്കും സുഹൃത്തുക്കള്‍ക്കും വിഷമമായി. ക്രൂരമായ കളിയാക്കലായിരുന്നു അത്. ഇദ്ദേഹത്തിന്റെ ഫോട്ടോ എടുത്തിട്ട് മോശം കമന്റ് കൊടുത്ത് പ്രചരിപ്പിക്കുകയായിരുന്നു. അതേപോലെ എന്തോ അസുഖമുണ്ടെന്നും പ്രചരിച്ചിരുന്നു'.

അടുത്തിടെ അമ്മ മീറ്റിംഗിന് പോയി വന്നപ്പോള്‍ ശരണ്യ ഗര്‍ഭിണിയാണെന്നായിരുന്നു വാര്‍ത്തകള്‍. അനന്തപദ്മനാഭനും അന്നപൂര്‍ണയ്ക്കും കൂട്ടായി ഒരാള്‍ എന്നൊക്കെയായിരുന്നു ടൈറ്റില്‍. ഇതെപ്പോയെന്നായിരുന്നു ഞങ്ങളുടെ ചോദ്യം. പ്രസവ സമയത്ത് കുട്ടിയുടെ ആരോഗ്യമാണ് എല്ലാവരും നോക്കുന്നത്. 6 മാസം കഴിഞ്ഞപ്പോഴാണ് ഞാന്‍ എന്നെക്കുറിച്ച് നോക്കുന്നത് പോലും. ചുട്ടമറുപടിയാണ് ആ സമയത്ത് അരവിന്ദ് നല്‍കിയത്. ജഗദീഷുമായി അരവിന്ദിന് മറ്റൊരു ബന്ധം കൂടിയുണ്ട്. പടം തരും പണം വേദിയില്‍ വെച്ച് നടന്‍ തന്നെയായിരുന്നു ഇത് വെളിപ്പെടുത്തിയത്. ജഗദീഷിന്റെ അധ്യാപകന്റെ മകനാണ് അരവിന്ദ്. ഒപ്പം ഭാര്യ ഡോക്ടര്‍ രമയുടെ ശഷ്യനും ആയിരുന്നു.

Post a Comment

0 Comments