" അന്ന് ചങ്ക് തകർന്ന് അവിടെ നിന്നും ഇറങ്ങിപ്പോയ പോക്കാണ് സുരേഷ് ഗോപി " വർഷങ്ങൾക്ക് ശേഷം പുതിയ സന്തോഷവാർത്ത പങ്കുവെച്ച് സുരേഷ് ഗോപി വീണ്ടും


 ഇന്ത്യന്‍ സിനിമയില്‍ അഭിനേതാക്കളുടെ ആദ്യ കൂട്ടായ്മയായി 1994 മെയ് 31ന് മലയാള സിനിമയില്‍ രൂപം കൊണ്ട താരസംഘടനയാണ് അമ്മ. തിരുവനന്തപുരം പഞ്ചായത്ത് ഹാളില്‍ തുക്കുറുശി സുകുമാരന്‍ നായരുടെ അധ്യക്ഷതയിലാണ് അസോസിയേഷന്‍ ഓഫ് മലയാളം മൂവി ആര്‍ട്ടിസ്റ്റ് ( അമ്മ) എന്ന കൂട്ടായ്മയ്ക്ക് തുടക്കമായത്. 

അഭിനേതാക്കളുടെ സംഘടന എന്ന ആശയത്തിന് തുടക്കമിട്ടത് സുരേഷ് ഗോപി, ഗണേഷ് കുമാര്‍, മണിയന്‍പിള്ള രാജു എന്നിവരാണ്. പക്ഷേ, 1997ന് ശേഷം അമ്മയുടെ പരിപാടികളിലും സ്റ്റേജ് ഷോകളിലുമെന്നും സുരേഷ് ഗോപിയുടെ സാന്നിധ്യം ഇല്ലാതാവുകയും അദ്ദേഹം അമ്മ സംഘടനയില്‍ അംഗമല്ലേ എന്ന് ആരാധകര്‍ ചോദിക്കാനും തുടങ്ങി. എന്നാല്‍, അമ്മ സംഘടന ഗള്‍ഫില്‍ അവതരിപ്പിച്ച പരിപാടിയുമായി ബന്ധപ്പെട്ട് നടന്ന തര്‍ക്കത്തെത്തുടര്‍ന്ന് അദ്ദേഹം അമ്മയില്‍ നിന്നും വിട്ടുനില്‍ക്കുകയായിരുന്നു. ആ വിയേജിപ്പ് പലതവണ തുറന്ന് പറയുകയും ചെയ്തിരുന്നു സുരേഷ് ഗോപി.

വര്‍ഷങ്ങള്‍ക്ക് ശേഷം അമ്മയിലേക്ക് തിരികെ വരുകയാണ് സുരേഷ് ഗോപി.അമ്മയുടെ നേതൃത്വത്തില്‍ നടക്കുന്ന ആരോഗ്യ പരിശോധന ക്യാമ്പിന്‍റെ മുഖ്യാതിഥിയായാണ് താരം എത്തുന്നത്. മെയ് ഒന്നാം തിയതി എറണാകുളം ദേശാഭിമാനി റോഡിലുള്ള അമ്മയുടെ മന്ദിരത്തിലാണ് പരിപാടി.എന്ത്‌കൊണ്ടാണ് അമ്മ സംഘടനയില്‍ നിന്നും മാറി നില്‍ക്കുന്നതെന്ന ചോദ്യത്തിന് സുരേഷ് ഗോപി ഒരു സ്വകാര്യഅഭിമുഖത്തില്‍ പറഞ്ഞ മറുപടി ഇങ്ങനെയായിരുന്നു. 1997ൽ ഗൾഫിൽ അവതരിപ്പിച്ച പരിപാടിയായിരുന്നു ‘അറേബ്യൻ ഡ്രീംസ്’.നാട്ടിൽ എത്തിയപ്പോൾ തിരുവനന്തപുരത്ത് കാൻസർ സെന്റർ, കണ്ണൂർ കലക്ടർക്ക് അംഗൻവാടികൾക്ക് കൊടുക്കാൻ വേണ്ടി പാലക്കാട് കലക്‌ടറുടെ ധനശേഖരണ പരിപാടിയായി അഞ്ച് സ്റ്റേജ് കളിച്ചു.ഒരു പൈസ പോലും ശമ്പളം വാങ്ങാതെ ഈ ഷോ ഇവിടങ്ങളിൽ അവതരിപ്പിച്ചു. ഷോ നടത്തുന്നയാൾ നാലോ അഞ്ചോ ലക്ഷം രൂപ അമ്മയിലേക്കു തരുമെന്ന് സുരേഷ് ഗോപി അമ്മ സംഘടനയെ അറിയിച്ചിരുന്നു.

കല്‍പ്പനയും ബിജുമേനോനും സുരേഷ്‌ഗോപിയും പ്രതിഫലം വാങ്ങിയില്ല.ഈ അഞ്ച് സ്റ്റേജ് ചെയ്തതിന് അമ്മയുടെ മീറ്റിംങില്‍ ചോദ്യം വരുകയും ജഗതിയും ജഗദീഷും സുരേഷ് ഗോപിയെ മീറ്റിങിലിട്ട് ഭയങ്കരമായി ചോദ്യം ചെയ്തു. അന്ന് തനിക്ക് ശൗര്യമില്ലായിരുന്നെന്നും പാവമായിരുന്നുവെന്നും സുരേഷ്‌ഗോപി പറയുന്നു. ‘ അങ്ങേര് അടയ്ക്കാത്തതിന് താന്‍ അടയ്ക്കുമോ എന്ന് ജഗതി ചോദിച്ചു. താന്‍ എന്ന് പറഞ്ഞപ്പോള്‍ സുരേഷ് ഗോപിക്ക് വിഷമമാവുകയും അയാള്‍ അടച്ചില്ലെങ്കില്‍ താന്‍ അടയ്ക്കും എന്ന് പറഞ്ഞ് ഇറങ്ങിപ്പോരുകയും ചെയ്തു.

പക്ഷേ, അയാള്‍ അടച്ചില്ല. അപ്പോള്‍ അമ്മയില്‍ നിന്നും രണ്ട് ലക്ഷം രൂപ പിഴയടക്കാന്‍ നോട്ടീസ് വരുകയും സുരേഷ് ഗോപി കുട്ടികള്‍ക്ക് വേണ്ടി മാറ്റിവെച്ചിരുന്ന പണമെടുത്ത് അടയ്ക്കുകയും ചെയ്തു. താന്‍ ശിക്ഷിക്കപ്പെട്ടവനാണെന്നും ഇനി അമ്മയുടെ ഒരു ഭാരവാഹിത്വവും ഏറ്റെടുക്കില്ലെന്നും മാറിനില്‍ക്കുമെന്നും അന്ന് അദ്ദേഹം പറഞ്ഞു. പക്ഷേ, 1999 മുതല്‍ എടുക്കുന്ന എല്ലാ തീരുമാനവും തന്നോടും കൂടെ ആലോചിച്ച ശേഷമേ അമ്മ സംഘടന എടുക്കാറുള്ളൂ എന്ന് സുരേഷ് ഗോപി പറയുന്നു.

Post a Comment

0 Comments